| Monday, 24th February 2014, 10:54 pm

ഉണ്ട്, പുസ്തകം വൈകിയതിന് മറുപടി: ഗെയ്ല്‍ ട്രെഡ്‌വെല്‍ സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്റെ മനസ് ആകെ അസ്വസ്ഥമായിരിക്കുന്ന സമയായിരുന്നു അത്. ഞാന്‍ നേരിട്ടതിനൊക്കെ തിരിച്ചടി കൊടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അന്ന്. ഞാന്‍ നേരിട്ട മുറിവുകളെ ശമിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. എല്ലാ കാര്യങ്ങളും മറന്നുകൊണ്ട് എന്നില്‍ മാത്രം ഒതുങ്ങിക്കൊണ്ടുള്ള ജീവിതമായിരുന്നു അപ്പോള്‍ ആഗ്രഹിച്ചിരുന്നത്. ക്രമേണ എന്നിലുള്ള ഭയവും വിദ്വേഷവും ഇല്ലാതാവുകയും ആശ്രമത്തില്‍ നിന്നുണ്ടായ അനുഭവം പുറംലോകം അറിയിണമെന്ന് ആഗ്രഹം ഉണ്ടാവുകയും ചെയ്തു.


[share]

ഫേസ് ടു ഫേസ് /ഗെയ്ല്‍ ട്രെഡ്‌വെല്‍

കേരളത്തിലെ ഒട്ടുമിക്ക ആളുകളും ഗെയ്ല്‍ ട്രെഡ്‌വെല്‍ എന്ന പേര് കഴിഞ്ഞ ഒരാഴ്ചക്കാലമായി കേട്ടുകൊണ്ടിരിക്കുകയാണ്. മാതാ അമൃതാനന്ദമയീ മഠത്തില്‍ ചിലവഴിച്ച 20 വര്‍ഷത്തെ തന്റെ അനുഭവം “ഹോളി ഹെല്‍” എന്ന തന്റെ പുസ്തകത്തിലൂടെയാണ് അവര്‍ പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഓണ്‍ലൈന്‍ വഴി പുസ്തകം ഡൗണ്‍ലോഡ് ചെയ്ത് വായിച്ചത്. വലിയ വിവാദത്തിനും സംവാദത്തിനും തുടക്കം കുറിക്കുന്നതായിരുന്നു പുസ്തകത്തിലെ വെളിപ്പെടുത്തല്‍.

അമൃതാനന്ദമയി മഠത്തിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ അരങ്ങേറുന്നതെന്തെന്ന് തുറന്ന് പറയുന്ന ഗെയ്‌ലിന്റെ പുസ്തകം ഓണ്‍ലൈനില്‍ എത്തിയ ആദ്യ രണ്ട് ദിവസം സോഷ്യല്‍ മീഡിയാ സൈറ്റുകളിലൂടെ വന്‍ ചര്‍ച്ചയായപ്പോള്‍ ഈ വാര്‍ത്തയെ പൂര്‍ണമായും തമസ്‌ക്കരിക്കുന്ന രീതിയായിരുന്നു മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിച്ചത്.

ഗെയ്ല്‍ ട്രെഡ്‌വെല്‍ ഡൂള്‍ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പുസ്തകത്തില്‍ പ്രതിപാദിച്ച വിഷയങ്ങളെ കുറിച്ചും തന്റെ പുസ്തകത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്  ലഭിച്ചേക്കാവുന്ന മറുപടികളെകുറിച്ചും മുഖ്യധാരമാധ്യമങ്ങളുടെ  മൗനത്തെകുറിച്ചുമൊക്ക  അവര്‍ വിശദമായി സംസാരിക്കുന്നു.

താങ്കളുടെ പുസ്തകത്തിന് നേരെ വരുന്ന ആദ്യ ആരോപണം പുസ്തകം എഴുതാന്‍ പതിനഞ്ച് വര്‍ഷത്തെ സമയം എടുത്തു എന്നതാണ്. മഠത്തിനെതിരെ ഇത്തരമൊരു ആരോപണവുമായി കഴിഞ്ഞ 20 വര്‍ഷക്കാലമായിട്ടും താങ്കള്‍ എന്തുകൊണ്ട് രംഗത്തെത്തിയില്ല എന്നതാണ് അമൃതാനന്ദമയിയെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നത്?

മാതാ അമൃതാനന്ദമയീ മഠത്തില്‍ നിന്നും തിരിച്ചുപോന്നതിന് ശേഷമുള്ള ആദ്യ കുറച്ച് വര്‍ഷങ്ങള്‍ വളരെ കഠിനമായിരുന്നു. ശാരീരികമായി ഞാന്‍ തളര്‍ന്നിരുന്നു. അതിന് പുറമെ മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചു. പലതിനെ കുറിച്ചും ആലോചിച്ച് ആശങ്കയായിരുന്നു.

നല്ല ലക്ഷ്യത്തോടെ തന്നെയാണ് അമ്മ ആശ്രമം ആരംഭിച്ചത് എന്ന് തന്നെയാണ് വിശ്വാസം.

ഞാന്‍ വഞ്ചിക്കപ്പെട്ടതായി എനിക്ക് തോന്നി. അതില്‍ നിന്നുള്ള നഷ്ടബോധമാണ് എന്നെ വല്ലാതെ അലട്ടിയത്. അതുകൊണ്ട് ഇതില്‍ നിന്നെല്ലാം എനിക്ക് മോചനം വേണമായിരുന്നു. ദീര്‍ഘനാള്‍ നീളുന്ന ഒരു വിശ്രമവേളയായിരുന്നു ആഗ്രഹിച്ചിരുന്നത്.

പോഷകാഹാരം കഴിച്ചും സുഹൃത്തുക്കളുടെ പിന്തുണ നേടിയും ജീവിതരീതി തന്നെ മികച്ചതാക്കാനുള്ള ശ്രമമായിരുന്നു. അക്കാലങ്ങളില്‍ ഞാന്‍ നേരിട്ട വിഷമതകളെ കുറിച്ചൊന്നും പറയാനുള്ള ത്രാണി പോലും എനിക്കുണ്ടായിരുന്നില്ല.

എന്റെ മനസ് ആകെ അസ്വസ്ഥമായിരിക്കുന്ന സമയായിരുന്നു അത്. ഞാന്‍ നേരിട്ടതിനൊക്കെ തിരിച്ചടി കൊടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അന്ന്. ഞാന്‍ നേരിട്ട മുറിവുകളെ ശമിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. എല്ലാ കാര്യങ്ങളും മറന്നുകൊണ്ട് എന്നില്‍ മാത്രം ഒതുങ്ങിക്കൊണ്ടുള്ള ജീവിതമായിരുന്നു അപ്പോള്‍ ആഗ്രഹിച്ചിരുന്നത്.

ക്രമേണ എന്നിലുള്ള ഭയവും വിദ്വേഷവും ഇല്ലാതാവുകയും ആശ്രമത്തില്‍ നിന്നുണ്ടായ അനുഭവം പുറംലോകം അറിയിണമെന്ന് ആഗ്രഹം ഉണ്ടാവുകയും ചെയ്തു. പക്ഷേ അത് എങ്ങനെയാകണമെന്ന ചിന്തയായിരുന്നു ആദ്യം.

അങ്ങനെയാണ് എന്റെ അനുഭവം ഒരു പുസ്തകമായി തന്നെ പുറത്തിറക്കണമെന്ന തോന്നലുണ്ടായത്. എനിക്ക് അറിയാവുന്നതും ഞാന്‍ അനുഭവിച്ചതുമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കണമെന്ന് തന്നെ ഉറപ്പിച്ചു. അതിന് ശേഷം കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ഈ പുസ്തകം തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു.
അടുത്തപേജില്‍ തുടരുന്നു

സാമ്പത്തികപരമായും രാഷ്ട്രീയപരമായും മാതാ അമൃതാനന്ദമയിക്കും അവരുടെ സ്ഥാപനത്തിനും കേരളത്തിന് അകത്തും പുറത്തുമുള്ള സ്വാധീനം തന്നെയാണ് മുഖ്യധാരാ മാധ്യമങ്ങളുടെ ഈ മൗനത്തിന് പിന്നിലും. തെറ്റായ ഒരു കാര്യം നടന്നെന്ന് കണ്ടാല്‍ അതിനെതിരെ സംസാരിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് മേലുള്ള പോലീസിന്റെ ഈ കടന്നുകയറ്റമാണ് യഥാര്‍ത്ഥത്തില്‍ എന്നെ ആശങ്കയിലാക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ മാത്രമല്ല ഇവിടെ ഹനിക്കുന്നത്. മറിച്ച് അക്രമത്തെ പ്രചോദിപ്പിക്കാനും ഇത്തരത്തില്‍ സംസാരിക്കുന്നവരെ പാടെ ഇല്ലാതാക്കണമെന്ന സന്ദേശവുമാണ് ഇവിടെ നല്‍കുന്നത്.

മാതാ അമൃതാനന്ദമയീ മഠത്തില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളും അമൃതാനന്ദമയിയുടെ അടുത്ത അനുയായിയില്‍ നിന്നും നേരിടേണ്ടി വന്ന പീഡത്തെ കുറിച്ചുമുള്ള താങ്കളുടെ പ്രതികരണം?

മഠത്തില്‍ വെച്ച് ഇത്രയേറെ ഞാന്‍ അപമാനിക്കപ്പെട്ടിട്ടും അവിടെ തന്നെ നില്‍ക്കാനായിരുന്നു എന്റെ തീരുമാനം. കാരണം അമ്മയെ ദൈവത്തിന്റെ ഏറ്റവും അടുത്ത ഒരാളായിട്ടാണ് ഞാന്‍ കണ്ടത്.

അവിടെ നിന്നും എനിക്ക് നേരെയുണ്ടായ മോശം അനുഭവങ്ങളെല്ലാം എന്റെ നല്ല കാര്യത്തിന് വേണ്ടിയായിരിക്കുമെന്ന തോന്നല്‍ എന്നില്‍ ഉറച്ചുപോയി.

ഞാന്‍ സ്‌നേഹിക്കാനും സഹായിക്കാനും ഇഷ്ടപ്പെടുന്ന ആളുകളുടെ നടുവിലായിരുന്നു എന്റെ വാസം. അവര്‍ക്കൊപ്പം ഭക്തിയുടെ മാര്‍ഗത്തില്‍ നീങ്ങാനും സഹജീവികള്‍ക്ക് സഹായം നല്‍കി ജീവിക്കാനും ഞാന്‍ ആഗ്രഹിച്ചുപോയി.

ശാരീരികമായി പീഡനം നേരിട്ടപ്പോള്‍ അതിനെ കുറിച്ച് പുറത്തു പറയാന്‍ ഞാന്‍ മടിച്ചു. ഞാന്‍ പാശ്ചാത്യവനിതയായതിനാല്‍  എന്നെ എല്ലാവരും കുറ്റപ്പെടുത്തുമെന്ന തോന്നലായിരുന്നു മനസില്‍. എല്ലാ ഇരകളേയും പോലെ പേടിയും അപമാനവും ഒരുതരം ആത്മപുച്ഛവും സത്യം തുറന്നുപറയുന്നതില്‍ നിന്നും എന്നെ വിലക്കി.

ആശ്രമത്തില്‍ വെച്ച് ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ശാരീക പീഡനത്തെ കുറിച്ച് അമ്മയോട് തുറന്നു പറഞ്ഞാല്‍ ആ നിമിഷം ആശ്രമത്തില്‍ നിന്നും ഞാന്‍ പുറത്താക്കപ്പെടുമെന്ന ഭയമായിരുന്നു എനിക്ക്. അതുകൊണ്ട് അത്തരമൊരു തീരുമാനമെടുക്കാന്‍ ഞാന്‍ തയ്യാറായില്ല.

ചതിയില്‍ അകപ്പെട്ട വിവാഹിതരായ സ്ത്രീയെപ്പോലെ, വീട്ടുജോലിക്ക് നില്‍ക്കുന്ന സ്ത്രീ അവിടുത്തെ പുരുഷനില്‍ നിന്നും മാനഹാനി നേരിടുന്ന പോലെ പലകാരണങ്ങള്‍ കൊണ്ടും സ്വന്തം അവസ്ഥയെപറ്റി പുറത്തുപറയാന്‍ പറ്റാത്ത സ്ഥിതിയില്‍ ഞാനും അകപ്പെടുകയായിരുന്നു.

ആശ്രമത്തില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും ലൈംഗിക പീഡനങ്ങളെ കുറിച്ചും താങ്കള്‍ ശക്തമായി തന്നെ എഴുതി. വളരെ ചെറിയ കാലയളവിനുള്ളില്‍ തന്നെ വലിയ സാമ്രാജ്യമായി വളര്‍ന്ന മഠത്തെ കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇതെല്ലാം ഉള്‍പ്പെടുത്തി നിയമപരമായ ഒരു പോരാട്ടത്തിന് താങ്കള്‍ തയ്യാറാകാതിരുന്നത്.? അത്തരത്തില്‍ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്ത് മുന്നോട്ട് പോകാനുള്ള പദ്ധതിയുണ്ടോ?

കൗമാരപ്രായത്തിലാണ് ഞാന്‍ ആശ്രമത്തില്‍ എത്തിച്ചേരുന്നത്. ലോകമെന്തെന്ന് പോലും അന്ന് അറിയില്ല. ആ സമയത്ത് ഞാന്‍ ഒരു ദൈവത്തെ കണ്ടെത്തിയെന്നായിരുന്നു എന്റെ വിശ്വാസം. അമ്മയിലുള്ള അന്ധമായ വിശ്വാസം മറ്റേത് നീതിബോധത്തേക്കാളും മുകളിലായിരുന്നു.

ഒരുപാട് തെറ്റായ കാര്യങ്ങള്‍ക്ക് സാക്ഷിയാവുകയും നേരിട്ട് ഇരയാവുകയും ചെയ്തിട്ടും മറ്റുള്ളവരെപ്പോലെ തന്നെ എല്ലാം വിധിയാണെന്ന് കരുതി ആ വിശ്വാസത്തെ കൂടുതല്‍ മുറുകെ പിടിക്കാനുമായിരുന്നു ആഗ്രഹിച്ചത്.

എന്റെ ജീവിതം ഞാന്‍ അമ്മയില്‍ പൂര്‍ണമായും സമര്‍പ്പിക്കുകയായിരുന്നു. ആത്മീയമായ ആ പാതയിലൂടെയായിരുന്നു എന്റെ യാത്ര. അതുകൊണ്ട് തന്നെ പല സാഹചര്യത്തേയും നിസാരവത്ക്കരിച്ച് കാണാനായിരുന്നു അന്ന് ശ്രമിച്ചിരുന്നത്.

മഠത്തിനെതിരെ നിയമപരമായ പോരാട്ടങ്ങളിലൂടെ നീതി നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതത്തിലെ 20 വര്‍ഷക്കാലം ഞാന്‍ ചിലവഴിച്ചത് ആ ആശ്രമത്തിലാണ്. ഇനിയും കുറേ വര്‍ഷങ്ങള്‍ കേസും കോടതിയുമായി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വിശ്വസിക്കുന്നത് വളരെ ഉയര്‍ന്ന നൈതികതയിലാണ്.
അടുത്തപേജില്‍ തുടരുന്നു

എനിക്കെതിരെ അപകീര്‍ത്തികേസ് ഫയല്‍ ചെയ്യാനുള്ള ഉദ്ദേശം അവര്‍ക്കുണ്ടോ എന്ന് അറിയില്ല. ഞാന്‍ സത്യം വിളിച്ച് പറഞ്ഞത് കാരണം അവര്‍ എനിക്കെതിരെ കേസ് കൊടുക്കാന്‍ സാധ്യതയില്ലെന്നാണ് അമേരിക്കന്‍ അഭിഭാഷകര്‍ പറഞ്ഞത്. പക മാത്രം ആയുധമാക്കി അവര്‍ എനിക്കെതിരെ കേസ് കൊടുത്താല്‍  അത് നിലനില്‍ക്കില്ല.

അമൃതാനന്ദമയിക്കും ആശ്രമത്തിനുമെതിരെ ഇത്രയും കാര്യങ്ങള്‍ വെളിപ്പെടുത്തിയതിന് ശേഷം എന്തെങ്കിലും തരത്തിലുള്ള വേട്ടയാടലിന് താങ്കള്‍ ഇരയാക്കപ്പെട്ടോ? പീഡനങ്ങള്‍ മൂലം താങ്കള്‍ക്ക് മുന്‍പേ ആരെങ്കിലും ആശ്രമം വിട്ടതില്‍ താങ്കള്‍ സാക്ഷിയായിരുന്നോ ?

തീര്‍ച്ചയായും മഠത്തിന്റെ ഭാഗത്ത് നിന്നും തിരിച്ചടി ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. തങ്ങള്‍ക്കെതിരെ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരെ വളരെ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ അവിടെയുള്ളവര്‍ക്ക് അറിയാം. അവരുടെ ഭാഗത്തുനിന്നും അത്തരമൊരു നടപടി ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ആശ്രമം വിട്ടുപോകുന്നവര്‍ക്കെതിരെ സ്വഭാവഹത്യ നടത്തുക പതിവാണ്. നമ്മളെ ഭയപ്പെടുത്തിക്കൊണ്ട് തന്നെ വായടപ്പിക്കാന്‍ അവര്‍ക്ക് കൃത്യമായി അറിയാം.

ആശ്രമത്തില്‍ നിന്നും പോയശേഷം മൗനം പാലിക്കണമെന്ന ആവശ്യവുമായി അവര്‍ നിങ്ങള്‍ക്ക് പണമോ മറ്റോ വാഗ്ദാനം ചെയ്തിരുന്നോ?

ഇല്ല, എന്നാല്‍ ഞാന്‍ തിരിച്ച് ചെന്ന് നിയമപരമായി പേപ്പറുകളില്ലൊക്കെ ഒപ്പ് വെച്ചുകൊടുത്താല്‍ ഓസ്‌ട്രേലിയയില്‍ എനിക്ക് സ്വന്തമായി ഒരു ആശ്രമം ഉണ്ടാക്കിത്താരം എന്ന വാഗ്ദാനം മുന്നോട്ടുവെച്ചിരുന്നു.

അവരാണ് അമ്മയുടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. “” കെട്ടിപ്പിടിക്കുന്ന സന്യാസിനി”” (Hugging Saint) എന്ന വിശേഷണം അമ്മയ്ക്ക് നല്‍കിയത് തന്നെ ഇവരാണ്.

മഠത്തില്‍ നിന്നും ഞാന്‍ പോയി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് ഒരു ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം ഉണ്ടായിരുന്നു. ആ സമയത്ത് എനിക്ക് ആശ്രമത്തിലെ മുതിര്‍ന്ന ഒരു സംഘാടകന്റെ ഫോണ്‍ കോള്‍ ലഭിച്ചു. ഓസ്‌ട്രേലിയയില്‍ എനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് ആശ്രമം വെച്ചുതരാന്‍ അമ്മ തയ്യാറാണെന്ന സന്ദേശമായിരുന്നു അയാള്‍ എന്നോട് പറഞ്ഞത്.

എനിക്ക് കൂടുതലായൊന്നും ചെയ്യാനുണ്ടായിരുന്നില്ല, എന്റെ സ്ഥാനവസ്ത്രം തിരിച്ചേല്‍പ്പിക്കുക മാത്രമായിരുന്നു ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നത്. മുഖം രക്ഷിക്കാനുള്ള ഒരു ശ്രമം മാത്രമാണ് അവര്‍ നടത്തുന്നതെന്ന സത്യമാണ് അവരുടെ സന്ദേശത്തില്‍ നിന്നും എനിക്ക് ലഭിച്ചത്.

കുറച്ച് പേപ്പറുകളില്‍ ഞാന്‍ ഒപ്പുവെച്ച് നല്‍കണമെന്ന ഒരാവശ്യവും അവര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഈ ഡോക്യുമെന്റുകളെല്ലാം എങ്ങനെ ഇവര്‍ തയ്യാറാക്കിയെന്ന് പോലും അറിയില്ല. പക്ഷേ എനിക്കറിയാവുന്ന രഹസ്യങ്ങളൊന്നും ആരോടും വെളിപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുന്ന എന്തോ പേപ്പറുകളായിരിക്കും അവര്‍ തയ്യാറാക്കിയതെന്ന് ഉറപ്പായിരുന്നു.

എന്നാല്‍ അമൃതാനന്ദമയി മഠത്തില്‍ നിന്നും ഒരു തരത്തിലുള്ള നഷ്ടപരിഹാരവും ഞാന്‍ ചോദിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല. ആശ്രമത്തില്‍ നിന്നും ഞാന്‍ പോരുമ്പോള്‍ അവര്‍ ചെറിയൊരു തുക തരികയും അതിന് പുറമെ ഏതാണ്ട് ഒന്നര വര്‍ഷക്കാലം എന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് അടയ്ക്കുകയും ചെയ്തിരുന്നു.

അല്പനാളത്തെ ഇടവേളയെടുത്ത് ഞാന്‍ ആശ്രമത്തിലേക്ക് തന്നെ തിരിച്ചെത്തുമെന്നായിരിക്കാം അന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നത് എന്നാണ് എനിക്ക് തോന്നിയത്.
അടുത്തപേജില്‍ തുടരുന്നു

മഠത്തില്‍ വെച്ച് ഇത്രയേറെ ഞാന്‍ അപമാനിക്കപ്പെട്ടിട്ടും അവിടെ തന്നെ നില്‍ക്കാനായിരുന്നു എന്റെ തീരുമാനം. കാരണം അമ്മയെ ദൈവത്തിന്റെ ഏറ്റവും അടുത്ത ഒരാളായിട്ടാണ് ഞാന്‍ കണ്ടത്. അവിടെ നിന്നും എനിക്ക് നേരെയുണ്ടായ മോശം അനുഭവങ്ങളെല്ലാം എന്റെ നല്ല കാര്യത്തിന് വേണ്ടിയായിരിക്കുമെന്ന തോന്നല്‍ എന്നില്‍ ഉറച്ചുപോയി.

മാതാ അമൃതാന്ദമയിയുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതും നടപ്പിലാക്കുന്നത് ഒരു പ്രത്യേക ടീമാണോ? അമ്മ എന്ന ഒരു ബിംബത്തിന് മുകളിലായി അമ്മയെ നയിക്കുന്ന ഈ ടീമിനെ കുറ്റപ്പെടുത്താന്‍ താങ്കള്‍ ആഗ്രഹിച്ചിരുന്നോ?

അമ്മയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എങ്ങനെ അവതരിപ്പിക്കണമെന്ന് കൃത്യമായി അറിയാവുന്ന ഒരു പബ്ലിക് റിലേഷന്‍ ടീം തന്നെ അവര്‍ക്കുണ്ട്. അവരാണ് അമ്മയുടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. “” കെട്ടിപ്പിടിക്കുന്ന സന്യാസിനി”” (Hugging Saint) എന്ന വിശേഷണം അമ്മയ്ക്ക് നല്‍കിയത് തന്നെ ഇവരാണ്.

ആദ്യ കാലത്തൊക്കെ അമ്മ നേരിട്ട് തന്നെയായിരുന്നു എല്ലാ പ്രധാന കാര്യങ്ങളും തീരുമാനിക്കുന്നതും നടപ്പിലാക്കിയിരുന്നതും. അന്ന് അവിടെ ഒരു ഗുരു-ശിഷ്യ ബന്ധമായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ സ്ഥാപനം നാള്‍ക്കുനാള്‍ വളര്‍ന്നതോടെ എല്ലായിടത്തും അമ്മയുടെ കണ്ണെത്താതായി. പല കാര്യങ്ങളും അമ്മയ്ക്ക് നേരിട്ട് നടപ്പിലാക്കാന്‍ കഴിയാതെയായി. എല്ലാ സ്ഥാപനങ്ങളേയും പോലെ ഇവിടെയും അധികാരം കൈവശപ്പെടുത്തുന്ന വ്യത്യസ്ത ആളുകളും ഉണ്ടാകാന്‍ തുടങ്ങി.

നല്ലൊരു ലക്ഷ്യത്തോടെയാണ് മാതാ അമൃതാനന്ദമയീ ആശ്രമം ആരംഭിച്ചത്, എന്നാല്‍ പണത്തിന്റെ ഒഴുക്ക് ഉണ്ടായതോടെ അമ്മയും ആശ്രമവും അഴിമതിയുടെ പിടിയിലായി എന്നാണോ, അതോ എല്ലാ ആള്‍ദൈവങ്ങളും ഇത്തരത്തില്‍ തന്നെയാണ് പെരുമാറുക എന്നും അവരുടെ വഴി ഇത് തന്നെ ആയിരിക്കുമെന്നാണോ താങ്കള്‍ക്ക് തോന്നുന്നത്?

നല്ല ലക്ഷ്യത്തോടെ തന്നെയാണ് അമ്മ ആശ്രമം ആരംഭിച്ചത് എന്ന് തന്നെയാണ് വിശ്വാസം. കുറേ നല്ല പ്രവൃത്തികള്‍ അമ്മ ചെയ്തിട്ടുണ്ട്. ദാനശീലമുള്ളവരായി മാറാന്‍ പലര്‍ക്കും പ്രചോദനമായതും അമ്മ തന്നെയാണ്.

എന്നാല്‍ പണത്തിന്റേയും രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയുമെല്ലാം പിടിയില്‍ മറ്റുള്ളവരെപ്പോലെ തന്നെ അമ്മയും സ്വാഭാവികമായി ചെന്നെത്തുകയായിരുന്നു എന്നാണ് തോന്നുന്നത്.

സോഷ്യല്‍ മീഡിയകള്‍ ഇത്ര തന്നെ പിന്തുണ നല്‍കിയിട്ടും മുഖ്യധാരാ മാധ്യമങ്ങളുടെ ഈ മൗനത്തോടുള്ള താങ്കളുടെ പ്രതികരണം എന്താണ്, സോഷ്യല്‍ മീഡിയകളില്‍ ഈ വിഷയത്തെ കുറിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കെതിരെയെല്ലാം കേരള പോലീസ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്?

സാമ്പത്തികപരമായും രാഷ്ട്രീയപരമായും മാതാ അമൃതാനന്ദമയിക്കും അവരുടെ സ്ഥാപനത്തിനും കേരളത്തിന് അകത്തും പുറത്തുമുള്ള സ്വാധീനം തന്നെയാണ് മുഖ്യധാരാ മാധ്യമങ്ങളുടെ ഈ മൗനത്തിന് പിന്നിലും.

തെറ്റായ ഒരു കാര്യം നടന്നെന്ന് കണ്ടാല്‍ അതിനെതിരെ സംസാരിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് മേലുള്ള പോലീസിന്റെ ഈ കടന്നുകയറ്റമാണ് യഥാര്‍ത്ഥത്തില്‍ എന്നെ ആശങ്കയിലാക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ മാത്രമല്ല ഇവിടെ ഹനിക്കുന്നത്. മറിച്ച് അക്രമത്തെ പ്രചോദിപ്പിക്കാനും ഇത്തരത്തില്‍ സംസാരിക്കുന്നവരെ പാടെ ഇല്ലാതാക്കണമെന്ന സന്ദേശവുമാണ് ഇവിടെ നല്‍കുന്നത്.
അടുത്തപേജില്‍ തുടരുന്നു


മഠത്തിനെതിരെ നിയമപരമായ പോരാട്ടങ്ങളിലൂടെ നീതി നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതത്തിലെ 20 വര്‍ഷക്കാലം ഞാന്‍ ചിലവഴിച്ചത് ആ ആശ്രമത്തിലാണ്. ഇനിയും കുറേ വര്‍ഷങ്ങള്‍ കേസും കോടതിയുമായി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വിശ്വസിക്കുന്നത് വളരെ ഉയര്‍ന്ന നൈതികതയിലാണ്.

ഹോളി ഹെല്‍ എന്ന പുസ്തകത്തില്‍ നിന്നും താങ്കള്‍ എന്താണ് പ്രതീക്ഷിച്ചിരുന്നത്?

എന്നെ സംബന്ധിച്ച് അമൃതാനന്ദമയീ മഠത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയും അനിവാര്യമായ പല കാര്യങ്ങളും മനസിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യമായിരുന്നു.

ഇന്ത്യയില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുമുള്ള ഭക്തന്‍മാര്‍ അവരുടെ ഹൃദയവും മനസും ജീവിതവും പൂര്‍ണമായും അമ്മയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് യഥാര്‍ത്ഥ വസ്തുതകള്‍ അവരെ ബോധ്യപ്പെടുത്തുകയും അതുവഴി ആശ്രമത്തിന് തന്നെ അവരുടെ രീതിയില്‍ മാറ്റം വരുത്താന്‍ കഴിയണമെന്നുമുള്ള ഉദ്ദേശമായിരുന്നു പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്നത്.

എന്തുകൊണ്ടാണ് മഠം താങ്കള്‍ക്കെതിരെ ഒരു അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാത്തത്?

എനിക്കെതിരെ അപകീര്‍ത്തികേസ് ഫയല്‍ ചെയ്യാനുള്ള ഉദ്ദേശം അവര്‍ക്കുണ്ടോ എന്ന് അറിയില്ല. ഞാന്‍ സത്യം വിളിച്ച് പറഞ്ഞത് കാരണം അവര്‍ എനിക്കെതിരെ കേസ് കൊടുക്കാന്‍ സാധ്യതയില്ലെന്നാണ് അമേരിക്കന്‍ അഭിഭാഷകര്‍ പറഞ്ഞത്. പക മാത്രം ആയുധമാക്കി അവര്‍ എനിക്കെതിരെ കേസ് കൊടുത്താല്‍  അത് നിലനില്‍ക്കില്ല.

പിന്നെ അവര്‍ക്ക് വേണ്ടി നല്‍കാന്‍ എന്റെ കയ്യില്‍ പണമില്ല. മാനനഷ്ടക്കേസിന് എന്നെ സാമ്പത്തികമായി വിരട്ടാനേ പറ്റുള്ളൂ. ഇത് നിയമവ്യവസ്ഥയിലൂടെ വലിച്ചിഴച്ചാല്‍ മാധ്യമ ശ്രദ്ധ കൂടുതല്‍ പിടിച്ചുപറ്റാനും മഠത്തിന് കൂടുതല്‍ ദുഷ്‌പേര് ഉണ്ടാക്കാന്‍ പറ്റും എന്ന് മാത്രമേയുള്ളൂ.

ഈ പുസ്തകം പുറത്തിറക്കിയതിന് ശേഷം മഠത്തിലുള്ള ആരെങ്കിലും താങ്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നോ? വല്ല ഭീഷണിയും ലഭിച്ചിരുന്നോ?

എന്റെ പുസ്തകം പുറത്തിറക്കിയ ശേഷം മഠത്തില്‍ നിന്നും ആരും എന്നെ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ മറ്റ് വഴികളിലൂടെ അവര്‍ എന്നെ ഭീഷണിപ്പെടുത്തി. എന്നെ അറിയുന്നവരൊക്കെ ഞാന്‍ വിചാരണചെയ്യപ്പെട്ടേക്കാം എന്ന് തന്നെയാണ് പറഞ്ഞത്.

അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതില്‍ അമേരിക്കന്‍ പ്രസിനെതിരെയും സ്വിസ് മാഗസിനെതിരെയും സ്വിസ് പത്രങ്ങള്‍ക്കെതിരെയും എന്റെ പുസ്തകത്തെ പിന്തുണച്ച ഫ്രഞ്ച് സൈക്കോളജിസ്റ്റിനെതിരെയും മഠം കേസെടുക്കുമെന്ന് തന്നെയാണ് പലരും പറഞ്ഞത്.

നേരിട്ട് ഭീഷണിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിട്ടില്ല. മഠത്തിന്റെ ഭാഗത്ത് നിന്ന് അല്ലാതെ തന്നെ സ്വഭാവ ഹത്യയെ കുറിച്ച് പറഞ്ഞ് കുറെ മെയിലുകള്‍ എനിക്ക് വന്നു. പ്രതീക്ഷിച്ച പോലെ തന്നെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുകയും ഓണ്‍ലൈന്‍ ബ്ലോഗ് പോസ്റ്റിലൂടെ  എന്നെ ആത്മാര്‍ത്ഥതയില്ലാത്തവളും പ്രതികാരദാഹിയുമായ സ്ത്രീയായി ചിത്രീകരിച്ചു.

അമൃതാനന്ദമയീ മഠത്തില്‍ നിന്നും താങ്കള്‍ വിട്ടുപോന്ന ശേഷമുള്ള കാലങ്ങളില്‍ താങ്കളില്‍ ആത്മീയമായി വന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്? ആത്മീയതയിലുള്ള വിശ്വാസം പൂര്‍ണമായും നഷ്ടമായോ?

ആശ്രമത്തില്‍ തങ്ങിയിരുന്ന സമയത്തൊന്നും ആത്മീയതയിലുള്ള വിശ്വാസം എനിക്ക് നഷ്ടമായിരുന്നില്ല. മഠത്തില്‍ നിന്നും പോയ ഉടന്‍ എന്റെ മനസിലുള്ള ആത്മീയതയെ കുറിച്ചും എനിക്ക് അമ്മയോടുള്ള ഭക്തിയെ കുറിച്ചുള്ള വ്യത്യാസം പോലും എനിക്ക് മനസിലായിരുന്നില്ല.

ഏറെ നാളത്തെ  സിദ്ധാന്തോപദേശത്തിന് ശേഷമാണ് ഈ രണ്ട് സങ്കല്‍പ്പവും ഒന്നാണെന്ന വിശ്വാസം എനിക്ക് വരുന്നത്. എന്നാല്‍ മഠത്തില്‍ നിന്നും വിട്ടുപോന്ന് കുറേ നാളുകള്‍ക്ക് ശേഷം തെറ്റായ കുറേ വിശ്വാസങ്ങളില്‍ നിന്നും ഞാന്‍ എന്റെ മനസിനെ മോചിപ്പിച്ചു.

അതിന് ശേഷം യഥാര്‍ത്ഥ ആത്മീയതയെന്തെന്ന് ഞാന്‍ മനസിലാക്കി. അന്ധവിശ്വാസത്തിലധിഷ്ഠിതമല്ലാത്ത ഒരു ജീവിതം എന്താണെന്ന് മനസിലാക്കി. ദൈവമെന്ന അത്തരമൊരു ശക്തിക്ക് മുന്നില്‍ ഞാനും കീഴടങ്ങി.

We use cookies to give you the best possible experience. Learn more