ക്രൗഡ് രാജ്യവിരുദ്ധമായി പറഞ്ഞപ്പോഴാണ് അങ്ങനെ പ്രതികരിച്ചത്; വിവാദ ആംഗ്യത്തില്‍ ഗംഭീര്‍
ഇന്ത്യയുടെ ഏഷ്യാ കപ്പിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. നേപ്പാളിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുയായിരുന്നു. ബാറ്റിങ്ങിന് അയക്കപ്പെട്ട നേപ്പാള്‍ 230 റണ്‍സ് നേടി പുറത്തായിരുന്നു.
മത്സരത്തിനിടെയില്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ആരാധകര്‍ക്കിയിടില്‍ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ച വീഡിയോ പുറത്തുവന്നിരുന്നു. ഇതില്‍ വിശദീകരണം നല്‍കുകയാണിപ്പോള്‍ ഗംഭീര്‍.
ക്രൗഡ് രാജ്യത്തിനെതിരെ പറഞ്ഞപ്പോഴാണ് താന്‍ അങ്ങനെ പ്രതികരിച്ചതെന്നാണ് ഗംഭീറിന്റെ വാദം. സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം ശരിയാകണമെന്നില്ലയെന്നും ഗംഭീര്‍ പറഞ്ഞു.
‘കാണികള്‍ ആന്റി-നാഷണല്‍ സ്ലോഗനുകള്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു, ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ആരേലും രാജ്യത്തിനെതിരെ പറയുന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതിനാലാണ് ഞാന്‍ അങ്ങനെ റിയാക്ട് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കാണുന്നതെല്ലാം സത്യമാകണമെന്നില്ല,’സ്‌പോര്‍ട്‌സ് ടകിനോട് സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു.
എന്നാല്‍ വൈറലാകുന്ന വീഡിയോയില്‍ രാജ്യത്തിനെതിരെ പറയുന്ന ഭാഗങ്ങളൊന്നുമില്ല.
മത്സരത്തിനിടെ രസംകൊല്ലിയായി മഴ എത്തിയിരുന്നു. ഈ സമയത്ത് ഗ്രൗണ്ടില്‍ നിന്നും അകത്തോട്ട് കയറുകയായിരുന്ന ഗംഭീര്‍ ആരാധകരെ നോക്കി നടുവിരല്‍ കാണിക്കുകയായിരുന്നു. ഫാന്‍സ് കോഹ്‌ലി…കോഹ്‌ലി… എന്ന് ആര്‍പ്പുവിളിച്ചപ്പോഴായിരുന്നു മുന്‍ ഓപ്പണര്‍ അസഭ്യം ചൂണ്ടിക്കാണിച്ചത്. ഒരു ആരാധകന്‍ ഇത് വീഡിയോയാക്കി പുറത്തുവിടുകയും ചെയ്തു.
വലിയ ചര്‍ച്ചകളാണ് ഇതിന്റെ പേരില്‍ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. താരത്തിന്റെ പ്രവര്‍ത്തി കൂടുതല്‍ വിവാദത്തിലേക്ക് നയിച്ചേക്കും. ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണില്‍ രണ്ട് പേരും ഗ്രൗണ്ടില്‍ വെച്ച് നേരിട്ട് കൊമ്പ് കോര്‍ത്തിരുന്നു. ലക്ക്‌നൗ സൂപ്പര്‍ കിങ്‌സിന്റെ താരം നവീന്‍ ഉള്‍ ഹഖുമായി മത്സരത്തിനിടെ വിരാട് സ്ലെഡ്ജ് ചെയ്തിരുന്നു. എന്നാല്‍ മത്സരത്തിന് ശേഷം ലക്കനൗവിന്റെ കോച്ച് ഗംഭീര്‍ വിരാടുമായി ഏറ്റുമുട്ടുകയായിരുന്നു.
അതേസമയം മത്സരം വീണ്ടു മഴ മുടക്കിയിരിക്കുകയായിരുന്നു. 2.1 ഓവറില്‍ വിക്കൊറ്റൊന്നും നഷ്ടമാകാതെ 17 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുള്ളത്.
Content Highlight: Gambir Says He showed Middle Finger Because the Crowd Shouted Anti Nation Slogans