'ഗാന്ധി മരിച്ചത് യാദൃശ്ചികമായി'; ഒഡീഷ വിദ്യഭ്യാസ വകുപ്പ് പുറത്തിറക്കിയ ബുക്ക്‌ലെറ്റ് വിവാദത്തില്‍
national news
'ഗാന്ധി മരിച്ചത് യാദൃശ്ചികമായി'; ഒഡീഷ വിദ്യഭ്യാസ വകുപ്പ് പുറത്തിറക്കിയ ബുക്ക്‌ലെറ്റ് വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th November 2019, 10:30 pm

ന്യൂദല്‍ഹി: മഹാത്മാഗാന്ധിയെക്കുറിച്ച് ഒഡീഷ സ്‌ക്കൂള്‍ ആന്റ് മാസ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ബുക്ക്‌ലെറ്റ് വിവാദത്തില്‍. മഹാത്മാഗാന്ധിയുടെ മരണം യാദൃശ്ചികമായിട്ടായിരുന്നു എന്നാണ് ബുക്ക്‌ലെറ്റിലെ പരാമര്‍ശം. സംസ്ഥാനത്തെ മുഴുവന്‍ സ്‌ക്കൂളുകളിലും ഈ ബുക്ക്‌ലെറ്റ് വിതരണം ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്ന പേരില്‍ പുറത്തിറക്കിയ രണ്ട് പേജ് ബുക്ക്‌ലെറ്റിലാണ് ഗാന്ധിയുടെ മരണത്തെ തെറ്റായി വ്യാഖ്യാനിച്ചിട്ടുള്ളത്. ഗാന്ധിജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പുസ്തകം പുറത്തിറക്കിയത്.

1948 ജനുവരി 30ന് ബിര്‍ള ഹൗസില്‍ യാദൃശ്ചികമായിട്ടാണ് ഗാന്ധിജിയുടെ മരണമെന്നാണ് ബുക്ക്‌ലെറ്റിലെ പരാമര്‍ശം.

എന്നാല്‍ ചരിത്രം മാറ്റിയെഴുതി പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന ഈ നീക്കത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. 1948 ജനുവരി 30 ന് നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റാണ് ഗാന്ധി കൊല്ലപ്പെട്ടതെന്ന സത്യത്തെ വളച്ചൊടിക്കുകയാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് നിരവധി പേര്‍ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ