| Tuesday, 7th November 2017, 11:51 am

സ്വന്തം സംസ്ഥാനത്ത് ജനകീയ പിന്തുണയില്ലാത്തവര്‍ ഇവിടെ വന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് ശരിയല്ല; കണ്ണന്താനത്തിനെതിരെ ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭാ എം പിയാകാനായി രാജസ്ഥാനില്‍ നിന്ന് നാമനിര്‍ദേശ പത്രിക നല്‍കിയതില്‍ പരിഹാസവുമായി രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഘനശ്യാം തിവാരി.

സ്വന്തം നാട്ടില്‍ ജയിക്കാന്‍ സാധിക്കാത്ത നേതാക്കളെ ഇത്തരത്തില്‍ രാജ്യസഭയിലെത്തിക്കുന്നതിലൂടെ ബി.ജെ.പി ഗുണമുണ്ടാകില്ലെന്നാണ് തിവാരിയുടെ പക്ഷം. ഇത്തരം രീതികള്‍ ശരിയല്ലെന്നും തിവാരി പ്രസ്താവനയിലൂടെ വ്യക്തമാക്കി.


Dont Miss കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം രാഷ്ട്രീയലക്ഷ്യത്തോടെയെന്നും എം.സി ജോസഫൈന്‍


കണ്ണന്താനം രാജസ്ഥാനില്‍ നാമനിര്‍ദേശപത്രിക നല്‍കിയതിന് പിന്നാലെയായിരുന്നു രൂക്ഷ പരിഹാസവുമായി ഘനശ്യാം തിവാരി രംഗത്തെത്തിയത്.

മുഖ്യമന്ത്രി വസുന്ധര രാജെ അടക്കമുള്ളവര്‍ക്കൊപ്പമായിരുന്നു ജയ്പുരില്‍ നിയമസഭ സെക്രട്ടറിയെ കണ്ട് കണ്ണന്താനം പത്രിക നല്‍കിയത്. ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 16 നാണ് വോട്ടെടുപ്പ്.

We use cookies to give you the best possible experience. Learn more