ഗാജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ തീരം തൊടുമെന്ന് പ്രവചനം ; വിദ്യാലയങ്ങള്‍ക്കിന്ന് അവധി
national news
ഗാജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ തീരം തൊടുമെന്ന് പ്രവചനം ; വിദ്യാലയങ്ങള്‍ക്കിന്ന് അവധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th November 2018, 8:14 am

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗാജ ചുഴലിക്കാറ്റ് വ്യാഴാഴ്ച ചെന്നൈക്ക് 470 കിലോമീറ്ററിനിപ്പുറം കാണപ്പെട്ടു. ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ കൂഡല്ലോരിനും പാമ്പനും ഇടയിലുള്ള കരയില്‍ പതിക്കുമെന്ന് പ്രവചനം.

പ്രവചനത്തെത്തുടര്‍ന്ന് സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനുവേണ്ടി മാത്രമാണു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതു പൊതുജനങ്ങള്‍ക്കു ബാധകമല്ല.

വടക്കന്‍ തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളില്‍ അതിതീവ്ര മഴയുണ്ടാകും. ഇതു എല്ലാ ജില്ലകള്‍ക്കും ബാധകമല്ല. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍ ജില്ലാ കലക്ടര്‍മാരും റവന്യൂ ഉദ്യോഗസ്ഥരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.

Also Read:  ധനികര്‍ക്ക് ഒരു ഇന്ത്യ,പാവങ്ങള്‍ക്ക് മറ്റൊരു ഇന്ത്യ: ജനങ്ങള്‍ അക്കൗണ്ടിലെത്താത്ത 15ലക്ഷത്തെ കുറിച്ച് മോദിയോട് ചോദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

4 മുതല്‍ 16 വരെ വടക്കന്‍ തമിഴ്‌നാട്ടിലും തുടര്‍ന്നു തെക്കന്‍ തമിഴ്‌നാട്ടിലും വ്യാപകമായി മഴ ലഭിക്കും. ഇവിടുത്തെ നദികഴും ഡാമുകളും നിരീക്ശണത്തിലാണെന്ന് റെവന്യൂ മന്ത്രി ഉദയകുമാര്‍ അറിയിച്ചു.

ചുഴലിക്കാറ്റ് വ്യാഴാഴ്ച ഉച്ചയ്ക്കു മുന്‍പു തീരത്തെത്തും. 70 മുതല്‍ 80 കി.മീറ്റര്‍വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ഇതു പരമാവധി 100 കി.മീറ്റര്‍ വരെ വേഗം കൈവരിക്കാം. എന്നാല്‍, സഞ്ചാരത്തിനിടെ ദുര്‍ബലമായി 50 കി.മീറ്റര്‍ വരെ വേഗത്തിലെത്താനും സാധ്യതയുണ്ട്.

പുതുച്ചേരി , കാരക്കല്‍ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടച്ചിടാന്‍ നിര്‍ദ്ദേശം ലഭിച്ചു. ശക്തമായ മഴ ലഭിക്കുന്ന സ്ഥലങ്ങളിലെ ഡാമുകള്‍ 24 മണിക്കൂറിനുള്ളില്‍ നിറഞ്ഞ് കവിയാന്‍ സാധ്യതയുണ്ടെന്ന് സി.ഡബ്ല്യൂ.സി മുന്നറിയിപ്പ് നല്‍കി.

മൊബൈല്‍ ഓപ്പറേറ്റര്‍സിന്റെ സെല്‍ ഓണ്‍ വീല്‍സ് എന്ന സഹായം ഒരുക്കിയിട്ടുണ്ടെന്നും ഇത് വഴി തടസ്സമില്ലാത്ത വാര്‍ത്താ വിനിമയം സാധിക്കുമെന്നും ഇവര്‍ അറിയിച്ചു.

ചിത്രം കടപ്പാട്: എ.എന്‍.ഐ