ന്യൂദല്‍ഹി: കേരളത്തില്‍ റോഡുള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പിണറായി വിജയനെ അഭിനന്ദിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പിണറായി വിജയനെ കൊണ്ടുമാത്രമാണ് കേരളത്തില്‍ വികസനത്തിന് ഭൂമിയേറ്റെടുക്കല്‍ സാധ്യമാവുന്നതെന്ന് ഗഡ്കരി പറഞ്ഞു.
കഴിഞ്ഞദിവസം നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥസംഘവും ചര്‍ച്ചയ്ക്ക് എത്തിയപ്പോഴാണ് പ്രശംസ.
കേരളത്തില്‍ ദേശീയപാത വികസനം മാത്രമല്ല, ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു ഭൂമിയേറ്റെടുത്തതും പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതും ഗഡ്കരി സൂചിപ്പിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ എപ്പോഴുമുണ്ടാവുമെന്നും ഗഡ്കരി പറഞ്ഞു.
Read more: കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു
കേരളത്തില്‍ ഗെയിലും കീഴാറ്റൂരുമടക്കം ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിനെതിരെ ജനകീയ പ്രതിരോധമുണ്ടാവുമ്പോഴാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രോത്സാഹിപ്പിച്ച് കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരി രംഗത്തെത്തുന്നത്. കീഴാറ്റൂരിലടക്കം നടക്കുന്ന സമരത്തില്‍ ബി.ജെ.പിയും പങ്കാളികളാണ്.