ന്യൂദല്‍ഹി: ബ്രഹ്മചര്യം പ്രചരിപ്പിച്ച ഗാന്ധിയ്ക്ക് ലൈംഗിക ചിന്ത ഒരു ഒഴിയാബാധയായിരുന്നുവെന്ന് വിമര്‍ശനം. പ്രശസ്ത ചരിത്രകാരി ഖുസൂം വദ്ഗമയാണ് ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
ഗാന്ധിയുടെ സ്ത്രീകളോടുള്ള സമീപനം ശരിയായിരുന്നില്ലെന്നും അദ്ദേഹം സ്ത്രീകളെ ഗിനിപന്നികളായാണ് കണ്ടിരുന്നതെന്നുമാണ് ഖുസൂം വിമര്‍ശിക്കുന്നത്. തന്റെ ലൈംഗിക കാമനകളെ പരീക്ഷിക്കുന്നതിനായി തന്റെ പൗത്രിയെയും പൗത്രവധുവിനെയും ഉപയോഗിച്ചെന്നും ഈ സമീപനത്തിലൂടെ അവരെ ഗാന്ധി ഗിനിപ്പന്നികളാക്കുകയായിരുന്നുവെന്നുമാണ് ഖുസൂം അഭിമുഖത്തില്‍ വിശദീകരിക്കുന്നത്.
[]അധികാരത്തിലിരിക്കുന്ന പുരുഷന്‍മാര്‍ക്ക് സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്നതിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. തന്റെ മനഃശക്തി ബോധ്യപ്പെടാന്‍ വേണ്ടി നഗ്‌നനായി ഗാന്ധി സ്ത്രീകളെ ഉപയോഗിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുമ്പ് ഗാന്ധിയോട് കടുത്ത ആരാധനയുള്ള വ്യക്തിായിരുന്നു ഖസൂം. ലണ്ടനില്‍ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെട്ടാണ് ഖുസും വദ്ഗമ ഗാന്ധിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.