കൊട്ടാരക്കര: സോളാര്‍ കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗണേഷ്‌കുമാര്‍ തന്നോടു വിരോധം തീര്‍ക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി.
“സോളാര്‍ കമ്മീഷനില്‍ ഹാജരാക്കിയ കത്തില്‍ നാല് പേജുകള്‍ കൂട്ടിച്ചേര്‍ത്തതാണ്. മന്ത്രിസഭയിലേക്കു തിരിച്ചുവരാന്‍ കഴിയാത്തതാണ് ഗണേഷ്‌കുമാറിന്റെ വിരോധത്തിനു കാരണം.”
യഥാര്‍ത്ഥ കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ ഗണേഷ്‌കുമാറാണെന്നും സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
21 പേജുള്ള യഥാര്‍ത്ഥ കത്തില്‍ ഒരു നേതാവിനെതിരെയും ലൈംഗികാരോപണങ്ങള്‍ സരിത ഉന്നയിച്ചിരുന്നില്ല. ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇവ കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നായിരുന്നു ഫെനിയുടെ വെളിപ്പെടുത്തല്‍.
പത്തനംതിട്ട ജയിലില്‍ നിന്ന് താന്‍ വാങ്ങികൊണ്ടുവന്ന 21 പേജുള്ള സരിതയുടെ കത്ത് ജയില്‍ സൂപ്രണ്ട് കണ്ട് ബോധ്യപ്പെട്ടതാണെന്ന് ഫെനി വ്യക്തമാക്കിയിരുന്നു. കത്തില്‍ 21 പേജാണെന്നും ജയില്‍ രേഖകളിലും വ്യക്തമാക്കുന്നുണ്ട്.
കത്ത് ജയിലിനു പുറത്തുള്ള ഗണേഷ് കുമാറിന്റെ പി.എ പ്രദീപിന് കൈമാറുകയായിരുന്നു. സരിതയുടേത് 21 പേജുള്ള കത്താണെന്ന് ജയില്‍ സൂപ്രണ്ട് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നതായും ഫെനി പറഞ്ഞു.
WATCH THIS VIDEO: