| Sunday, 9th December 2018, 9:50 pm

എ.സി റൂമിലിരുന്നു കമന്ററി പറയാനും രാഷ്ട്രീയത്തിലിറങ്ങാനും ഞാനില്ല: ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകളെ തള്ളി ഗൗതം ഗംഭീര്‍. അതേസമയം പരിശീലകവേഷത്തില്‍ കാണാമെന്ന സൂചനയും ഗംഭീര്‍ നല്‍കി.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ഗംഭീറിന്റെ മറുപടി.

“രാഷ്ട്രീയത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഞാനും കേട്ടിരുന്നു. സാമൂഹികപ്രസക്തമായ വിഷയങ്ങളില്‍ പ്രതികരിക്കുന്നതുകൊണ്ടാകാം ഇത്തരമൊരു അഭ്യൂഹം പ്രചരിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം സാമൂഹിക പ്രസക്തമായ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള ശക്തമായ പ്ലാറ്റ്‌ഫോം മാത്രമാണ് ട്വിറ്റര്‍.”

ALSO READ: സി.ബി സീരീസിലെ റൊട്ടേഷന്‍ സിസ്റ്റം അനാവശ്യം; ധോണിയുടെ തീരുമാനത്തിനെതിരെ ഗംഭീര്‍

ട്വിറ്ററിലൂടെ വെറുതെ തമാശ പങ്കിടുന്ന ഒരാളല്ല താനെന്നും രാജ്യത്തെ പൗരനെന്ന നിലയില്‍ വളരെ ഗൗരവമേറിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ഗംഭീര്‍ പറഞ്ഞു.

ഒരുപക്ഷ അതാകാം ഞാന്‍ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനം. പക്ഷെ അങ്ങനെയൊരു ചിന്തയേ ഇപ്പോഴില്ല. രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്ത മേഖലയാണ്. 25 വര്‍ഷമായി ക്രിക്കറ്റ് കളിക്കുകയല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ട്, ഞാനെന്താണ് ചെയ്യാന്‍ പോകുന്നുവെന്ന് കാത്തിരുന്ന് കാണാം.

ALSO READ: അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ജയിക്കാന്‍ ഓസീസിന് വേണ്ടത് 219 റണ്‍സ്, ഇന്ത്യയ്ക്ക് ആറ് വിക്കറ്റ്

പരിശീലകനാവുമോ എന്ന ചോദ്യത്തിന്, എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്തായാലും എ.സി മുറിയിലിരുന്ന് കമന്ററി പറയാന്‍ ഞാനില്ല. കോച്ചായാല്‍ എന്നിലെ കളിക്കാരനോളം മികച്ചവനാകുമോ എന്നൊന്നും എനിക്ക് പറയാനാവില്ല. ക്രിക്കറ്റ് ഭരണരംഗത്തേക്ക് വരാനും തനിക്ക് താല്‍പര്യമില്ലെന്ന് ഗംഭീര്‍ പറഞ്ഞു.

ടെസ്റ്റില്‍ 4154 റണ്‍സും ഏകദിനത്തില്‍ 5238 റണ്‍സും ഗംഭീര്‍ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. 2007,2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറിനുടമയും ഗംഭീറാണ്.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍ ബി.ജെ.പിയ്ക്കായി മത്സരിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more