| Thursday, 2nd May 2013, 12:00 pm

ഗഗ്നം കോമിക് പുസ്തക രുപത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗഗ്നം സ്‌റ്റൈലിലൂടെ ലോകത്തെ  ചിരിപ്പിച്ച പാര്‍ക്ക് ജെയ് സാങ്  കോമിക് പുസ്തക രൂപത്തില്‍ പുറത്തിറങ്ങി.

“ഫെയിം പിഎസ് വൈ” എന്നാണ്  പുസ്തകത്തിന്റെ  പേര്.  അമേരിക്കയിലും കൊറിയയിലും കഴിഞ്ഞ ബുധനാഴ്ച്ചയാണ് പുസ്തകം പുറത്തിറങ്ങിയത്.[]

ആരാലും അറിയപ്പെടാതെ കഴിഞ്ഞിരുന്ന പാര്‍ക്ക് ജെ സാങ്ങ് എന്ന കൊറിയക്കാരനില്‍ നിന്ന് ഒരു രാത്രി കൊണ്ട് പിഎസ് വൈ എന്ന റാപ്പറിലേക്കുള്ള വളര്‍ച്ചയുടെ കഥയാണ് ഫെയിം പിഎസ് വൈ.

ബ്ലൂവാട്ടര്‍ പ്രൊഡക്ഷന്‍സ് ഫെയിം സീരീസാണ് കൊറിയന്‍ കമ്പിനിയായ ഏബിളുമായി ചേര്‍ന്ന് പാര്‍ക്ക് ജെ സാങിനെ ചിത്രകഥാരൂപത്തിലാക്കുന്നത്.

എലന്‍ ബ്രിട്ട്‌നി സ്പിയേഴ്‌സ് അടക്കമുള്ളവരെ കുതിരഡാന്‍സ് പഠിപ്പിക്കുന്നതിന്റെ  ദൃശ്യങ്ങളും, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായുള്ള കൂടിക്കാഴ്ചയും  ഉള്‍പ്പെടുത്തിയാണ് പുസ്തകം പുറത്തിറങ്ങിയത്.

ഇതിന് പുറമെ ഗഗ്നം ഡാന്‍സ് പഠിക്കാനുള്ള സ്‌റ്റെപ്പുകളും പുസ്തകത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.

പിഎസ് വൈ ജെന്റില്‍മാന്‍ എന്ന പുതിയ ആല്‍ബത്തില്‍ എത്തിനില്‍ക്കുന്നയിടത്താണ്  “ഫയിം പിഎസ് വൈ” അവസാനിക്കുന്നത്. പുറത്തിറങ്ങി 40 മണിക്കൂറിനകം 5 കോടിയിലധികം പേരാണ് ജെന്റില്‍മാന്‍ കണ്ടത്.

We use cookies to give you the best possible experience. Learn more