തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ ഏ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം, യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചെയ്തതാണ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍ എന്നിവര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ സര്‍വൈവല്‍ ത്രില്ലര്‍ എന്ന നിലയില്‍ മികച്ച സിനിമാനുഭവം എന്നാണ് പ്രേക്ഷക പ്രതികരണം.
ചിത്രത്തിലെ അഭിനേതാക്കളെല്ലാം ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രശസ്ത നടന്‍ സലിംകുമാറിന്റെ മകന്‍ ചന്തു സലിംകുമാറും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലവ് ഇന്‍ സിങ്കപ്പൂര്‍, മാലിക് എന്നീ സിനിമകളില്‍ അഭിനയിച്ച ചന്തു മഞ്ഞുമ്മല്‍ ബോയ്‌സില്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ചന്തുവിനെ സിനിമയില്‍ കാസ്റ്റ് ചെയ്യാനുള്ള കാരണം, സിനിമയുടെ കാസ്റ്റിങ് ഡയറക്ടറും അഭിനേതാവുമായ ഗണപതി വ്യക്തമാക്കി. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘സിനിമയില്‍ കാസ്റ്റ് ചെയ്ത പലരും ആദ്യം മുതലേ നമുക്ക് അറിയുന്നവരായിരുന്നു. ബാലുവായാലും ജീന്‍ ചേട്ടനായാലും (ജീന്‍ പോള്‍ ലാല്‍) നമുക്ക് അറിയുന്ന ആള്‍ക്കാരാണ്. ചന്തുവിനെ മാത്രം എനിക്ക് മുന്നേ പരിചയമില്ലായിരുന്നു. സലിമേട്ടന്റെ മകനാണെന്ന് മാത്രമേ അറിയുമായിരുന്നുള്ളൂ. ചന്തുവിനെ ഇതില്‍ കാസ്റ്റ് ചെയ്യാനുള്ള കാരണം എന്താണെന്ന് പറഞ്ഞാല്‍, യഥാര്‍ത്ഥ കഥയില്‍ ചന്തു ചെയ്ത ക്യാരക്ടറുമായി അവന് നല്ല സിമിലാരിറ്റിയുണ്ട്’ ഗണപതി പറഞ്ഞു.
എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് സിനിമ നിര്‍മിച്ചത്. സുഷിന്‍ ശ്യാമാണ് സിനിമയുടെ സംഗീതം. ഷൈജു ഖാലിദ് ഛായാഗ്രഹണവും, വിവേക് ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു.
Content Highlight: Ganapathi explains the reason for casting Chanthu kumar in Manjummel Boys