യുവരാജ് തിരിച്ച് വരണമെങ്കില്‍ കളിപ്പിക്കണം പുറത്തിരുത്തുകയല്ല വേണ്ടത്;ബി.സി.സി.ഐയ്ക്കെതിരെ തുറന്നടിച്ച് ഗംഭീര്‍
Daily News
യുവരാജ് തിരിച്ച് വരണമെങ്കില്‍ കളിപ്പിക്കണം പുറത്തിരുത്തുകയല്ല വേണ്ടത്;ബി.സി.സി.ഐയ്ക്കെതിരെ തുറന്നടിച്ച് ഗംഭീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st August 2017, 11:54 pm

 

മുംബൈ : ലങ്കന്‍ പര്യടനത്തില്‍ മുതിര്‍ന്ന താരം യുവരാജ് സിങിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന ബി.സി.സി.ഐയെ വിമര്‍ശിച്ച ഗൗതം ഗംഭീര്‍. യുവരാജ് ഇന്ത്യന്‍ ടീമില്‍ കളിക്കണമെങ്കില്‍ അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കണം അല്ലാതെ വിശ്രമമെന്ന പറഞ്ഞ് കളിപ്പിക്കാതിരിയ്ക്കുകയല്ല വേണ്ടതെന്നും ഗംഭീര്‍.
യുവരാജിനെ പോലെയൊരു താരത്തിനെ മികച്ച ഫോമില്‍ കിട്ടണമെങ്കില്‍ ഒരു പരമ്പരയ്ക്ക് ശേഷം അദ്ദേഹത്തെ പുറത്തിരുത്തുകയല്ല കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. ടീമിന് പുറത്ത് പോയാല്‍ മടങ്ങിവരിക എന്നത് യുവരാജിന് ബുദ്ധിമുട്ടായിരിക്കും എന്നാല്‍ അദ്ദേഹം അതിന് കഴിവുള്ള താരമാണ്. മടങ്ങി വരുമെന്ന പ്രതീക്ഷയുണ്ട് ഗംഭീര്‍ പറഞ്ഞു.


തുടര്‍ത്തോല്‍വിയില്‍ മനംമടുത്ത് ലങ്കന്‍ ആരാധകര്‍; ടീമിന്റെ ബസ് തടഞ്ഞും കൂക്കിവിളിച്ചും പ്രതിഷേധം


നേരത്തെ യുവരാജിനെ ടീമില്‍ നിന്ന് പുറത്താക്കിയതല്ല തിരിച്ചുവരാന്‍ എനിയും അവസരമുണ്ടെന്നായിരുന്നു ബി.സി.സി.ഐ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. രഞ്ജിയിലും ഐ.പി.എലിലും മികച്ച ഫോമില്‍ കളിച്ചിട്ടും വളരെ കാലമായി ടീമിന് പുറത്തിരിക്കുന്ന താരമാണ് ഗംഭീര്‍. ആരേയും ഭയക്കാതെ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയാറുള്ള താരം കൂടിയാണ് ഗംഭീര്‍.