ലണ്ടന്‍: ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ ഏറ്റവും കൂടുതല്‍ പോരാടിയത് തൊഴിലിടത്തില്‍ തുല്യ പ്രതിഫലം എന്നതിനായിരുന്നെന്ന് വണ്ടര്‍ വുമണ്‍ നായിക ഗാല്‍ ഗാഡോട്ട്. നാഷണല്‍ ജിയോഗ്രഫിക് സീരീസിന്റെ ‘ഇംപാക്ട് വിത്ത് ഗാഡോട്ടു’മായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അവരുടെ പ്രതികരണം.
‘ഒരു മനുഷ്യനെന്ന നിലയില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ എന്റെ പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന അതേ പ്രതിഫലം എനിക്കും ലഭിക്കണം എന്നതിന് വേണ്ടിയാണ് സ്ത്രീയെന്ന നിലയില്‍ ഞാനേറെ ബുദ്ധിമുട്ടിയത്,’ ഗാഡോട്ട് പറയുന്നു.
നേരത്തെ 2017 ല്‍ വണ്ടര്‍ വുമണ്‍ ഇറങ്ങിയ കാലം തൊട്ട് വേതനക്കാര്യത്തിലെ അസമത്വം വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച പുരുഷ നടന്‍മാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് ഗാഡോട്ടിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹോളിവുഡ് നടിമാരായ ജെന്നിഫര്‍ ലോറന്‍സ്, സല്‍മ ഹയേക്, എമ്മ വാട്‌സണ്‍ എന്നിവരും പ്രതിഫലത്തിലെ വിവേചനത്തിനെതിരെ മുന്‍പ് രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Gal Gadot Equal pay has been my biggest struggle