[] ഗാലക്‌സി കോറിന്റെ രണ്ടാം പതിപ്പായ സാംസങ് ഗാലക്‌സി കോര്‍ 2 ഇന്ത്യന്‍ വിപണിയിലെത്തി. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വെര്‍ഷനായ 4.4 കിറ്റ്കാറ്റ് ഓപറേറ്റിങ് സിസ്റ്റമാണ് ഫോണിനെ ആകര്‍ഷകമാക്കുന്നത്.
480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് ടി.എഫ്.ടി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനോടു കൂടിയ ഫോണിന്റെ ഭാരം 138 ഗ്രാമാണ്.
1.2 ജി.എച്ച്.സെഡ് പ്രൊസസര്‍, 768 എംബി റാം, 4ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവ ഫോണിന്റെ സവിശേഷതകളാണ്.
5 എംപിയാണ് ഗാലക്‌സി കോര്‍ 2വിന്റെ പിന്‍ക്യാമറ. 0.3 എംപി വിജിഎ ഫ്രണ്ട് ഫേസിങ്ങ് ക്യാമറയും കോറിന്റെ പ്രത്യേകതയാണ്.
ഡ്യുവല്‍ സിം സൗകര്യമുള്ള 3ജി ഫോണിന് 2000 എം.എ.എച്ച് ബാറ്ററി പവര്‍ ഉണ്ടെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യയിലെ 14 ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ മലയാളവും ലഭിക്കും. വെള്ള, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്ന കോര്‍ 2വിന്റെ വില 11,900 രൂപയാണ്.