Cricket
എന്റെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം കോഹ്‌ലിയ്ക്ക് നല്‍കൂ; ഏകദിനത്തിലെ ആദ്യ സെഞ്ച്വറി നേടിയ കോഹ്‌ലിയ്ക്ക് ഗംഭീര്‍ നല്‍കിയ സമ്മാനം
സ്പോര്‍ട്സ് ഡെസ്‌ക്
2018 Dec 04, 03:54 pm
Tuesday, 4th December 2018, 9:24 pm

മുംബൈ: 2009 ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരം ആരാധകര്‍ മറക്കാനിടയില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ റണ്‍മെഷീന്‍ വിരാട് കോഹ്‌ലി ഏകദിനത്തില്‍ ആദ്യമായി സെഞ്ച്വറി നേടിയ മത്സരം. മത്സരം ശ്രദ്ധേയമാകുന്നത് എന്നാല്‍ പുരസ്‌കാരദാന ചടങ്ങിലായിരുന്നു.

ലങ്ക ഉയര്‍ത്തിയ 315 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ മറികടന്നത് സെഞ്ച്വറി നേടിയ ഗംഭീര്‍-കോഹ്‌ലി കൂട്ടുകെട്ടിലൂടെയായിരുന്നു.

ആദ്യ നാല് ഓവറില്‍ ഓപ്പണര്‍മാരായ സച്ചിനെയും സെവാഗിനെയും നഷ്ടമായ ഇന്ത്യയെ കോഹ്‌ലിക്കൊപ്പം ചേര്‍ന്ന് ഗംഭീര്‍ വിജയത്തിലെത്തിക്കുകയായിരുന്നു. ഗംഭീര്‍ പുറത്താകാതെ 150 റണ്‍സ് നേടിയപ്പോള്‍ കോഹ്‌ലി ഇന്ത്യന്‍ വിജയമുറപ്പിച്ചശേഷം ആദ്യ സെഞ്ച്വറി കുറിച്ച് മടങ്ങുകായിരുന്നു.


224 റണ്‍സാണ് ഇരുവരും ഇന്ത്യന്‍ ഇന്നിംഗ്‌സിലേക്ക് കൂട്ടിച്ചേര്‍ത്തത്. 11 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ വിജയിച്ച ശേഷം ഗംഭീറിനെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തത്. എന്നാല്‍ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ഗംഭീര്‍ അത് കോഹ്‌ലിയ്ക്ക് സമ്മാനിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ALSO READ: “എന്റെ സമയം കഴിഞ്ഞു”; ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

ഗാലറി കൈയടിയോടെയാണ് ഗംഭീറിന്റെ പ്രതികരണത്തെ എതിരേറ്റത്. വിരാട് കോഹ്‌ലിയുടെ ആദ്യ സെഞ്ച്വറിയായിരുന്നു അന്ന് പിറന്നത്. ഇന്നാണ് ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

WATCH THIS VIDEO: