| Wednesday, 7th June 2017, 7:53 am

'മോദിയെക്കൊണ്ട് സാധാരണക്കാരന് യാതൊരു ഗുണവുമില്ല'; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഗന്‍ശ്യാം തിവാരി. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും സാധാരണക്കാരുടെ ജീവിതത്തില്‍ യാതൊരു വികസനമുണ്ടായിട്ടില്ലെന്ന് എം.എല്‍.എ പറഞ്ഞു.


Also read നെഹ്‌റു കോളേജില്‍ ജിഷ്ണുവിനായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതുന്നതിന് വിലക്ക്; പുറത്താക്കിയ അധ്യാപകനെ തിരിച്ചെടുത്തു


“വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കോര്‍പ്പറേറ്റ് കമ്പനികള്‍ കേന്ദ്രീകരിച്ച് മാത്രമാണ്. അദാനി- അംബാനി പോലെയുള്ളവിടങ്ങളില്‍ മാത്രം” ഗന്‍ശ്യം പറഞ്ഞു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാജ്യത്ത് ഗുണമുണ്ടായിട്ടുള്ളത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് മാത്രമാണ്. രാജ്യത്തെ സമ്പത്താവട്ടെ കുറച്ച് പേരുടെ ഉടമസ്ഥതയിലും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിസെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമാണ് ഗന്‍ശ്യാം. രാജ്യം ഇന്ന് ആഗോള സാമ്പത്തിക ശക്തിയായി മാറുകയാണെന്നും പക്ഷെ അത് കൊണ്ട് സാധാരണ പൗരന്‍മാരുടെ ജീവിതത്തില്‍ വികസനമൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Dont miss ഖത്തറിനെതിരായ ഉപരോധം; ഭീകരവാദത്തിനെതിരായ ആദ്യ ചുവടെന്ന് ഡൊണാള്‍ഡ് ട്രംപ്


Latest Stories

We use cookies to give you the best possible experience. Learn more