| Sunday, 15th January 2017, 10:15 am

ഗാന്ധിജിയുടെ ചിത്രമുള്ള ചെരുപ്പ് വില്‍പ്പനയ്ക്ക്: ആമസോണ്‍ വീണ്ടും വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


നേരത്തെ ഇന്ത്യന്‍ പതാകയ്ക്ക് സമാനമായ ചവിട്ടുമെത്ത വില്‍പ്പനയ്ക്ക് വെച്ച ആമസോണിന്റെ നടപടി വിവാദമായിരുന്നു.


വാഷിംഗ്ടണ്‍: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ ചിത്രമുള്ള ചെരുപ്പ് വില്‍പ്പനയ്ക്കു വെച്ച ആമസോണിന്റെ നടപടി വിവാദമാകുന്നു. ആമസേണിന്റെ യു.എസ് സൈറ്റിലാണ് ചെരുപ്പ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.


Also read ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ എത്തിച്ച ‘കപില്‍ മോദിയെ’ അറിയുമോ? ഹിമാലയം കീഴടക്കിയ എഡ്മണ്ട് മോദിയെയും ടെന്‍സിംഗ് ഷായെയോ? കലണ്ടറില മോദിയെ ട്രോളി സോഷ്യല്‍ മീഡിയ


നേരത്തെ ഇന്ത്യന്‍ പതാകയ്ക്ക് സമാനമായ ചവിട്ടുമെത്ത വില്‍പ്പനയ്ക്ക് വെച്ച ആമസോണിന്റെ നടപടി വിവാദമായിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ചവിട്ടുമെത്തയെ ചെല്ലി വിവാദമുണ്ടായത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെട്ടായിരുന്നു ചവിട്ടി പിന്‍വലിച്ചത്.

ഗാന്ധിജിയുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ടയാളുകള്‍ ട്വിറ്ററിലൂടെ സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍ കാര്യം കൊണ്ടുവന്നിട്ടുണ്ട്. ചിത്രങ്ങള്‍ സഹിതമാണ് ആളുകള്‍ പരാതി നല്‍കിയിട്ടുള്ളത്. 1157 ഇന്ത്യന്‍ രൂപയാണ് ചെരുപ്പിനു ആമസോണ്‍ വില നല്‍കിയിട്ടുള്ളത്..

നേരത്തെ ചവിട്ടുമെത്ത പിന്‍വലിക്കുകയും ഉപാധികളില്ലാതെ മാപ്പു പറയുകയും ചെയ്തില്ലെങ്കില്‍ ആമസോണിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ നല്‍കില്ലെന്നായിരുന്നു സുഷമാ സ്വരാജ് പറഞ്ഞിരുന്നത്. പ്രതിഷേധം ശക്തമായപ്പോഴായിരുന്നു ഉല്‍പ്പന്നം പിന്‍വലിച്ചത്.

We use cookies to give you the best possible experience. Learn more