| Monday, 14th January 2019, 1:19 pm

യു.പിയില്‍ രാഷ്ട്രീയസമവാക്യം മാറിമറയുന്നു; കോണ്‍ഗ്രസിലേക്കെന്ന് മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറയുന്ന യു.പിയില്‍ കോണ്‍ഗ്രസിലേക്ക് പോകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുലയാത്തിന്റെ സഹോദരനും പ്രകൃതിശീല്‍ സമാജ് വാദി പാര്‍ട്ടി ലോഹിയ തലവനുമായ ശിവപാല്‍ യാദവ്.

കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ പുരോമിക്കുകയാണെന്നും രാഹുല്‍ ഗാന്ധിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും ശിവപാല്‍ യാദവ് പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് ആശങ്കയുണ്ടെന്നും ശിവപാല്‍ പറഞ്ഞു.

മതേതര മുന്നണികള്‍ ഒരുമിച്ചുനിന്നില്ലെങ്കില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രയാസമായിരിക്കും. വളരെ ചെറിയ ഗ്രൂപ്പുകള്‍ മാത്രമാണ് നമുക്കൊപ്പമുള്ളതെന്നും ശിവപാല്‍ യാദവ് പറഞ്ഞു.


ദേവസ്വം ബോര്‍ഡ് മകരവിളക്ക് കത്തിക്കുന്നത് ആചാരലംഘനം; ജ്യോതി തെളിയിക്കാനുള്ള അവകാശം മലയരയരുടേത്: പി.കെ സജീവ്


സമാജ്‌വാദി- ബി.എസ്.പി പാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ നിന്നും മാറി പുതിയ സഖ്യം രൂപീകരിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശിലെ എസി.പി-ബി.എസ്.പി സഖ്യം കള്ളമന്മാരുടെ കൂട്ടായ്മയാണെന്നും (തഗ് ബന്ധന്‍) അത് കാശിനു വേണ്ടിയുള്ളതാണെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു.

തന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച പ്രഗ്തിശീല്‍ സമാജ് വാദി പാര്‍ട്ടി സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ തയ്യാറാണെന്ന് ശിവ്പാല്‍ യാദവ് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ സഖ്യത്തെ കുറിച്ച് കോണ്‍ഗ്രസുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ യുപിയിലെ 80 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

കര്‍ഷകരുടെ പ്രശ്‌നങ്ങളും കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചരണം നടത്താന്‍ പദ്ധതിയിടുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

ബിഎസ്പിയും എസ്പിയുമായി കോണ്‍ഗ്രസ് സഖ്യത്തിനു ശ്രമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ഇരു പാര്‍ട്ടികളും സഖ്യപ്രഖ്യാപനം നടത്തിയത്. ഇരുപാര്‍ട്ടികളും 38 വീതം സീറ്റുകളില്‍ മത്സരിക്കുമെന്നും വ്യക്തമാക്കിയിരുന്നു

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more