ചിത്രം കടപ്പാട്: മാധ്യമം
മലപ്പുറം: ജനവാസ കേന്ദ്രങ്ങളില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ നടപ്പാകുന്നതിനെതിരായ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനെതിരെ മലപ്പുറത്ത് സമര സമിതിയുടെ മാര്‍ച്ച്. ജനകീയ സമര സമിതി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് മലപ്പുറം നഗരത്തെ സ്തംഭിപ്പിച്ചു.
Also Read: സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതുവരെ ഗെയില്‍ സമരത്തിനെതിരെ നടപടി തുടരും: പൊലീസ്
പൊലീസും സമരക്കാരും കോഴിക്കോട് ദേശീയ പാതയില്‍ മുഖാമുഖം നിന്നതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയായിരുന്നു. രാവിലെ 10.30 ഓടെ കിഴക്കേതല സുന്നി മഹല്‍ പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പൊലീസ് തടയുകയായിരുന്നു.
കുന്നുമ്മല്‍ ജംഗ്ഷന്‍ ഉപരോധിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് സമരക്കാര്‍ അറിയിച്ചെങ്കിലും പൊലീസ് സമരക്കാരെ കടത്തി വിട്ടില്ല. കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സമിതി നേരത്തേ പ്രഖ്യാപിച്ചിരുന്നതിനാല്‍ സിവില്‍ സ്‌റ്റേഷന്‍ കവാടം പൊലീസ് നേരത്തേ അടച്ചിടുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് കുന്നുമ്മല്‍ ദേശീയ പാത ഉപരോധിക്കാന്‍ സമര സമിതി തീരുമാനിച്ചത്. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് മുദ്രാവാക്യം വിളികളോടെ സമരക്കാര്‍ കോട്ടപ്പടി പൊലീസ് സ്‌റ്റേഷന് മുന്‍വശം റോഡ് ഉപരോധിക്കുമെന്നറിയിച്ച് തിരിച്ചു പോവുകയും ചെയ്തു.
Dont Miss: നികുതിവെട്ടിപ്പ്; കാറിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍
എന്നാല്‍ ഇവിടെ ഉപരോധം തീര്‍ക്കാതെ സമരക്കാര്‍ പൊലീസ് സ്‌റ്റേഷന് മുന്നിലൂടെ കുന്നുമ്മലിലേക്ക് വരികയായിരുന്നു. ഇതോടെ കലക്ട്രേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്തേക്ക് നീങ്ങി. കുന്നുമ്മലിലെത്തിയ സമരക്കാരും പൊലീസും കോഴിക്കോട് ദേശീയ പാതയില്‍ മുഖാമുഖം നിന്നതോടെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.
തുടര്‍ന്ന് വാഹനങ്ങള്‍ മഞ്ചേരി റോഡ് വഴിയും കലക്ട്രേറ്റിന് സമീപത്തെ താമരക്കുഴി റോഡ് വഴിയും തിരിച്ചുവിടുകയായിരുന്നു. 12.30 ഓടെയാണ് ഇവിടെ നിന്നും സമരക്കാര്‍ പിരിഞ്ഞു പോയത്. കഴിഞ്ഞദിവസം മലപ്പുറത്തും കോഴിക്കോട് മുക്കത്തും ഗെയില്‍ വിരുദ്ധ സമരരംഗത്തിറങ്ങിയവര്‍ക്കു നേരെ പൊലീസ് ക്രൂര മര്‍ദ്ദനം അഴിച്ച് വിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മലപ്പുറത്തെ കലക്ട്റ്റ് ഉപരോധം. കോഴിക്കോട് തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ഇന്നും ഹര്‍ത്താലും ആചരിക്കുകയാണ്.