| Tuesday, 2nd February 2021, 9:37 am

അമേരിക്കയില്‍ ഗാന്ധി പ്രതിമ തകര്‍ത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഗാന്ധി പ്രതിമ തകര്‍ത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്തോ-അമേരിക്കന്‍ കൂട്ടായ്മ. കഴിഞ്ഞയാഴ്ചയാണ് അമേരിക്കയിലെ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

പ്രതിമക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഡേവിസ് നഗരത്തിന്റെ മേയറും രംഗത്തെത്തി. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ഗാന്ധി ഞങ്ങളുടെ പ്രചോദനമാണ്. ഇത് ഒരിക്കലും ഇവിടെ നടക്കില്ല എന്നാണ് ഡേവിസ് മേയര്‍ പ്രതികരിച്ചത്.

ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തെ വിദ്വേഷ കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടുത്തി അന്വേഷണം നടത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

ആറ് അടി ഉയരത്തിലുള്ള പ്രതിമക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പാര്‍ക്കിലെ ജീവനക്കാരനാണ് ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം ഉണ്ടായത് ആദ്യം കണ്ടെതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

നാല് വര്‍ഷം മുന്‍പാണ് ഡേവിസ് നഗരത്തില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. ഇന്ത്യന്‍ സര്‍ക്കാരാണ് പ്രതിമ ഡൊണേറ്റ് ചെയ്തത്.
പ്രതിമക്ക് നേരെ നടന്ന അക്രമത്തെ ഇന്ത്യ അപലപിച്ചിരുന്നു.

ഇന്ത്യയിലും ഗാന്ധി പ്രതിമക്ക് നേരെ വ്യാപകമായി അക്രമങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗാന്ധി കൊല്ലപ്പെട്ട ദിവസം ഇന്ത്യയില്‍ ഗോഡ്‌സെ എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങായത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: “Gandhi Is Our Inspiration”: Indian Americans On Vandalisation Of Statue

We use cookies to give you the best possible experience. Learn more