Entertainment news
നൃത്തച്ചുവടുകളുമായി ഗണേഷ് കുമാറും ഗോകുല്‍ സുരേഷും; പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി ഗഗനചാരി അണിയറ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 29, 01:18 pm
Wednesday, 29th September 2021, 6:48 pm

ഇര, ഇളയരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ഗോകുല്‍ സുരേഷ്. ഗോകുലിന്റെ പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പിറന്നാള്‍ ദിനത്തില്‍ താരത്തിന് നല്‍കിയ സര്‍പ്രൈസാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ഗോകുലിന്റെ ഏറ്റവും പുതിയ ചിത്രമായ ഗഗനചാരിയിലെ രംഗമാണ് സര്‍പ്രൈസായി പിറന്നാള്‍ ദിനത്തില്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗോകുലും ഗണേഷ് കുമാറും ചേര്‍ന്ന് ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്.

‘ഗോകുല്‍ സുരേഷ് ജസ്റ്റ് ഫിനിഷ്ഡ് അനദര്‍ സ്പിന്‍ എറൗണ്ട് ദി സണ്‍’ എന്നാണ് വീഡിയോയില്‍ പറയുന്നത്.

‘ഒരു സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററി’ എന്ന പേരിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരയ്ക്കാര്‍, ഗണേഷ് കുമാര്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നത്.

ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ നേരത്ത പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്ററിന് കിട്ടിക്കൊണ്ടിരിക്കുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ശിവ സായി, അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുര്‍ജിത് എസ്.പൈയുടേതാണ് ഛായാഗ്രഹണം.

അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിന്‍ വെള്ളം, ജല്ലിക്കട്ട് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കലാസംവിധാനം എം. ബാവ.

ടൊവിനോ തോമസ് ചിത്രം ‘കള’യിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്സ് പ്രഭുവാണ് ചിത്രത്തില്‍ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മെറാക്കി സ്റ്റുഡിയോസ് ആണ് വി.എഫ്.എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് ഗ്രാഫിക്സ് ചെയ്യുന്നത്. പി ആര്‍ ഒ – എ. എസ്. ദിനേശ്, ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Gaganachari team gives birthday surprise to Gokul Suresh