|

ആവശ്യമില്ലാത്ത വിവാദങ്ങളില്‍ ചെന്നു ചാടുന്നു, മതിയായി: 'അമ്മ'യുടെ ഭാരവാഹിത്വത്തില്‍ നിന്നും മാറുകയാണെന്ന് ഗണേഷ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്തനാപുരം: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനത്ത് നിന്ന് പൂര്‍ണമായും ഒഴിയുകയാണെന്ന് നടനും പത്തനാപുരം എം.എല്‍.എയുമായ ഗണേഷ് കുമാര്‍. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റാണ് ഗണേഷ് കുമാര്‍. അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനിയൊരിക്കലും മത്സരിക്കുകയില്ലെന്നും ഗണേഷ് കുമാര്‍ അറിയിച്ചു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ 25 വര്‍ഷം കൂടെ നിന്നു. ഇനി ബാക്കിയുള്ളവര്‍ നന്നായി നടത്തട്ടെ. ഏതൊരു കമ്മറ്റിക്കും ഒരു രഹസ്യസ്വഭാവം ഉണ്ടല്ലോ. അവിടെ ഒരു ലൂസ് ടോക്ക് ഉണ്ടാകാന്‍ പാടില്ല. അമ്മയില്‍ ഒരു ക്രമക്കേട് നടക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അമ്മ ആരെയും ഉപദ്രവിക്കുന്ന സംഘടന അല്ല.

പക്ഷെ ഞാന്‍ ആവശ്യമില്ലാതെ ഓരോ വിവാദങ്ങളില്‍ ചെന്നു ചാടുന്നത് അമ്മ കാരണം ആണ്. അത് എന്തിനാണ് എന്നാണു ഇപ്പോള്‍ തോന്നുന്നത്. അനാവശ്യമായ വിഷയങ്ങളില്‍ അമ്മക്ക് വേണ്ടി എന്നെ വലിച്ചിഴക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് എന്റെ സ്വന്തം സമാധാനത്തിനു വേണ്ടിയാണു ഞാന്‍ പിന്മാറിയത്.

ഒരു രൂപ പോലും അമ്മയില്‍ നിന്ന് പറ്റിയിട്ടില്ല. പിണങ്ങിയിട്ടല്ല, മതിയായിട്ടാണ്. വേണ്ടപ്പെട്ട പലരോടും സംഘടനക്ക് വേണ്ടി പിണങ്ങേണ്ടി വന്നു, ഇനി അതിനൊന്നും വയ്യ. അതുകൊണ്ടാണ് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. നല്ല സിനിമകള്‍ കിട്ടിയാല്‍ സിനിമയില്‍ തുടരും’ ഗണേഷ് കുമാര്‍
പറഞ്ഞു.

സംഘടന ഉണ്ടാക്കിയ കാലം മുതല്‍ ഒപ്പം നിന്നു. ഇതിനു രൂപം കൊടുക്കാന്‍ ഏറ്റവുമധികം പ്രയത്‌നിച്ചത് ഞാനും മണിയന്‍പിള്ള രാജുവും ആണ്. പക്ഷേ, ‘അമ്മ’ എഴുതുന്ന ചരിത്രത്തില്‍ എന്തെഴുതും എന്ന് എനിക്കറിയില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Ganesh Kumar resigns from AMMA, says  he gets into controversies  because of AMMA

Latest Stories

Video Stories