| Friday, 16th November 2018, 12:11 pm

ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ 20 മരണം, 81000 പേരെ മാറ്റി പാര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്. സംസ്ഥാനത്ത് ഇത് വരെ 20 പേര്‍ മരണപ്പെട്ടു. 81000 പേരെ മാറ്റി പാര്‍പ്പിച്ചു. കടല്ലൂരില്‍ രണ്ട് പേരും തഞ്ചാവൂരില്‍ നാല് പേരുമാണ് മരണപ്പെട്ടത്.

120 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. കടലൂരില്‍ വൈദ്യുതാഘാതമേറ്റാണ് രണ്ട് പേര്‍ മരിച്ചത്. തഞ്ചാവൂരില്‍ മതിലിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു.

നാഗപട്ടണം, കടല്ലൂര്‍, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. അതേസമയം തമിഴ്‌നാട് സംസ്ഥാന ദുരിന്തനിവാരണ അതേറിറ്റിയുടെ കണക്കനുസരിച്ച് 81000 പേരെ 300 സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.


പത്തുമണിയായിട്ടും പൊലീസ് കടത്തിവിട്ടില്ല; നിലയ്ക്കലില്‍ പ്രതിഷേധവുമായി അയ്യപ്പ ഭക്തര്‍


ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധയിടങ്ങളിലായി ആറായിരത്തിലധികം ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകരും തയ്യാറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ചയും സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. അണ്ണാ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ എല്ലാ സംവിധാനങ്ങളും പൂര്‍ണ സജ്ജമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more