പൂനെ: പൂനെ വാരിഴേസ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അടുത്ത സീസണ്‍ ഐ.പി.എല്‍ലില്‍ ടീമിന്റെ മാര്‍ഗ്ഗനിര്‍ദേശിയായി തുടരുമെന്ന് ടീം ഉടമയായ സുബ്രത റോയ് അറിയിച്ചു. പൂനെ വാരിഴേസ് ഐ.പി.എല്‍ കുടുംബത്തില്‍ അംഗമായതിന് ശേഷം വിരസമായ പ്രകടനങ്ങള്‍ കാഴ്ച്ച വെക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിന് വഴങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ അന്തിമ തീരുമാനം ഈ സീസണിലെ എല്ലാ കളികളും കഴിഞ്ഞതിന് ശേഷമായിരിക്കുമെന്നും റോയ് പറഞ്ഞു.
തീരുമാനത്തോട് ഗാംഗുലിയും യോജിക്കുന്നതായി അദ്ദേഹം സമ്മദിച്ചു. തനിക്ക് ക്യാപ്റ്റനായി തുടരാന്‍ താല്‍പര്യമില്ലെന്നും യുവരാജിന് ശേഷം തന്നെ ക്യാപ്‌ററനായി നിയോഗിച്ചതാണെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി താന്‍ മാറി നില്‍ക്കുമെന്നും ഗംഗുലി പ്രതികരിച്ചു.
ഐ.പി.എല്‍. 5-ാം സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഗാഗുലിയെ ക്യാപ്റ്റനായും മാര്‍ഗ്ഗനിര്‍ദേശിയായും ചുമതലപ്പെടുത്തിയിരുന്നു. 5-ാം സീസണിലെ 13 കളികളില്‍ ഒമ്പത് കളിയിലും പൂനെ പരാജയപ്പെടുകയുമായിരുന്നു.
ഈ സീസണില്‍ എനിയുള്ള പൂനെയുടെ മൂന്നു കളികളിലും ഗാംഗുലി കളിക്കില്ലന്നും ഗാംഗുലിയോട് പൂറത്തിരിക്കാന്‍ ഉടമകള്‍ പറഞ്ഞതായും അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ മാധ്യമങ്ങളില്‍ വന്നിരുന്നു.
Malayalam News