സീരീസ് പ്രേമികളുടെ ഇഷ്ട സീരീസാണ് ഗെയിം ഓഫ് ത്രോണ്‍സ്. ഐ.എം.ഡി.ബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് ഉള്ള സീരീസ് കൂടിയാണിത്.
ജോര്‍ജ് ആര്‍.ആര്‍ മാര്‍ട്ടിന്റെ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ എന്നതിനെ അടിസ്ഥാനപ്പെടുത്തി വേള്‍ഡ് ഓഫ് വെസ്റ്ററോസിന്റെ ആദ്യ ലൈവ്-ആക്ഷന്‍ ടെലിവിഷന്‍ പരമ്പരയാണ് ഗെയിം ഓഫ് ത്രോണ്‍സ്.
ഡേവിഡ് ബെനിയോഫും ഡിബി വെയ്സുമാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ സൃഷ്ടകര്‍ത്താക്കള്‍. ഇവര്‍ തന്നെയാണ് പരമ്പരയുടെ പ്രധാന എഴുത്തുകാരും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരും. മൊത്തം എഴുപത്തിമൂന്ന് എപ്പിസോഡുകള്‍ അടങ്ങുന്ന എട്ട് സീസണുകള്‍ ആയാണ് ഗോട്ട് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മാള്‍ട്ട , ഐസ്ലാന്‍ഡ്, ക്രൊയേഷ്യ, മൊറോക്കോ, സ്‌പെയിന്‍, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു സീരീസിന്റെ ചിത്രീകരണം നടന്നത്. ലോകത്തുതന്നെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷനായിരുന്നു ഗോട്ടിന്റേത്. 2011 ഏപ്രില്‍ 11ആണ് ഗെയിം ഓഫ് ത്രോണ്‍സ് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. ഏപ്രില്‍ 14 2019നാണ് സീരീസിന്റെ അവസാന സീസണ്‍ കാണികള്‍ക്ക് മുന്നിലേക്ക് എത്തിയത്.
ഗെയിം ഓഫ് ത്രോണ്‍സ് പ്രപഞ്ചത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ പണിപ്പുരയിലുണ്ടെന്നും ചിത്രം പ്രാരംഭ ഘട്ടത്തിലാണ് എന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നിലധികം സിനിമകള്‍ ഉള്‍പ്പെടുന്ന ഫ്രാഞ്ചൈസികളായും ഗോട്ടിന്റെ സ്പിന്‍ ഓഫ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടറുകളില്‍ പറയുന്നു.
Content Highlight: Game of Thrones spinoff film to take franchise to big screen: Reports