ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്‌സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ഗാന്ധി പ്രതിമ തകര്‍ത്തു. ഗ്രാഫിറ്റിയും സ്േ്രപ പെയ്ന്റും ഉപയോഗിച്ചാണ് പ്രതിമയില്‍ കേടുപാടുകള്‍ വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ പൊലീസ് കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തില്‍ ലോക വ്യാപകമായി പലരുടെയും പ്രതിമകള്‍ തകര്‍ത്തിരുന്നു. ഗാന്ധി പ്രതിമ തകര്‍ത്തതും അത്തരത്തിലാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചുവന്ന പെയിന്റ് ഒഴിച്ചാണ് പ്രതിമയില്‍ കേടുപാടുകള്‍ വരുത്തിയിരിക്കുന്നത്. പെയിന്റ് ഉപയോഗിച്ച് പ്രതിമയ്ക്കുമേല്‍ ‘വംശവെറിയന്‍’ എന്ന് എഴുതിയിട്ടുമുണ്ടെന്ന് ഡച്ച് ദിനപത്രമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു.
ഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 1990 ഓക്ടോബര്‍ രണ്ടിന് 121-ാം ജന്മദിനത്തിലാണ് ആംസ്റ്റര്‍ഡാമിലെ ചര്‍ച്ചിലാനില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചത്.
സംഭവത്തില്‍ വിശദമായ അന്വേണം നടത്തി വസ്തുത പുറത്തുകൊണ്ടുവരുമെന്ന് ആംസ്റ്റര്‍
ഡാം ഡെപ്യൂട്ടി മേയര്‍ റട്ട്ഗര്‍ വാസ്സിന്‍ക് പറഞ്ഞു.
ബ്രിട്ടനിലെ ലെസെസ്റ്ററിലുള്ള ഗാന്ധി പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ രാഷ്ട്ര പിതാവായ ഗാന്ധി ഫാസിസ്റ്റും വെശവെറിയനുമാണെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.
എന്നാല്‍ ഇത് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തില്‍നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ലെസെസ്റ്റര്‍ എം.പിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ക്ലോറിഡ വെബ് പറയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ