| Tuesday, 27th February 2024, 3:56 pm

സിനിമയെ അറിയുന്ന ഒരാൾക്ക് മാത്രമേ അങ്ങനെയൊരു ചിത്രം ചെയ്യാൻ കഴിയുള്ളൂ, അദ്ദേഹത്തിന് സല്യൂട്ട്: ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ തകർത്തോടുകയാണ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരുന്ന സിനിമകളിലൊന്നുകൂടിയാണിത്. ചിത്രത്തിൽ ഗണപതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ കാസ്റ്റിങ്ങ് ഡയറക്ടർ കൂടെയാണ് ഗണപതി.

സൗബിൻ ഷാഹിറാണ് മഞ്ഞുമ്മൽ ബോയ്സ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ കുട്ടേട്ടൻ എന്ന പ്രധാന കഥാപാത്രമായി സൗബിൻ അഭിനയിക്കുന്നുണ്ട്. ഒരു സിനിമയെ കുറിച്ച് നല്ല അറിവുള്ള വ്യക്തിയാണ് സൗബിനെന്ന് ഗണപതി പറയുന്നു.


സിനിമയെ കുറിച്ച് അത്രയും അറിവുള്ള ആളാണ് സൗബിനെന്നും ഗണപതി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

ഒരു നടനും സംവിധായകനും നിർമാതാവിനുമപ്പുറം സൗബിക്ക സിനിമാറ്റിക്ക് വിഷനുള്ള ആളാണ്. സിനിമയെ അത്രത്തോളം സ്നേഹിക്കുന്ന സിനിമയെ കുറിച്ച് അത്രത്തോളം അറിവുള്ള ഒരു മനുഷ്യനാണ്. അങ്ങനെയുള്ള ഒരാൾക്കേ ഇങ്ങനെയൊരു സിനിമ നിർമിക്കാനുള്ള ചങ്കൂറ്റമുണ്ടാവുകയുള്ളൂ.

ടെക്നിക്കൽ സൈഡിൽ ഒരു കോംപ്രമൈസും ചെയ്യാത്ത ആളാണ് സൗബിക്ക. ഞങ്ങൾക്ക് സുഷിനെ വേണമെന്ന് പറഞ്ഞപ്പോൾ സുഷിനെ കൊണ്ടു വന്നു. ഷൈജു ഖാലിദിനെ വേണമെന്ന് പറഞ്ഞപ്പോൾ ഷൈജുക്കയെ കൊണ്ടുവന്നു.

ചിദംബരത്തിന് പെട്ടെന്ന് ഇവരെയൊക്കെ അപ്രോച്ച് ചെയ്യാനുള്ള ബുദ്ധിമുട്ടുണ്ട്. അവരിലേക്ക് നമ്മളെ എത്തിക്കുകയെന്നത് ഒരു നിർമാതാവിന്റെ പവറാണ്.

അത്രത്തോളം സിനിമയെ അറിയുന്ന ഒരാൾക്ക് മാത്രമേ അങ്ങനെയൊരു സിനിമ ചെയ്യാൻ കഴിയുള്ളൂ. ഞാൻ ശരിക്കും സൗബിക്കക്ക് സല്യൂട്ട് കൊടുക്കുകയാണ്. ശരിക്കും ഒരു ഏട്ടനെ പോലെ തന്നെയായിരുന്നു,’ഗണപതി പറയുന്നു.

Conetnt Highlight: Ganapathi Talk About Soubin Shahir

Latest Stories

We use cookies to give you the best possible experience. Learn more