| Monday, 11th September 2023, 1:00 pm

കോഹ്‌ലിയുടെ ആ സെഞ്ച്വറി രോഹിതിന്റെ ഡബിളിനേക്കാൾ മികച്ചത് : ഗംഭീർ

സ്പോര്‍ട്സ് ഡെസ്‌ക്

2012ലെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ വിരാട് കോഹ്‌ലി നേടിയ 183 റൺസ് രോഹിത് ശർമ നേടിയ ഇരട്ടസെഞ്ച്വറികളേക്കാൾ മികച്ചതാണെന്ന് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ.

ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറികളാണ് രോഹിത് ശർമയുടെ പേരിലുള്ളത്. 209 ,264 ,208 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സുകൾ. ഈ ഇന്നിങ്‌സുകൾക്ക് മുകളിലാണ് കോഹ്‌ലിയുടെ 183 റൺസ് എന്നാണ് ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനിടെ മുൻ ഇന്ത്യൻ താരം പറഞ്ഞത്.

മത്സരത്തിലെ വിരാട് കോഹ്‌ലിയുടെ തകർപ്പൻ പ്രകടനത്തിന്റെ ആഴത്തെക്കുറിച്ചും ഗംഭീർ പറഞ്ഞു.

‘ആ മത്സരത്തിൽ ഇന്ത്യ നേരിട്ട സമ്മർദം, വലിയ സ്കോർ പിന്തുടരുമ്പോൾ നേരിടുന്ന സമ്മർദം, പാക് നിരയിലെ അന്നത്തെ മികച്ച ബൗളിംഗ് നിരയും, മൽസരത്തിന്റെ തുടക്കത്തിൽ ഇന്ത്യ നേരിട്ട മോശം തുടക്കം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ വിരാട് കോഹ്‌ലിയുടെ ആ ഇന്നിങ്സ് പിന്നീട് വന്ന ഡബിൾ സെഞ്ച്വറികളേക്കാൾ മികച്ചുനിൽക്കുന്നു,; ഗംഭീർ പറഞ്ഞു.

മത്സരത്തിൽ 330 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യൻ ടീം മോശം തുടക്കമാണ് നേരിട്ടത്. ഈ സമയത്താണ് താരം വൺ ഡൗണായി ഇറങ്ങുകയും ഈ അവിസ്മരണീയമായ ഇന്നിങ്‌സ് നേടുകയും ചെയ്തത്. 148 പന്തിൽ 183 റൺസാണ് വിരാട് ആ മത്സരത്തിൽ നേടിയത്. 22 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു കോഹ്‌ലി ഈ ഇന്നിങ്‌സ് സ്വന്തമാക്കിയത്. മൽസരത്തിൽ ഇന്ത്യ 13 പന്തുകളും ആറ് വിക്കറ്റും ബാക്കി നിർത്തിക്കൊണ്ടായിരുന്നു ഈ മികച്ച വിജയം സ്വന്തമാക്കിയത്.

ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-പാക് മത്സരം മഴമൂലം തടസ്സപ്പെട്ടതോടെ റിസേർവ് ഡേയിലേക്ക് മാറ്റിയിരുന്നു.

Story Highlight: : Gambhir says Virat Kohli’s century against pakisthan in 2012 asia cup  is better than Rohit’s double century.

We use cookies to give you the best possible experience. Learn more