മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ തകർത്തോടുകയാണ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്.
മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ തകർത്തോടുകയാണ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരുന്ന സിനിമകളിലൊന്നുകൂടിയാണിത്. ചിത്രത്തിൽ ഗണപതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ കാസ്റ്റിങ്ങ് ഡയറക്ടർ കൂടെയാണ് ഗണപതി.
ചിദംബരം എന്ന സംവിധായകനെ കുറിച്ച് പറയുകയാണ് ഗണപതി. ഒരു സിനിമ ചെയ്യുന്നതിന് മുമ്പ് അതിലൊരു ലെയർ കണ്ടെത്തുന്ന വ്യക്തിയാണ് ചിദംബരമെന്ന് ഗണപതി പറയുന്നു. ജാൻ ഏ മാനിലും മഞ്ഞുമ്മൽ ബോയ്സിലുമെല്ലാം ആ ലെയർ ഉണ്ടെന്നും ഗണപതി പറഞ്ഞു. മീഡിയ വണിനോട് സംസാരിക്കുകയായിരുന്നു താരം.
‘ചിദുവെന്ന ഫിലിംമേക്കറെ കുറിച്ച് പറയുമ്പോൾ, ഒരു പടത്തിന്റെ സ്ക്രിപ്റ്റിൽ ഇരിക്കുന്നതിന് മുമ്പ് ചിദു ഒരു ലെയർ കണ്ടെത്തും. ഒരു ഫസ്റ്റ് ലെയർ.
ജാൻ ഏ മനിൽ ആണെങ്കിളും ഒരു മരണവീട് ഒരു ജനനവീട് അത് പിന്നെ ജനന വീട് മരണവീടാവുന്നു മരണവീട് ജനനവീടാവുന്നു. അതായിരുന്നു ആദ്യത്തെ ലെയർ.
അതുപോലെ മഞ്ഞുമ്മൽ ബോയ്സിന്റെ കാര്യം പറയുകയാണെകിൽ, സുഭാഷ് എന്നൊരു നിരീശ്വരവാദി അല്ലെങ്കിൽ യുക്തവാദി ദൈവമാവുന്ന കഥയാണ് ഈ സിനിമ. അയാൾ ദൈവ വിശ്വാസിയല്ല ദൈവമാവുന്ന കഥയാണ്. അങ്ങനെയൊരു ലെയറിൽ നിന്നാണ് ആ സിനിമ അവൻ എടുക്കുന്നത്.
അതാണ് അവനിൽ ഞാൻ കണ്ട ഏറ്റവും വലിയ കാര്യം. അതുപോലെ കഥാപാത്രങ്ങളുടെ ബാലൻസിങ്. മഞ്ഞുമ്മൽ ബോയ്സിൽ വന്ന് പോയവരെല്ലാം മികച്ച അഭിപ്രായം നേടുമ്പോൾ അതും സംവിധായകന്റെ ഗുണമാണ്. നല്ല നടൻ ഉണ്ടായിട്ട് കാര്യമില്ല അത് എങ്ങനെ ഒരു സംവിധായകന് ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് പ്രധാനം.
സ്ക്രിപ്റ്റിങ്ങിൽ ആണെങ്കിലും നല്ലൊരു ലെയർ കണ്ടുപിടിക്കുന്നതിൽ ആണെങ്കിലും അതെങ്ങനെ സിനിമയിലേക്ക് കൊണ്ടുവരണം പ്രേക്ഷകരിലേക്ക് എത്തിക്കണം എന്നതിലെല്ലാം നല്ല കാഴ്ചപ്പാടുള്ള വ്യക്തിയാണ്. അവൻ എന്റെ ഏട്ടനായതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,’ഗണപതി പറയുന്നു.
Content Highlight: Ganapathi Talk About Leyar Of Manjummal Boys