| Friday, 15th March 2024, 9:29 pm

കമൽ ഹാസൻ സാറിനെ സിനിമയുടെ ഭാഗമാക്കണമെന്ന തീരുമാനം ഉണ്ടായിരുന്നു: ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമൽ ഹാസനെ മഞ്ഞുമ്മൽ ബോയ്സിന്റെ ഭാഗമാക്കാൻ നോക്കിയിരുന്നെന്ന് നടൻ ഗണപതി. സിനിമയുടെ അവസാന ഭാഗത്തിൽ ഒരു നരേശൻ സാറിനെ കൊണ്ട് ചെയ്യിപ്പിക്കണമെന്ന് കരുതിയിരുന്നെന്ന് ഗണപതി പറഞ്ഞു. പിന്നീടാണ് ഇത് കമൽ ഹാസനിൽ അല്ലാതെ എത്തട്ടെ എന്ന് ചിദംബരം പറഞ്ഞതെന്നും ഗണപതി കൂട്ടിച്ചേർത്തു.

നെബുലകൾ എന്ന പാട്ടിന്റെ ഇടക്ക് കൊടൈക്കനാലിനെ പറ്റിയും ഗുണയെപ്പറ്റിയും വർണ്ണിക്കുന്ന ലിറിക്സ് പറയുന്ന ഒരു പ്ലാൻ ഉണ്ടായിരുന്നെന്നും ഗണപതി പറയുന്നുണ്ട്. ക്യൂ സ്‌റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കമൽ ഹാസൻ സാറിനെ പടത്തിന്റെ പാർട്ട് വരെ ആക്കണമെന്ന ചർച്ചകൾ ഒക്കെ ഉണ്ടായിരുന്നു. സിനിമയുടെ അവസാന ഭാഗത്തിൽ ഒരു നരേശൻ സാറിനെ കൊണ്ട് ചെയ്യിപ്പിക്കണം എന്നൊക്കെയുള്ള പരിപാടികൾ ഉണ്ടായിരുന്നു. പിന്നീടാണ് ഇത് കമൽ ഹാസൻ സാറിൽ അല്ലാതെ എത്തട്ടെ എന്ന് ചിദംബരം പറഞ്ഞത്.

നെബുലകൾ എന്ന പാട്ടിന്റെ ഇടക്ക് കൊടൈക്കനാലിനെ പറ്റിയും ഗുണയെപ്പറ്റിയും വർണ്ണിക്കുന്ന ലിറിക്സ് പറയുന്ന ഒരു പ്ലാൻ ഒക്കെ ഉണ്ടായിരുന്നു. ആ സമയത്തൊക്കെ നമുക്ക് പുള്ളിയുടെ അടുത്ത് എത്താൻ പറ്റാത്ത ഒരു രീതി വന്നപ്പോൾ വേണ്ട അത് വിട്ടേക്ക് എന്ന് കരുതിയാണ്. പുള്ളി പടം കണ്ടിട്ട് ഇമോഷണൽ ആയി ചിലപ്പോൾ പടം കാണും എന്ന വിശ്വാസം ഉണ്ടായിരുന്നു,’ ഗണപതി പറഞ്ഞു.

റെക്കോഡ് കളക്ഷനുമായി മുന്നേറികൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡായി 176 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് നടത്തിയ യാത്രയുടെ യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ പോലെ തമിഴിലും ഗംഭീരമായി സ്വീകരിക്കപ്പെട്ടു.

Content Highlight: Ganapathi said that he was looking to make Kamal Haasan a part of Manjummal Boys

We use cookies to give you the best possible experience. Learn more