| Wednesday, 2nd September 2020, 12:13 pm

ഒബാമയുടെയും സുക്കര്‍ബര്‍ഗിന്റെയും ഇഷ്ട പുസ്തകം; ചൈനയിലെ ക്ലാസിക് സയന്‍സ് ഫിക്ഷന്‍ സീരീസാക്കാനൊരുങ്ങി ഗെയിം ഓഫ് ത്രോണ്‍സ് ടീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൈനയിലെ ക്ലാസിക് സയന്‍സ് ഫിക്ഷനായ ‘റിമംബറന്‍സ് ഓഫ് ഏര്‍ത്ത്‌സ് പാസ്റ്റ് പുനരാവിഷ്‌കരിക്കാനൊരുങ്ങി ഗെയിം ഓഫ് ത്രോണ്‍സ് ടീം. പുതിയ ദൃശ്യാനുഭവത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്ത ഗെയിം ഓഫ് ത്രോണ്‍സ് സീരിസിന്റെ എഴുത്തുകാരായ ഡേവിഡ് ബെനിയോഫും, ഡി.ബി.വീസിസുമായിരിക്കും നെറ്റ്ഫ്‌ളകിസ് ഒരുക്കുന്ന പുതിയ സീരിസിന്റെയും തിരക്കഥാകൃത്തുക്കള്‍.

2008ല്‍ ലിയു സിക്‌സിന്‍ എഴുതിയ നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതിന് പിന്നാലെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പുസ്തകം ആഗോളതലത്തില്‍ തന്നെ വലിയ രീതിയില്‍ വിറ്റഴിയുകയും ചെയ്തിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഈ പുസ്തകം തങ്ങള്‍ക്ക് ഏറെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു.

ചൈനയുടെ സാംസ്‌കാരിക വിപ്ലവം മുതല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിപ്പുറത്തേക്കുള്ള ഭൂമിയുടെ ഭാവിയിലേക്കു കൂടിയാണ് പുസ്തകത്തിന്റെ ഇതിവൃത്തം വ്യാപിച്ചു കിടക്കുന്നത്.

ലിയു സിക്‌സിന്റെ സയന്‍സ് ഫിക്ഷന്‍ ഞങ്ങള്‍ വായിച്ചതില്‍ വെച്ച് ഏറ്റവും ആകര്‍ഷണീയമായ പുസ്തകമാണെന്നാണ് ഡേവിഡ് ബെനീഫ് പറഞ്ഞത്.
ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി പുതിയ സീരിസ് ജീവസുറ്റതാക്കാുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്ന് ഗെയിം ഓഫ് ത്രോണ്‍സ് ടീം പറയുന്നു.
അതേ സമയം ചൈനയിലെ ഒരു സയന്‍സ് ഫിക്ഷന്‍ അമേരിക്കയില്‍ നിര്‍മ്മിക്കപ്പെടുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. സീരിസിന്റെ റിലീസ് തീയ്യതി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും നെറ്റ്ഫ്‌ളിക്‌സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Game of Thrones makers to adapt chinese sci-fi classic for netflix

We use cookies to give you the best possible experience. Learn more