ന്യൂദല്‍ഹി: റോഡ് നിര്‍മാണം തടസ്സപ്പെടുത്തുന്ന പ്രാദേശിക നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി.
നേരത്തേ ചില പ്രാദേശിക നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്കെതിരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐക്കും എന്‍ഫോഴ്‌സ്‌മെന്റിനും ഗഡ്കരി കത്തയച്ചത്.
തെളിവുകളായി പ്രാദേശിക നേതാക്കള്‍ റോഡ് നിര്‍മാണത്തിനെതിരെ നില്‍ക്കുന്ന വീഡിയോകളും, ഓഡിയോയും കത്തിനൊപ്പം വെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കരാറുകാരും സര്‍ക്കാരിതര സംഘടനകളുമാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നേതാക്കള്‍ക്കെതിരെ പരാതിയുമായെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിതിന്‍ ഗഡ്കരി ഇടപെട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രാദേശിക നേതാക്കള്‍ കരാറുകാരോട് പണം ചോദിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ചരക്കുനീക്കം നടത്തുന്നവരെ ചെക്ക്‌പോസ്റ്റുകളില്‍ വെച്ച് ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഗഡ്കരി പറഞ്ഞു. ക്രമക്കേട് കണ്ടെത്താന്‍ റെയ്ഡുകള്‍ നടത്തുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.