| Wednesday, 13th March 2024, 8:16 pm

മഞ്ഞുമ്മൽ ബോയ്സിനെ തമിഴ് നാട്ടിലെ ആളുകൾ കാണുന്നത് ആ തരത്തിലാണ്: ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യഥാർത്ഥ കഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തെ പോലെ തമിഴ് നാട്ടിലെ ജനങ്ങളും ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ ആളുകൾ മഞ്ഞുമ്മൽ ബോയ്സ് വേറൊരു തരത്തിലാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പറയുകയാണ് ഗണപതി.

തമിഴ് ജനങ്ങൾ അവരുടെ പടമായിട്ടാണ് കാണുന്നതെന്നും അങ്ങനെയാണ് കണക്ട് ചെയ്യുന്നതെന്നും ഗണപതി പറഞ്ഞു. ഇതൊരു തമിഴ് പടമാണെന്ന് അവർ വിശ്വസിക്കുന്നുണ്ടെന്നും ഗണപതി കൂട്ടിച്ചേർത്തു. ക്യൂ സ്‌റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗണപതി.

‘തമിഴ്നാട് ഈ പടം സ്വീകരിച്ചിരിക്കുന്നത് വേറൊരു തരത്തിലാണ്. മലയാളി ഓഡിയൻസിനെക്കാളും അവരുടെ സിനിമയായിട്ടാണ് കാണുന്നത്. അങ്ങനെയാണ് അവർ ഇതിനെ കണക്ട് ചെയ്തിരിക്കുന്നത്. ഇതൊരു തമിഴ് പടം ആണെന്ന് അവർ വിശ്വസിക്കുന്നുണ്ട്. ഉറപ്പായിട്ടും തമിഴ് പടം കൂടെയാണ്,’ ഗണപതി പറഞ്ഞു.

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് നടത്തിയ യാത്രയുടെ യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ പോലെ തമിഴിലും ഗംഭീരമായി സ്വീകരിക്കപ്പെട്ടു.

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറിക്കഴിഞ്ഞു. കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, അനുരാഗ് കശ്യപ് തുടങ്ങിയ പ്രമുഖർ ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വന്നിരിന്നു. അങ്ങനെ മലയാള സിനിമ ഏറ്റവും ഉയർച്ചയിലുള്ള സമയമാണ്.

ചിത്രത്തിൽ ഗണപതിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ദീപക് പറമ്പൊൾ, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് സിനിമക്കായി ഒന്നിച്ചത്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Content Highlight: Ganapathi about how manjummal boys accepted in thamizhnadu

We use cookies to give you the best possible experience. Learn more