ചര്‍ക്കയില്‍ നൂല്‍ക്കുന്ന പ്രധാന മന്ത്രിയുടെ ചിത്രങ്ങളാണ് ഇത്തവണ കലണ്ടറിലും ഡയറിയിലുമായി നല്‍കിയിട്ടുള്ളത്. ഖാദി കമ്മീഷന്റെ നടപടിയ്‌ക്കെതിരെ ജീവനക്കാര്‍ വായമൂടിക്കെട്ടിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
മുംബൈ: ഖാദിയുടെ ഈ വര്‍ഷത്തെ കലണ്ടറുകളിലും ഡയറിയിലും രാഷ്ട്രപിതാവിന്റെ സ്ഥാനത്ത് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദമാകുന്നു. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ 2017 വര്‍ഷത്തേക്ക് പുറത്തിറക്കിയ ഡയറിയിലും കലണ്ടറുകളിലാണ് മഹാത്മ ഗാന്ധി ചര്‍ക്കയില്‍ നൂല്‍ നൂക്കുന്ന ചിത്രത്തിനു പകരം നരേന്ദ്രമോദിയുടേത് നല്‍കിയത്.
ചര്‍ക്കയില്‍ നൂല്‍ക്കുന്ന പ്രധാന മന്ത്രിയുടെ ചിത്രങ്ങളാണ് ഇത്തവണ കലണ്ടറിലും ഡയറിയിലുമായി നല്‍കിയിട്ടുള്ളത്. ഖാദി കമ്മീഷന്റെ നടപടിയ്‌ക്കെതിരെ ജീവനക്കാര്‍ വായമൂടിക്കെട്ടിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്നു ഉച്ച ഭക്ഷണ സമയത്തായിരുന്നു പ്രതിഷേധം. നൂല്‍ നൂല്‍ക്കുന്ന ചിത്രം തന്നെയാണെങ്കിലും വേഷ വിധാനത്തില്‍ രാഷ്ട്ര പിതാവില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് മോദിയുടെ വസ്ത്രധാരണം. കുര്‍ത്തയും പൈജാമയും വെയ്സ്റ്റ് കോട്ടുമാണ് ചിത്രത്തില്‍ മോദി ധരിച്ചിട്ടുള്ളത്.
എന്നാല്‍ കമ്മീഷന്റെ നടപടി പുതിയതല്ലെന്നാണ് ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് (കെ.വി.ഐ.സി ചെയര്‍മാന്‍) വിനയ് കുമാറിന്റെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്നായിരുന്നു ചെയര്‍മാന്‍ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ നാളായി ഖാദി വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ടെന്നും ഖാദി വസ്ത്രങ്ങളെ ധരിക്കാന്‍ ജനങ്ങളെ മോദി പ്രേരിപ്പിക്കാറുണ്ടെന്നും പറഞ്ഞ വിനയ് കുമാര്‍ അതുകൊണ്ട് മോദി ഖാദിയുടെ ഏറ്റവും വലിയ ബ്രാന്‍ഡ് അമബാസിഡര്‍ കൂടിയാണെന്നും അഭിപ്രായപ്പെട്ടു.
ഗാന്ധിയെ ഓഴിവാക്കിയെന്ന പ്രതിഷേധങ്ങളോട് ഖാദി വ്യവസായം പൂര്‍ണമായും ഗാന്ധി തത്വങ്ങളിലും ആശയങ്ങളിലും അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗാന്ധിയുടെ ആത്മാവാണ് ഖാദി വ്യവസായം അതിനാല്‍ ഗാന്ധിയെ അവഗണിക്കുന്നില്ലെന്നും വിനായക് പ്രതികരിച്ചു.