ന്യൂദല്‍ഹി: ബ്രഹ്മചര്യം പ്രചരിപ്പിച്ച ഗാന്ധിയ്ക്ക് ലൈംഗിക ചിന്ത ഒരു ഒഴിയാബാധയായിരുന്നുവെന്ന് വിമര്‍ശനം. പ്രശസ്ത ചരിത്രകാരി ഖുസൂം വദ്ഗമയാണ് (82) ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
ഗാന്ധിയുടെ സ്ത്രീകളോടുള്ള സമീപനം ശരിയായിരുന്നില്ലെന്നും അദ്ദേഹം സ്ത്രീകളെ ഗിനിപന്നികളായാണ് കണ്ടിരുന്നതെന്നുമാണ് ഖുസൂം വിമര്‍ശിക്കുന്നത്. സ്വന്തം ലൈംഗിക കാമനകളെ പരീക്ഷിക്കുന്നതിനായി തന്റെ പൗത്രിയെയും പൗത്രവധുവിനെയും ദുരുപയോഗം ചെയ്തുവെന്നാണ് ഖുസൂം തന്റെ അഭിമുഖത്തില്‍ പറയുന്നത്.
ഈ സമീപനത്തിലൂടെ അവരെ ഗാന്ധി ഗിനിപ്പന്നികളാക്കുകയായിരുന്നുവെന്നു ഖുസൂം കുറ്റപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് അവരിത് വ്യക്തമാക്കിയത്.
അധികാരത്തിലിരിക്കുന്ന പുരുഷന്‍മാര്‍ തങ്ങളുടെ പദവിയെ എപ്പോഴും ദുരുപയോഗം ചെയ്യുന്നവരാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അവഹേളിക്കുന്നതില്‍ അവര്‍ക്ക് തെല്ലും മനസാക്ഷിക്കുത്തില്ല.
അധികാരത്തിലിരിക്കുന്ന പുരുഷന്‍മാര്‍ക്ക് സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്നതിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. തന്റെ മനഃശക്തി ബോധ്യപ്പെടാന്‍ വേണ്ടി നഗ്‌നനായി ഗാന്ധി സ്ത്രീകളെ ഉപയോഗിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുമ്പ് ഗാന്ധിയോട് കടുത്ത ആരാധനയുള്ള വ്യക്തിയായിരുന്നു ഖുസൂം. ലണ്ടനില്‍ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെട്ടാണ് ഖുസും വദ്ഗമ ഗാന്ധിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
ഖുസൂമിന്റെ ഗാന്ധി വിമര്‍ശനത്തിലേയ്ക്ക്:
ലൈംഗിക ആത്മനിയന്ത്രണത്തിനായി ഗാന്ധി സ്ത്രീകളെ ഉപയോഗിച്ചുവെന്നും സ്ത്രീകളെ അവഹേളിക്കുന്നതാണതെന്നും ചൂണ്ടിക്കാട്ടി താങ്കള്‍ ഗാന്ധിപ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ത്തിരുന്നല്ലോ? ഇപ്പോള്‍ അത്തരമൊരു ശക്തമായ വിമര്‍ശനമുന്നയിക്കാനരള്ള കാരണം?
അധികാരത്തിലിരിക്കുന്ന പുരുഷന്‍മാര്‍ തങ്ങളുടെ പദവിയെ എപ്പോഴും ദുരുപയോഗം ചെയ്യുന്നവരാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അവഹേളിക്കുന്നതില്‍ അവര്‍ക്ക് തെല്ലും മനസാക്ഷിക്കുത്തില്ല.
തന്റെ ജീവിതത്തിലുടനീളം ഗാന്ധിക്ക് ലൈംഗികത എന്നത് ഒരു പീഢയായിരുന്നു; മറ്റുള്ളവരോട് ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്ന് പറയുമ്പോഴൊക്കെത്തന്നെ. അന്ന് ആരും തന്നെ അദ്ദേഹത്തെ വെല്ലുവിളിച്ചില്ല. ആര്‍ക്കും “തൊടാനാവാത്ത” ദേശത്തിന്റെ നായകനായിരുന്നു അദ്ദേഹം. ചെയ്ത തെറ്റുകളെ അദ്ദേഹം പദവികൊണ്ട് മറച്ചു ഒരു ഗ്രഹണം പോലെ.
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന എതിര്‍പ്പ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെയാണ്. തവിസ്റ്റോക്ക് സ്‌ക്വയറിന് കേവലം രണ്ട് മൈലുകള്‍ക്കകലെ. മറ്റുള്ളവര്‍ മഹാത്മാവെന്ന് വിളിക്കുന്ന ഗാന്ധിയെ കുറിച്ചുള്ള സത്യങ്ങള്‍ വിളിച്ചുപറയാനുള്ള നല്ലൊരവസരമാണ് ഇത്.
അരുന്ധതി റോയിയുടെ വിവാദ ഗാന്ധി പ്രസംഗത്തിന്റെ പൂര്‍ണരൂപം:
ദളിതരെന്നെന്നും തീട്ടം ചുമക്കണമെന്നാണോ? അഥവാ നമുക്ക് നമ്മുടെ സര്‍വ്വകലാശാലയുടെ പേരുമാറ്റണ്ടേ?
Time to make a switch from Gandhi to Ayyankali?
ഈ സത്യങ്ങളില്‍ താങ്കളെ ഏറ്റവും കൂടുതല്‍ ചൊടിപ്പിക്കുന്നത് എന്താണ്?
[]സ്വന്തം പൗത്രിക്കൊപ്പവും പൗത്രവധുവിനൊപ്പവും നഗ്നനായി ഉറങ്ങിയത് അദ്ദേഹം രഹസ്യമാക്കി വെച്ചിട്ടില്ല. ഇതൊരുപക്ഷെ തന്റെ ലൈംഗിക ചോദനകളെ പരിശോധിക്കാനുള്ള അദ്ദേഹത്തിന്റെ രീതിയാകാം. എന്നാല്‍ ആ പെണ്‍കുട്ടികള്‍ ഗിനിപ്പന്നികളായി ഉപയോഗിക്കപ്പെടുകയായിരുന്നു.
പ്രായപൂര്‍ത്തിയായ മറ്റ് സ്ത്രീകളെയായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അത് ഗോസിപ്പുകളായി മാറുമായിരുന്നില്ല. എന്നാല്‍ ഗാന്ധി എന്താണ് ചെയ്തത്? തന്റെ രക്തബന്ധുക്കളെ അതുപോലെ പൗത്രവധുവിനെയാണ് ലൈംഗിക ഭ്രമത്തിന് ഉപയോഗിച്ചത്.
ഇത് പൊറുക്കാനാവാത്തത് മാത്രമല്ല വിശ്വസിക്കാന്‍ കൂടി കഴിയാത്തതാണ്. രാജാവ് നനനാണെന്ന് വിളിച്ചുപറയാന്‍ എനിക്ക് മടിയില്ല. അദ്ദേഹത്തെ കുറിച്ചുള്ള സത്യം വിളിച്ചുപറയാന്‍ എനിക്ക് മടിയോ ഭയമോ ഇല്ല. വിരോധാഭാസമെന്ന് പറയട്ടെ ഈ മനുഷ്യന്‍ തന്നെയാണ് എന്റെയുള്ളില്‍ “സത്യമേവ ജയതെ” എന്ന മന്ത്രണം ആദ്യമായി പകര്‍ന്നു തന്നതും.
അടുത്ത പേജില്‍ തുടരുന്നു
എ.ഒ. ഹ്യൂം (ഇടതറ്റം), ദാദാഭായി നവറോജി (മധ്യത്തില്‍), വില്യം വെഡ്ഡെര്‍ ബേണ്‍ (വലതറ്റം): ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകര്‍.
ആഗോള വിഗ്രഹങ്ങളില്‍ മുമ്പന്തിയിലാണ് അദ്ദേഹം. അങ്ങനെയെങ്കില്‍ താങ്കളുടെ ശ്രമം ശ്രദ്ധിക്കപ്പെടുമോ?
ലോകം ഒരുപാട് മാറിയിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും, തങ്ങളെ സ്വാധീനിക്കുന്ന വ്യക്തിത്വങ്ങള്‍ക്കും മുമ്പേ അവര്‍ക്കുള്ളില്‍ കടന്നുവരുന്നത് വ്യക്തിഗത സ്വാതന്ത്ര്യവും ആത്മാഭിമാനവുമാണ്. ലോകത്ത് അദ്ദേഹം എത്രതന്നെ വിഗ്രഹമോ ആയിക്കോട്ടെ അദ്ദേഹത്തെ കുറിച്ചുള്ള സത്യവും ലോകത്തിനുള്ള സന്ദേശമായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അതെ, അദ്ദേഹം ഇന്ത്യന്‍ സ്ത്രീകളെ ഒരുമിച്ച് കൂട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിജയത്തിന്റെ ഒരു പ്രധാനപ്പെട്ട കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ റാലികളെല്ലാം തന്നെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ കൂടിയായിരുന്നു എന്നതാണ്.
പക്ഷെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യസമരത്തില്‍ വലിയ ഇടം നല്‍കിയിട്ടുള്ള ആളാണ് ഗാന്ധി. അവരെ സംബന്ധിച്ചിടത്തോളം ഇത് വ്യക്തിഗത വിമോചനം തന്നെയല്ലേ?
അതെ, അദ്ദേഹം ഇന്ത്യന്‍ സ്ത്രകളെ ഒരുമിച്ച് കൂട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിജയത്തിന്റെ ഒരു പ്രധാനപ്പെട്ട കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ റാലികളെല്ലാം തന്നെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ കൂടിയായിരുന്നു എന്നതാണ്. ആയിരക്കണക്കിന് സ്ത്രീകള്‍ അവിടങ്ങളില്‍ തടിച്ചുകൂടിയത് അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ മാത്രമായിരുന്നില്ല. മറിച്ച് സന്യാസിതുല്യനായ ഒരു മനുഷ്യന്റെ “ദര്‍ശനം” കേള്‍ക്കാന്‍ കൂടിയായിരുന്നു.
മുമ്പ് താങ്കളും ഒരു വലിയ “ഗാന്ധിഭക്ത”യായിരുന്നു.
കെനിയയിലെ നെയ്‌റോബിയിലായിരുന്ന കാലത്ത് എന്റെ ദൈവമായിരുന്നു അദ്ദേഹം. അവിടെ എന്റെ അച്ഛനുമമ്മയും ഇന്ത്യയുടെ സ്വാതന്ത്യത്തിനായി വളരെയധികം പ്രവര്‍ത്തിച്ചിരുന്നു. ഞാന്‍ പഠിച്ചിരുന്ന കാലത്ത് സ്‌കൂളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറിച്ചുള്ള മഹത്വത്തെകുറിച്ചാണ് ഞാന്‍ പഠിച്ചിരുന്നത്. എന്നാല്‍ ഞാന്‍ ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും പുറത്താക്കുന്നതിനുള്ള മാര്‍ച്ചുകളിലും പ്രകടനങ്ങളിലുമൊക്കെയായിരുന്നു. ഇംഗ്ലീഷ് സ്‌കൂള്‍ അധ്യപകന്റെ മുന്നില്‍ ഞാന്‍ “ജെയ്ഹിന്ദ്” മുഴക്കുകകൂടിയ ചെയ്തിരുന്നു. അന്ന് എന്നെ സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്നാണ് കരുതിയത്.
ഗാന്ധിക്കുപകരം എന്തുകൊണ്ടാണ് ദാദാഭായി നവറോജിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് താങ്കള്‍ ഉറപ്പിച്ചുപറയാന്‍ ആഗ്രഹിക്കുന്നത്?
ഇന്ത്യയില്‍ നിന്നും പരന്നു വ്യാപിച്ചവര്‍ക്ക് ഒരു റോള്‍മോഡല്‍ ആവശ്യമാണ്, ഇന്തോ-ബ്രിട്ടീഷ് ബന്ധങ്ങളുടെ മൂല്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു റോള്‍മോഡല്‍. അങ്ങനെ നോക്കിയാല്‍ 1892ല്‍ ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ദാദാഭായ് നവറോജിയുടെ പ്രതിമയാണ് പാര്‍ലമെന്റ് സ്‌ക്വയറില്‍ സ്ഥാപിക്കാന്‍ യോഗ്യന്‍.
അരുന്ധതി റോയിയുടെ വിവാദ ഗാന്ധി പ്രസംഗത്തിന്റെ പൂര്‍ണരൂപം:
ദളിതരെന്നെന്നും തീട്ടം ചുമക്കണമെന്നാണോ? അഥവാ നമുക്ക് നമ്മുടെ സര്‍വ്വകലാശാലയുടെ പേരുമാറ്റണ്ടേ?
Time to make a switch from Gandhi to Ayyankali?
അദ്ദേഹമാകട്ടെ അയര്‍ലന്റിന്റെ ഹോംറൂള്‍ പ്രസ്ഥാനത്തിനുവേണ്ടി നിലയുറപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത വ്യക്തിത്വമാണ്. ബ്രിട്ടനില്‍ ഇന്ത്യയുടെ സംസ്‌കാരത്തെയും ആത്മാവിനെയും പ്രതിനിധാനം ചെയ്ത വ്യക്തിയാണദ്ദേഹം. ഗാന്ധിയും ജിന്നയും അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുകടയും ബഹുമാനിക്കുകയുമൊക്കെ ചെയ്തിരുന്നു.
ഇന്ത്യന്‍ വ്യാപാര കമ്പനിയെ 1855ല്‍ ലണ്ടനില്‍ പ്രതിനിധീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മാത്രവുമല്ല ലണ്ടന്‍ സര്‍വ്വകലാശാലയിലെ ആദ്യഗുജറാത്തി പ്രഫസര്‍ കൂടിയാണ് അദ്ദേഹം.
ഇന്തോ-ബ്രിട്ടീഷ് പൈതൃക ട്രസ്റ്റ് എങ്ങനെയാണ് മുന്നോട്ട് പോകുന്നത്?
ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ ചരിത്രം എന്നതുപോലെ തന്നെ പ്രധാനമുള്ള കാര്യമാണ് ബ്രിട്ടനിലെ ഇന്ത്യയുടെ ചരിത്രം. 1953ല്‍ ഞാന്‍ ഇംഗ്ലണ്ടില്‍ വന്നപ്പോള്‍ താരതമ്യമൂല്യമുള്ള ഒന്നും തന്നെയുണ്ടായിരുന്നില്ല. സ്വാഭാവികമായി ഞാന്‍ തന്നെ ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. ഈഗ്രന്ഥത്തിലും തുടര്‍ന്നു നടന്ന എന്റെ ഗവേഷണത്തിലും രണ്ട് ഹീറോകളെയാണ് ഞാന്‍ കണ്ടെത്തിയത്. ഒന്ന് ദാദാഭായി നവറോജിയും മറ്റൊന്ന് വില്യം വെഡ്ഡെര്‍ബേണും. 1980ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റി സ്ഥാപിച്ച ആളാണ് വില്യം വെഡ്ഡെര്‍ബേണ്‍.
മൂന്നാമത്തെ എന്റെ റോള്‍മോഡല്‍ കോര്‍ണീലിയാ സൊറാബ്ജിയാണ്. അവരെഴുതിയ 233 കത്തുകള്‍ 2011ല്‍ ഞാന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. 2012ല്‍ ഞാനവരുടെ ഒരു പ്രതിമ ലിങ്കന്‍ ഇന്നിന് നല്‍കിയിരുന്നു.
[]സര്‍ തോമസ് റോ ഇന്ത്യയിലെത്തിയതിന്റെ 400-ാം വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇന്തോ-ബ്രിട്ടീഷ് പൈതൃക ട്രസ്റ്റ് രൂപീകരിക്കുന്നത്. ആദ്യമായി ഒരു ഇന്ത്യാക്കാരന്‍ ബ്രിട്ടനില്‍ വന്നുവെന്നത് രേഖപ്പെടുത്തിയിരിക്കുന്നതും ആഘോഷിക്കപ്പെടേണ്ട ഒരു സമകാല സംഭവമാണ്.
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്