| Wednesday, 30th May 2018, 3:57 pm

ധോണിയാണ് അവിടെ ബോസ്, അതുകൊണ്ടാണ് അവര്‍ മികച്ച ടീമാകുന്നത്; ഡല്‍ഹി മാനേജ്‌മെന്റിനെതിരെ ഒളിയമ്പുമായി ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇത്തവണത്തെ ഐ.പി.എല്‍ സീസണില്‍ ഏറ്റവും അധികം തിരിച്ചടി നേരിട്ട താരമാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തിയ ഗംഭീര്‍ ആദ്യമത്സരങ്ങളിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു.

എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഗംഭീറിനെ കളിപ്പിക്കാതിരുന്നതോടെ താരം മാനേജ്‌മെന്റിനെതിരെ രംഗത്തെത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെ പുതിയ കോളത്തിലും ഡല്‍ഹി ടീം മാനേജ്‌മെന്റിനെതിരെ ഗംഭീര്‍ തുറന്നടിച്ചു.

ALSO READ:  ‘മോദീ… നിങ്ങള്‍ക്കെന്താണ് വേണ്ടത്? ‘; ദല്‍ഹി മന്ത്രിയുടെ വസതിയിലെ സി.ബി.ഐ റെയ്ഡില്‍ പ്രതികരണവുമായി കെജ്‌രിവാള്‍

“ക്രിക്കറ്റെന്നത് ബിസിനസായി മാറിക്കഴിഞ്ഞു. കളിക്കാരുടെ വേതനം, ജീവനക്കാരുടെ വേതനം, യാത്ര, താമസം എല്ലാം ചിലവേറിയ കാര്യമാണ്.”

അതോടെ മാനേജ്‌മെന്റ് കളിയിലും ഇടപെടാന്‍ തുടങ്ങി. എന്നാല്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ ഫീല്‍ഡിലും മൊത്തം ക്രിക്കറ്റിലും നയിക്കുന്നത് ധോണിയാണെന്നും അതാണ് അവരുടെ വിജയരഹസ്യമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

” ചെന്നൈ ടീം മറ്റുടീമുകളില്‍ നിന്ന് വ്യത്യസ്തമാണ്. ധോണിയാണ് അവരുടെ ക്രിക്കറ്റിംഗ് ബോസ്. ധോണി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ ഇടപെടാന്‍ താന്‍ അനുവദിക്കാറില്ലെന്ന്.”

ALSO READ:  മാധ്യമങ്ങള്‍ മാധ്യമധര്‍മം നിര്‍വഹിക്കണം; മുഖ്യമന്ത്രിയെ പ്രതിയാക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്; കെവിന്റെ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും പിണറായി

ചെന്നൈ ഏഴ് ഐ.പി.എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ധോണി ആ ടീമില്‍ സ്വതന്ത്രനാണെന്നാണ്- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലിലെ മൂന്ന് കിരീടങ്ങള്‍ക്കുപുറമെ ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് തവണയും ചെന്നൈ ജേതാക്കളായിട്ടുണ്ട്. കൊല്‍ക്കത്ത ഐ.പി.എല്ലില്‍ ജേതാക്കളായപ്പോള്‍ ഗംഭീറായിരുന്നു നായകന്‍. 2012 ലും 2014 ലുമായിരുന്നു കൊല്‍ക്കത്തയുടെ കിരീടധാരണം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more