|

ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍; ഒരു അവലോകനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

line
2013 മെയ്  15 നു ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്line


കസ്തൂരിരംഗന്‍ കമ്മിറ്റി സ്വീകരിച്ച രീതിശാസ്ത്രം അദ്ദേഹത്തിന്റെ അജണ്ട അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം, പശ്ചിമഘട്ടത്തിന്റെ വെറും 37% മാത്രം “സ്വാഭാവിക ഭൂപ്രദേശ” മെന്ന പേരില്‍ സംരക്ഷണത്തിനായി പരിഗണിച്ചാല്‍ മതിയെന്നും, ബാക്കി ഭാഗം മുഴുവന്‍ “സാംസ്‌കാരിക ഭൂപ്രദേശ”മെന്ന പേരില്‍ എന്തുതരം വികസനത്തിനും തുറന്നു കൊടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


line

എസ്സേയ്‌സ്/ഡോ.വി.എസ് വിജയന്‍

[]വികസന സാധ്യതകള്‍ സ്വയം തെരെഞ്ഞെടുക്കാന്‍ പ്രാദേശിക ജനങ്ങളെ അധികാരപ്പെടുത്തുക വഴി പശ്ചിമഘട്ട പരിസ്ഥിതിയുടെ സംരക്ഷണവും പനരുജ്ജീവനവും സാധ്യമാക്കുകയും അതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതുപോലെയുള്ള, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സത്ത കസ്തൂതിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പൂര്‍ണ്ണമായും അന്യമാണ്.

പകരം, പശ്ചിമഘട്ടത്തിലെ വിഭവങ്ങളുടെ സാമ്പത്തിക ചൂഷണത്തിന് പരമാവധി പരിഗണന കിട്ടുകയും, സംരക്ഷണം സുസ്ഥിര വികസനം എന്നിവ തീരെ അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

കസ്തൂരിരംഗന്‍ കമ്മിറ്റി ഇതിനായി സ്വീകരിച്ച രീതിശാസ്ത്രം അദ്ദേഹത്തിന്റെ അജണ്ട അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം  വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം, പശ്ചിമഘട്ടത്തിന്റെ വെറും 37% മാത്രം “സ്വാഭാവിക ഭൂപ്രദേശ” മെന്ന പേരില്‍ സംരക്ഷണത്തിനായി പരിഗണിച്ചാല്‍ മതിയെന്നും, ബാക്കി ഭാഗം മുഴുവന്‍ “സാംസ്‌കാരിക ഭൂപ്രദേശ”മെന്ന പേരില്‍ എന്തുതരം വികസനത്തിനും തുറന്നു കൊടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യക്തമായി പറഞ്ഞാല്‍, ആകെയുള്ള 1,64,280 ചതുരശ്ര കിലോമീറ്റര്‍ വരുന്ന  പശ്ചിമഘട്ടത്തിന്റെ 60,000 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്നത്.

മറ്റു നിയമങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ദേശീയോദ്യാനങ്ങള്‍, സംരക്ഷിത വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, ലോക പൈതൃകപ്പട്ടികയിലുള്‍പ്പെട്ട സ്ഥലങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയാണ് നേരത്തെ പറഞ്ഞ 60,000 ചതുരശ്ര അടി കിലോമീറ്റര്‍ സ്വാഭാവിക ഭൂപ്രദേശമായി കണക്കിലെടുത്തത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

അത്ഭുതമെന്ന് പറയട്ടെ ഈ സംരക്ഷിത പ്രദേശങ്ങളില്‍പ്പോലും ചില ഉപാധികളോടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ആകാമെന്നാണ് കസ്തൂരിരംഗന്‍ പറഞ്ഞിരിക്കുന്നത്.

പാറ പൊട്ടിക്കുന്നതിനും മണല്‍ വാരുന്നതിനും ഖനനത്തിനും മാത്രമാണ് വിലക്ക്. അല്ലെങ്കില്‍ത്തന്നെ സംരക്ഷിത പ്രദേശങ്ങളില്‍ മറ്റു നിയമങ്ങളാലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലക്കിയിട്ടുള്ളതാണ്.

ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ മേഖലകള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല നിലവില്‍ സംരക്ഷിതമായ മേഖലകള്‍ പോലും ചൂഷണത്തിന് തുറന്നുകൊടുക്കുകയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്.

നദികള്‍ മരിക്കുന്നതിലൂടെയും തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുന്നതിലൂടെയും കുളങ്ങളും തോടുകളും നശിപ്പിക്കപ്പെടുന്നതിലൂടെയുമെല്ലാം വരള്‍ച്ചയുടെ കെടുതിയാല്‍  പൊറുതിമുട്ടുന്ന കേരളത്തില്‍, ജലം പടിച്ചു നിര്‍ത്തുന്ന പശ്ചിമഘട്ടത്തിലെ പ്രദേശങ്ങള്‍ കൂടി നശിപ്പിക്കാന്‍ വിട്ടുകൊടുക്കുന്നത് പൂര്‍ണ്ണമായും ഒരു ദുരന്തമായിരിക്കും.

വരള്‍ച്ചയുടെ കെടുതികള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തിനായി കേഴുമ്പോള്‍ത്തന്നെ, പ്രകൃത്യായുള്ള ജല ഉറവിടങ്ങളുടെ നാശത്തിലേക്ക് നയിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയെന്നത് വൈരുദ്ധ്യമാകും.

പരിസ്ഥിതി സംവേദന മേഖലകള്‍(ecologically sensitive areas-ESA) (ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ വ്യത്യാസം)

പരിസ്ഥിതി സംവേദകമേഖലകള്‍(ഇ.എസ്.എ)

1. പശ്ചിമഘട്ടത്തെ സ്വാഭാവിക ഭൂപ്രദേശമെന്നും, സാംസ്‌കാരിക ഭൂപ്രദേശമെന്നും രണ്ടായി തരം തിരിക്കാനാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശ. നിലവില്‍ സംരക്ഷിക്കപ്പെട്ട റിസര്‍വ് വനങ്ങളും സംരക്ഷിത പ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് സ്വാഭാവിക ഭൂപ്രദേശം.

കൃഷിഭൂമികള്‍, തോട്ടങ്ങള്‍, ജനവാസ പ്രദേശങ്ങള്‍ എന്നിവയോടൊപ്പം വനങ്ങള്‍ പോലും ഉള്‍പ്പെട്ട പ്രദേശമാണ് സാംസ്‌കാരിക ഭൂപ്രദേശം.  പശ്ചിമഘട്ടത്തിന്റെ 37% വരുന്ന “സ്വാഭാവിക ഭൂപ്രദേശം” പരിസ്ഥിതി സംവേദക പ്രദേശമായി(ഇ.എസ്.എ) പ്രഖ്യാപിക്കാനും സംരക്ഷിക്കാനും, അവിടെയും നിയന്ത്രണങ്ങളോടെ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അടുത്തപേജില്‍ തുടരുന്നു


ഗാഡ്ഗില്‍ കമ്മിറ്റി ജൈവ വൈവിധ്യം, ഭൗമ-സാംസ്‌കാരിക-ചരിത്ര-കാലാവസ്ഥാ പ്രത്യേകതകള്‍, പ്രത്യേകിച്ചും മഴയുടെ  അളവും മഴ ദിവസങ്ങളുടെ എണ്ണം, ഉരുള്‍പൊട്ടല്‍, ജനഹിതം എന്നിവ പരിശോധിക്കുമ്പോള്‍ അതീവ പരിഗണന അര്‍ഹിക്കുന്ന പ്രദേശങ്ങള്‍ പരിസ്ഥിതി സംവേദക മേഖല 1 ആയും മിത പരിഗണന അര്‍ഹിക്കുന്ന പ്രദേശങ്ങള്‍ പരിസ്ഥിതി സംവേദക മേഖല 2 ആയും കുറഞ്ഞ പരിഗണന അര്‍ഹിക്കുന്നവ മേഖല 3 ആയും തിരിച്ചു. ഇതില്‍ ഓരോ മേഖലയിലും എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ആകാമെന്നും എന്തൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്നും പ്രത്യേകം നല്‍കിയിരിക്കുന്നു.


2. ദേശീയ വനനയം അനുസരിച്ച് മലമ്പ്രദേശങ്ങളില്‍ ആകെ ഭൂമിയുടെ 66% എങ്കിലും വനമായി നിലനിര്‍ത്തേണ്ടതാണ്. എന്നാല്‍ ഏകദേശം അതിന്റെ പകുതിമാത്രം സംരക്ഷിച്ചാല്‍ മതിയെന്നാണ് കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശം ദേശീയ വനനയത്തിന്റെ ലംഘനമാണ്.

3.    ലോകത്തിലെ അത്യധികം പ്രാധാന്യമുള്ള 8 ജൈവവൈവിധ്യ പ്രദേശങ്ങളില്‍ ഒന്നായ പശ്ചിമഘട്ടത്തിന്റെ ജൈവസമ്പന്നതയും ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ജലസ്രോതസ്സെന്ന നിലയിലുള്ള അതിന്റെ പ്രത്യേകതയും കണക്കിലെടുത്ത്, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുഴുവനായി പരിസ്ഥിതി സംവേദക പ്രദേശമായി (Ecologicaly Sentive Area) കണക്കാക്കുന്നു.

പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും കോട്ടം തട്ടാതെ ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനായി പശ്ചിമഘട്ടത്തെ 3 തട്ടുകളായി തിരിച്ചുള്ള സംരക്ഷണമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്.

മറ്റു നിയമങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ദേശീയോദ്യാനങ്ങള്‍, സംരക്ഷിത വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, ലോക പൈതൃക പ്പട്ടികയിലുള്‍പ്പെട്ട സ്ഥലങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയാണ് നേരത്തെ പറഞ്ഞ 60,000 ചതുരശ്ര അടി കിലോമീറ്റര്‍ സ്വാഭാവിക ഭൂപ്രദേശമായി കണക്കിലെടുത്തത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ജൈവ വൈവിധ്യം, ഭൗമ-സാംസ്‌കാരിക-ചരിത്ര-കാലാവസ്ഥാ പ്രത്യേകതകള്‍, പ്രത്യേകിച്ചും മഴയുടെ  അളവും മഴ ദിവസങ്ങളുടെ എണ്ണം, ഉരുള്‍പൊട്ടല്‍, ജനഹിതം എന്നിവ പരിശോധിക്കുമ്പോള്‍ അതീവ പരിഗണന അര്‍ഹിക്കുന്ന പ്രദേശങ്ങള്‍ പരിസ്ഥിതി സംവേദക മേഖല 1 ആയും മിത പരിഗണന അര്‍ഹിക്കുന്ന പ്രദേശങ്ങള്‍ പരിസ്ഥിതി സംവേദക മേഖല 2 ആയും കുറഞ്ഞ പരിഗണന അര്‍ഹിക്കുന്നവ മേഖല 3 ആയും തിരിച്ചു. ഇതില്‍ ഓരോ മേഖലയിലും എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ആകാമെന്നും എന്തൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്നും പ്രത്യേകം നല്‍കിയിരിക്കുന്നു.

4. ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍, താഴേത്തട്ടില്‍ ചര്‍ച്ച ചെയ്യണമെന്നും, അതിന്മേല്‍ ഗ്രാമസഭകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് തീരുമാനം സ്വീകരിക്കേണ്ടതെന്നും ആണ് ശുപാര്‍ശ.

ഇ.എസ്.എ 1,2,3 എന്നിവയുടെ അതിര്‍ത്തി അന്തിമമായി നിര്‍ണ്ണയിക്കുന്നതും അവിടെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാമെന്നതും ഇതില്‍പ്പെടുന്നു. എന്നാല്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഏകാധിപത്യ സ്വഭാവമുള്ളതാണ്. ഒരു തട്ടിലും ഒരു ചര്‍ച്ചയും കൂടാതെ പശ്ചിമഘട്ടത്തിന്റെ 37% ഇപ്പോള്‍ത്തന്നെ പരിസ്ഥിതി സംവേദക മേഖലയായി പ്രഖ്യാപിക്കണമെന്നാണ് അവര്‍ ശുപാര്‍ശ ചെയ്യുന്നത്.

5. ഇ.എസ്.എയ്ക്കായുള്ള ഉപഗ്രഹചരിത്രം കസ്തൂരി രംഗന്‍ കമ്മിറ്റി തയ്യാറാക്കിയത് 24 മീറ്റര്‍ റസലൂഷനിലാണ്. ഗാഡ്ഗില്‍ കമ്മിറ്റിയുടെതാകട്ടെ 30 മീറ്ററും. ഭരണ സൗകര്യത്തിനായി ഈ വിവരങ്ങള്‍ 9 ചതുരശ്ര  കിലോമീറ്റര്‍ ഗ്രിഡിലേക്ക് സ്ഥാപിക്കുകയാണ് ഗാഡ്ഗില്‍ സമിതി ചെയ്തത്.

അത് 5 ചതുരശ്ര കിലോമീറ്റര്‍  കണക്കിലോ അതിലും ചെറിയ വിലപ്പത്തിലേക്കോ ചെയ്യാമായിരുന്നു. കേരളത്തിന്റെത് വാസ്തവത്തില്‍ 1 ചതുരശ്രകിലോമീറ്ററില്‍ ചെയ്തിട്ട് ഏകീകരണത്തിനായി ഒടുവില്‍ 9 ചതുരശ്ര കിലോമീറ്ററിലേക്ക് മാറ്റുകയായിരുന്നു.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ 9  ചതുരശ്ര കിലോമീറ്റര്‍ ഏകകവവുമായി കസ്തൂരിരംഗന്റെ 24 മീറ്റര്‍ റസലൂഷന്‍ ഏകകം താരതമ്യപ്പെടുത്തിയത് അശാസ്ത്രീയമാണ്. ഇത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമാണോ എന്നു സംശയിക്കുന്നു.

6. ഇ.എസ്.എ തീരുമാനിക്കുന്നതിനായി കസ്തൂരി രംഗന്‍ കമ്മിറ്റി പ്രധാനമായും ആശ്രയിച്ചത് സസ്യങ്ങളുടെ സമ്പന്നതയെയാണ്. ആനത്താരയും കടുവാ ഇടനാഴികളും പരിഗണിച്ചത് മാറ്റിനിര്‍ത്തിയാല്‍ ജന്തുവിഭാഗത്തെ കണക്കിലെടുത്തിട്ടേയില്ല. എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി സസ്യ-ജന്തു വിഭാഗങ്ങളുടെ അപൂര്‍വ്വത, പ്രാദേശികത, സമ്പന്നത തുടങ്ങിയ വിശദാംശങ്ങള്‍ സഹിതം കണക്കിലെടുത്തിട്ടുണ്ട്.

7. ഇ.എസ്.എയുടെ അതിര്‍ത്തി തീരുമാനിച്ചതില്‍ വന്യജീവികളുടെ സ്വാഭാവി ആവാസ സ്ഥലങ്ങള്‍ കണക്കിലെടുത്തിട്ടില്ല എന്നത് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

8. കസ്തൂരിരംഗന്‍ കമ്മിറ്റി ഇ.എസ്.എ തീരുമാനിക്കുമ്പോള്‍ പാരിസ്ഥിതിക-ആവാസ വ്യവസ്ഥാ സംരക്ഷണ തത്വങ്ങളോ അതിന്റെ പ്രായോഗികതയോ പരിഗണിച്ചിട്ടേയില്ല.

അതത് പ്രദേശങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് (E-S-Z 1,2,3 എന്നിങ്ങനെ ) ബഹുതല സമീപനം സ്വീകരിക്കേണ്ട ജൈവ തുടര്‍ച്ചയുള്ള ഒരു വലിയ ഭൂപ്രദേശമാണത്. എന്നാല്‍ കസ്തൂരി രംഗന്‍ കമ്മിറ്റിയെ സംബന്ധിച്ച് അത് ചില തുരുത്തുകള്‍ മാത്രം.

9. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍, കസ്തൂരിരംഗന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത ഇ.എസ്.എകള്‍ ജൈവവൈവിധ്യ സംരക്ഷണത്തിലൂന്നിയുള്ള സുസ്ഥിര വികസനമെന്ന ലക്ഷ്യം നിര്‍വ്വഹിക്കുന്നേയില്ല.

അടുത്തപേജില്‍ തുടരുന്നു


പ്രാദേശിക പദ്ധതികളില്‍ ഇവകൂടി പരിഗണിക്കപ്പെടണമെന്നും ആവശ്യമായ സൗജന്യങ്ങള്‍ നല്‍കി സംസ്ഥാനങ്ങളുടെ ഹരിതവളര്‍ച്ചയില്‍ ഇവയും ഉള്‍പ്പെടുത്തണമെന്നും പരോക്ഷമായി പറയുന്നതല്ലാതെ, ഈ സുപ്രധാന വിഷയങ്ങളെപ്പറ്റി കസ്തൂരിരംഗന്‍ സമിതി ഒന്നുംതന്നെ പറഞ്ഞിട്ടില്ല. ഗാഡ്ഗില്‍  സമിതി ഈ വിഷയങ്ങളിലെല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. കേരളത്തില്‍ ഇവ മിക്കതും സംസ്ഥാനനയം തന്നെയാണ്.


10. സാംസ്‌കാരിക ഭൂപ്രകൃതിയുമായി  കസ്തൂരിരംഗന്‍ കമ്മിറ്റി അടയാളപ്പെടുത്തുന്ന പ്രദേശങ്ങള്‍ ഏതുതരം വികസനത്തിനും തുറന്നുകൊടുക്കുന്നു. ജനവാസം കൂടുതലുള്ള സാംസ്‌കാരിക ഭൂപ്രദേശത്താണ് പ്രകൃതിവിഭവങ്ങള്‍ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവുക എന്നതിനാല്‍ ആ പ്രദേശങ്ങള്‍ക്കായിരുന്നു ഇ.എസ്.എ സംരക്ഷണത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടിയിരുന്നത്. മാത്രമല്ല സ്വാഭാവിക ഭൂപ്രദേശത്തില്‍ കസ്തൂരിരംഗന്‍ സമിതി ഉള്‍പ്പെടുത്തിയ ഒട്ടുമിക്ക പ്രദേശങ്ങളും വനമേഖലയായതിനാല്‍ ഇപ്പോള്‍ത്തന്നെ മറ്റു വിധത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് താനും.

ഇ.എസ്.എയിലെ നിയന്ത്രണങ്ങള്‍

11. കസ്തൂരിരംഗന്‍ സമിതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം മണല്‍വാരല്‍, പാറപൊട്ടിക്കല്‍, ഖനനം എന്നിവ നിരോധിക്കണം. നിലവിലുള്ളവ പാട്ടക്കാലാവധി തീരുന്ന മുറയ്‌ക്കോ 5 വര്‍ഷത്തിനകമോ, ഏതാണോ ആദ്യം അന്ന് മുതല്‍ നിര്‍ത്തലാക്കണം.

അത് ബാധകമാകുക ഇ.എസ്.എ കള്‍ക്ക് മാത്രമാണ്. അനധികൃത ഖനനം പശ്ചിമഘട്ടമാകെ അടിയന്തിരമായി നിരോധിക്കാനാണ് ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ പശ്ചിമഘട്ടത്തിന്റെ 63% ഭാഗത്തും പാറപൊട്ടിക്കലും ഖനനവും അനുവദിക്കാമെന്നാണ് കസ്തൂരി രംഗന്‍ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് വരുന്നത്.

12.വനം

അവശേഷിക്കുന്ന വനങ്ങള്‍ പോലും, അത് പരിസ്ഥിതിസംവേദക മേഖലയിലായാലും കൂടുതല്‍ പരിരക്ഷ നല്‍കിയാല്‍ വനേതരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശ. എന്നാല്‍ പശ്ചിമഘട്ടത്തില്‍ അവശേഷിക്കുന്ന വനങ്ങള്‍ ഒരു കാരണവശാലും വനേതരാവശ്യങ്ങള്‍ക്ക് മാറ്റരുതെന്നാണ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശ ചെയ്യുന്നത്.

13.ഭൂവിനിയോഗം, കൃഷി, ജലം

പ്രാദേശിക പദ്ധതികളില്‍ ഇവകൂടി പരിഗണിക്കപ്പെടണമെന്നും ആവശ്യമായ സൗജന്യങ്ങള്‍ നല്‍കി സംസ്ഥാനങ്ങളുടെ ഹരിതവളര്‍ച്ചയില്‍ ഇവയും ഉള്‍പ്പെടുത്തണമെന്നും പരോക്ഷമായി പറയുന്നതല്ലാതെ, ഈ സുപ്രധാന വിഷയങ്ങളെപ്പറ്റി കസ്തൂരിരംഗന്‍ സമിതി ഒന്നുംതന്നെ പറഞ്ഞിട്ടില്ല. ഗാഡ്ഗില്‍  സമിതി ഈ വിഷയങ്ങളിലെല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. കേരളത്തില്‍ ഇവ മിക്കതും സംസ്ഥാനനയം തന്നെയാണ്.

അനധികൃത ഖനനം പശ്ചിമഘട്ടമാകെ അടിയന്തിരമായി നിരോധിക്കാനാണ് ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ പശ്ചിമഘട്ടത്തിന്റെ 63% ഭാഗത്തും പാറപൊട്ടിക്കലും ഖനനവും അനുവദിക്കാമെന്നാണ് കസ്തൂരി രംഗന്‍ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് വരുന്നത്.

14.വളരുന്ന കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള ഗൃഹനിര്‍മ്മാണത്തിനോ വനവല്‍ക്കരണത്തിനോ അല്ലാതെ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വകമാറ്റരുത് എന്നാണ് ഗാര്‍ഡ്ഗില്‍ സമിതി ശുപാര്‍ശ ചെയ്തത്.

15. സര്‍ക്കാര്‍ ഭൂമി സ്വകാര്യാവശ്യങ്ങള്‍ക്കായി വകമാറ്റരുതെന്നാണ്  ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശ. കസ്തൂരി രംഗന്‍ സമിതി ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തെങ്കിലും പകരം നിര്‍ദ്ദേശങ്ങളൊന്നും സമര്‍പ്പിച്ചിട്ടില്ല.

16. കെട്ടിട നിര്‍മ്മാണത്തിന് ഒരു രൂപരേഖ ഉണ്ടാക്കണമെന്നും, കുറഞ്ഞ അളവില്‍ കമ്പിയും സിമന്റും പാറയും ഉപയോഗിച്ച് പരിസ്ഥിതിസൗഹൃദ വീടുകള്‍ നിര്‍മ്മിക്കണമെന്നുമാണ് ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ഇ.എസ്.എ കളില്‍ തന്നെ 2,15,000 ച.അടി വലുപ്പമുള്ള കെട്ടിടങ്ങള്‍വരെ ആകാമെന്നും ഇ.എസ്.എയ്ക്ക് പുറത്ത് പുതുതായി ഒരു നിയന്ത്രണവും ആവശ്യമില്ലെന്നുമാണ് കസ്തൂരിരംഗന്‍ സമിതിയുടെ ശുപാര്‍ശ.

17. തോടുകളും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെട്ട പ്രദേശം നിര്‍മ്മാണത്തിന് ഉപയോഗിക്കരുതെന്ന് ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശിച്ചിരുന്നു. കസ്തൂരി രംഗന്‍ സമിതിയാകട്ടെ ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

18. ഇ.എസ്.എ കളില്‍പ്പോലും വന്‍കിട ഡാമുകള്‍ അനുവദിക്കാമെന്നാണ് കസ്തൂരിരംഗന്‍ സമിതിയുടെ ശുപാര്‍ശ. അതും വേനല്‍ക്കാലത്ത് ആകെ ഒഴുക്കിന്റെ 30% നിലനിര്‍ത്തണം, തൊട്ടടുത്ത ഡാമില്‍ നിന്നും ചുരുങ്ങിയത് 3.കി.മീ ദൂരം പാലിക്കണം, പുഴയുടെ 50% നിര്‍മ്മാണമുക്തമായി നിലനിര്‍ത്തണം എന്നിങ്ങനെയുള്ള ശാസ്ത്രീയ പിന്‍ബലമില്ലാത്ത നിര്‍ദ്ദേശങ്ങളുടെ അകമ്പടിയോടെയും.

എങ്ങനെയാണ് സമിതി ഇത്തരം നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത് എന്നതിനുള്ള കാരണം പറഞ്ഞിട്ടുമില്ല. ഉല്‍പ്പത്തിയില്‍നിന്നും ഒന്നാമതായും രണ്ടാമതായും ഉള്ള നദികളില്‍ തടയണകള്‍ പാടില്ലെന്നും, ഇ.എസ്.സെഡ്,1 ല്‍ 10 മെഗാവാട്ട്, ഇ.എസ്.സെഡ് 2ല്‍ 10-25 മെഗാവാട്ട്, ഇ.എസ്.സെഡ്-3 ല്‍  എത്ര വലുതും എന്നിങ്ങനെ ജലവൈദ്യുതപദ്ധതികള്‍ ആകാമെന്നും ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശ.

അടുത്തപേജില്‍ തുടരുന്നു

വെള്ളത്തിന് ഒരു വിലയിടാമെന്നും അത് ചരക്കായി കണക്കാക്കാമെന്നും വിദൂരമായ സ്വപ്‌നത്തില്‍പ്പോലും കാണരുത്. വായുപോലെതന്നെ അമൂല്യമാണ് ജലവും. വെള്ളത്തിനുമേല്‍ ഒരിക്കല്‍ വിലയിട്ടുപോയാല്‍, അത് പിന്നെ ദുരുപയോഗിക്കപ്പെടുകയും, പാവപ്പെട്ടവരിലേക്ക് എത്താതിരിക്കുകയും ചെയ്യും. എന്നിരുന്നാലും, വനമേഖലയോട്‌ചേര്‍ന്ന് പാരിസ്ഥിതി സൗഹൃദ ജീവിതം നയിക്കുന്ന ജനസമൂഹങ്ങള്‍ക്ക് അവരുടെ ജീവതാവശ്യങ്ങള്‍ നിറവേറുന്നതിനുള്ള എല്ലാ സഹായങ്ങളും അധികമായി നല്‍കേണ്ടതാണ്.

19. വൈദ്യുതി

മുഖ്യമായും ജലവൈദ്യുത പദ്ധതികളാണ് കസ്തൂരിരംഗന്‍ നിര്‍ദ്ദേശിക്കുന്നത്. കാറ്റില്‍നിന്നുള്ള വൈദ്യുതിയും ആകാമെന്ന് പറയുന്നു. ഏറ്റവും പരിസ്ഥിതി  സൗഹൃദമായ  സോളാര്‍ ഊര്‍ജ്ജമാണ് ഗാഡ്ഗില്‍ സമിതി മുന്‍ഗണനാപൂര്‍വ്വം നിര്‍ദ്ദേശിക്കുന്നത്.

20. ഇ.എസ്.എ.കളിലെ ജലസംരക്ഷണത്തെപ്പറ്റി കസ്തൂരിരംഗന്‍ സമിതി വ്യക്തമായ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. എന്നാല്‍ ജലസംരക്ഷണത്തിനായും അത് എങ്ങനെ വികേന്ദ്രീകൃതമായി വിതരണം ചെയ്യാം എന്നുള്ളത് സംബന്ധിച്ചും ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കുന്ന ഒരു സര്‍ക്കാറിന്റെ കാലത്ത് ഈ നിര്‍ദ്ദേശങ്ങള്‍ പ്രധാനമാണ്. ജലം സ്വകാര്യവല്‍ക്കരിക്കുകയെന്ന ദേശീയ ജലനയമായി പ്രഖ്യാപിക്കപ്പെട്ട സമയത്ത്, ഒരു ആസൂത്രണ ബോര്‍ഡംഗംതന്നെ നയിക്കുന്ന കസ്തൂരിരംഗന്‍ സമിതി ജലവിതരണത്തെപ്പറ്റി മൗനം പാലിച്ചുവെന്നത് അതിനേക്കാള്‍ പ്രധാനമാണ്.

21. വനങ്ങള്‍ നല്‍കുന്ന ജലസേവനമൂല്യവും പ്രാദേശിക ജനങ്ങള്‍ക്ക് അതുമൂലം ലഭിക്കുന്ന ഉപജീവനഗുണങ്ങളും പണത്തിന്റെ തോതില്‍ അളക്കണമെന്നാണ് കസ്തൂരിരംഗന്‍ സമിതി വാദിക്കുന്നത്.

പ്രഥമദൃഷ്ട്യാ ഇത് നല്ല നിര്‍ദ്ദേശമായി തോന്നാമെങ്കിലും സാമൂഹിക സാഹചര്യത്തില്‍ സ്വാഭാവികമായ ചില അപകടങ്ങള്‍ പതിയിരിപ്പുണ്ട്. പ്രത്യേകിച്ചും ജലം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുമ്പോള്‍.

വെള്ളത്തിന് ഒരു വിലയിടാമെന്നും അത് ചരക്കായി കണക്കാക്കാമെന്നും വിദൂരമായ സ്വപ്‌നത്തില്‍പ്പോലും കാണരുത്. വായുപോലെതന്നെ അമൂല്യമാണ് ജലവും. വെള്ളത്തിനുമേല്‍ ഒരിക്കല്‍ വിലയിട്ടുപോയാല്‍, അത് പിന്നെ ദുരുപയോഗിക്കപ്പെടുകയും, പാവപ്പെട്ടവരിലേക്ക് എത്താതിരിക്കുകയും ചെയ്യും. എന്നിരുന്നാലും, വനമേഖലയോട്‌ചേര്‍ന്ന് പാരിസ്ഥിതി സൗഹൃദ ജീവിതം നയിക്കുന്ന ജനസമൂഹങ്ങള്‍ക്ക് അവരുടെ ജീവതാവശ്യങ്ങള്‍ നിറവേറുന്നതിനുള്ള എല്ലാ സഹായങ്ങളും അധികമായി നല്‍കേണ്ടതാണ്. ജലത്തിന് മാത്രമായല്ല, പരിസ്ഥിതി സൗഹൃതജീവിതം നയിക്കുന്നവര്‍ക്കുമെല്ലാം അവര്‍ ചെയ്യുന്ന പാരിസ്ഥിതികസേവനമൂല്യം കണക്കിലെടുത്ത് വിവിധതരം സഹായങ്ങള്‍ നല്‍കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.


ഇ.എസ്.എ.കളിലെ ജലസംരക്ഷണത്തെപ്പറ്റി കസ്തൂരിരംഗന്‍ സമിതി വ്യക്തമായ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. എന്നാല്‍ ജലസംരക്ഷണത്തിനായും അത് എങ്ങനെ വികേന്ദ്രീകൃതമായി വിതരണം ചെയ്യാം എന്നുള്ളത് സംബന്ധിച്ചും ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.


22.കൃഷി

ജൈവകൃഷിയുടെ പ്രോത്സാഹനത്തെപ്പറ്റി കസ്തൂരിരംഗന്‍ സമിതി അനുകൂലമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് എത്രകാലത്തിനകം നടപ്പാക്കണമെന്ന് പറയുന്നില്ല.

വിദേശ വിപണി അംഗീകരിക്കുന്ന “ജൈവകൃഷി അംഗീകാരപത്രം” നല്‍കണമെന്നും വിളക്കുറവ് നേരിട്ടാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ സോണ്‍ 1ല്‍ 5 വര്‍ഷത്തിനകവും സോണ്‍ 2ല്‍ 8 വര്‍ഷത്തിനകവും, സോണ്‍ 3ല്‍ 10 വര്‍ഷത്തിനകവും ജൈവകൃഷി പൂര്‍ണ്ണമായും നടപ്പാക്കാനാണ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശ.

ഇത് നമ്മുടെ സംസ്ഥാന ജൈവകൃഷിനയത്തിന് സമാനമാണ്. സമയ ക്ലിപ്തതയെപ്പറ്റി മൗനം പാലിക്കുകവഴി കസ്തൂരി രംഗന്‍ സമിതി ഈ ശുപാര്‍ശകള്‍ അപ്രായോഗികവും, രാസവള-കീടനാശിനി കമ്പനികള്‍ക്ക് അനുകൂലവും ആക്കിയിരിക്കുകയാണ്. ജൈവകൃഷിയിലേക്ക് മാറുക കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന അഭിപ്രായം ഈ മേഖലയിലെ അറിവില്ലായ്മയെ തെളിയിക്കുന്ന ഒന്നാണ്.

23. നിശ്ചയിച്ച കാലാവധി പൂര്‍ത്തിയായതോ, ഉപയോഗശൂന്യമായതോ അംഗീകൃത പരിധിയ്ക്കപ്പുറം മണ്ണടിഞ്ഞതോ ആയ ഡാമുകള്‍ ഡീക്കമ്മീഷന്‍ ചെയ്യണമെന്നായിരുന്നു ഗാഡ്ഗില്‍ സമിതി ശുപാര്‍ശ. എന്നാല്‍ കുറേപ്പേര്‍ ഇതിനെ എതിര്‍ത്തിനാല്‍ കസ്തൂരിരംഗന്‍ സമിതി ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.

നിരവധി വിദഗ്ധരടങ്ങിയ കസ്തൂരി രംഗന്‍ സമിതി, ഈ വിഷയത്തില്‍ ഗുണ-ദോഷഫലങ്ങള്‍ വിലയിരുത്താതെ ഒരു തീരുമാനമെടുത്തത് തെറ്റായിപ്പോയി. ഡാം ഡീകമ്മീഷനെന്നാല്‍ ഡാം പൊളിക്കലെന്നല്ല. ഡാം ഡീക്കമ്മീഷനെക്കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ വായിച്ചതിനുശേഷം വേണമായിരുന്നു ഇത് സംബന്ധിച്ച ഒരു തീരുമാനത്തിലെത്തിച്ചേരാന്‍. അതിനുപകരം ജനങ്ങളുടെ വൈകാരിക പ്രതികരണത്തെയാണ് കസ്തൂരിരംഗന്‍ സമിതി കണക്കിലെടുത്തത്. അത് ദൗര്‍ഭാഗ്യകരമായി.

24.ആവശ്യമായ സമഗ്ര പരിസ്ഥിതി ആഘാത അവലോകനത്തിന് ശേഷം റോഡുകളും റെയില്‍വെയും ആകാമെന്നാണ് ഇരുസമിതികളും ശുപാര്‍ശ ചെയ്തിരിക്കുന്നത്. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രമേ അതാകാവൂ എന്ന് ഗാഡ്ഗില്‍ പറഞ്ഞപ്പോള്‍, അത്തരം നിയന്ത്രണങ്ങളൊന്നും കസ്തൂരിരംഗന്‍ സമിതി വെച്ചില്ല.

അടുത്തപേജില്‍ തുടരുന്നു


പശ്ചിമഘട്ടത്തിന്റെ 37% പ്രദേശത്തുമാത്രം അതീവ അപകടകാരികളായ ചുവപ്പ് വിഭാഗത്തില്‍പ്പെട്ട വ്യവസായങ്ങള്‍ ഒഴിവാക്കി, മറ്റ് വിഭാഗത്തില്‍പ്പെട്ട വ്യവസായങ്ങളെ പരിസ്ഥിതി സംവേദക മേഖലകളിലും പുറത്തും അനുവദിക്കുകയാണ് കസ്തൂരി രംഗന്‍ സമിതി ചെയ്തത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


25. വ്യവസായം

അതീവ അപകടകാരികളായ ചുവപ്പ്, ഓറഞ്ച് വിഭാഗത്തില്‍പ്പെട്ട മാലിന്യങ്ങള്‍ പുറന്തള്ളുന്ന യാതൊരുവിധ പുതിയ വ്യവസായങ്ങളും ഇ.എസ്.സെഡ്1ലും ഇ.എസ്.സെഡ്2ലും അനുവദനീയമല്ലെന്നാണ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശ.

നിലവിലുള്ള വ്യവസായങ്ങള്‍ തന്നെ 2016-മാണ്ടോടെ മാലിന്യവിമുക്തമായി മാറിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവ കര്‍ശന മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ജനകീയ മേല്‍നോട്ടത്തനും വിധേയമായി പ്രവര്‍ത്തിക്കണം.

എന്നാല്‍ ചുവപ്പ് വിഭാഗത്തിലെ വ്യവസായങ്ങള്‍ക്ക് മാത്രമായി വിലക്ക് പരിമിതപ്പെടുത്താമെന്നും ഓറഞ്ച് വിഭാഗം മലീനീകരണ വ്യവസായങ്ങള്‍ പശ്ചിമഘട്ടത്തില്‍ അനുവദിക്കാമെന്നും കസ്തൂരി രംഗന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു.

പശ്ചിമഘട്ടത്തിന്റെ 37% പ്രദേശത്തുമാത്രം അതീവ അപകടകാരികളായ ചുവപ്പ് വിഭാഗത്തില്‍പ്പെട്ട വ്യവസായങ്ങള്‍ ഒഴിവാക്കി, മറ്റ് വിഭാഗത്തില്‍പ്പെട്ട വ്യവസായങ്ങളെ പരിസ്ഥിതി സംവേദക മേഖലകളിലും പുറത്തും അനുവദിക്കുകയാണ് കസ്തൂരി രംഗന്‍ സമിതി ചെയ്തത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നദികളിലേയും തണ്ണീര്‍ത്തടങ്ങളിലെയും മലിനീകരണം സംബന്ധിച്ച സമീപകാല പഠനങ്ങള്‍കൂടി കണക്കിലെടുത്ത് ഈ നിര്‍ദ്ദേശം ഗൗരവമായി വിലയിരുത്തണം

26.    സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാറിനു തിരിച്ചടയ്ക്കാനുള്ള വായ്പാത്തുകയില്‍ നിന്നും പശ്ചിമഘട്ട സംരക്ഷണത്തിനുള്ള തുക അതത് സംസ്ഥാനങ്ങള്‍ക്ക് ഇളവ് ചെയ്ത് കൊടുക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് കസ്തൂരി രംഗന്‍ സമിതിയുടെ ശുപാര്‍ശ.

അതീവ അപകടകാരികളായ ചുവപ്പ്, ഓറഞ്ച് വിഭാഗത്തില്‍പ്പെട്ട മാലിന്യങ്ങള്‍ പുറന്തള്ളുന്ന യാതൊരുവിധ പുതിയ വ്യവസായങ്ങളും ഇ.എസ്.സെഡ്1ലും ഇ.എസ്.സെഡ്2ലും അനുവദനീയമല്ലെന്നാണ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശ.  എന്നാല്‍ ചുവപ്പ് വിഭാഗത്തിലെ വ്യവസായങ്ങള്‍ക്ക് മാത്രമായി വിലക്ക് പരിമിതപ്പെടുത്താമെന്നും ഓറഞ്ച് വിഭാഗം മലീനീകരണ വ്യവസായങ്ങള്‍ പശ്ചിമഘട്ടത്തില്‍ അനുവദിക്കാമെന്നും കസ്തൂരി രംഗന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു.

പണമില്ലാത്തതിനാല്‍ വായ്പാ തിരിച്ചടവ് സാധ്യമല്ലാത്ത നിലവിലെ സാഹചര്യത്തില്‍, ഫലത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിന് പണമില്ലാത്ത സ്ഥിതിയുണ്ടാകും. ഈ നിര്‍ദ്ദേശം  അപ്രായോഗികമാണ്. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നാണ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശ ചെയ്തത്.

27. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ സഹായത്തോടെ, പശ്ചിമഘട്ട മേഖലയിലെ ആവാസ വ്യവസ്ഥ പരിപാലിക്കുന്നതിനും സുസ്ഥിരമായ വികസനും ഉറപ്പാക്കുന്നതിനും ഒരു വിദഗ്ധസമിതിയായി “പശ്ചിമഘട്ട ആവാസവ്യവസ്ഥാ അതോറിറ്റി” സ്ഥാപിക്കാനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതായിരുന്നു ഗാഡ്ഗില്‍ സമിതിയുടെ ഒരു നിയുക്ത കര്‍മ്മം.

പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കാനുള്ള തീരുമാനം അതിനു മുന്‍പേ തന്നെ പരിസ്ഥിതി മന്ത്രാലയം കൈകൊണ്ടു കഴിഞ്ഞിരുന്നു എന്നര്‍ത്ഥം. അതിനായി ത്രിതല സംവിധാനമാണ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശ ചെയ്തത്.

ജനിതകമാറ്റം വരുത്തിയ വിളകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, മാരകരാസമാലിന്യ സംസ്‌കരണം, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, കാലിവളര്‍ത്തല്‍, മത്സ്യബന്ധനം, ജല സംരക്ഷണവും വിതരണവും എന്നീ കാതലായ വിഷയങ്ങളോട് കസ്തൂരിരംഗന്‍സമിതി പുറംതിരിഞ്ഞു നിന്നു. ഇതിലോരോന്നിലും ജനോപകാരപ്രദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനുമേല്‍ കസ്തൂരി രംഗന്‍ സമിതി മൗനം പാലിച്ചു.

പശ്ചിമഘട്ട ആവാസവ്യവസ്ഥാ അതോറിറ്റിയും സംസ്ഥാന തലത്തില്‍ സംസ്ഥാന പശ്ചിമഘട്ട ആവാസവ്യവസ്ഥാ അതോറിറ്റിയും അതിനു കീഴില്‍ ജില്ലാ ആവാസ വ്യവസ്ഥാ കമ്മിറ്റിയും ഉണ്ടായിരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍, സിവില്‍ സൊസൈറ്റികള്‍, ആദിവാസി വിഭാഗങ്ങള്‍, വിഷയ വിദഗ്ദര്‍ എന്നിവരുടെ പ്രാതിനിധ്യവും ഉറപ്പുവരുത്തിയിരുന്നു. ഇതിലൂടെ, വികസന പദ്ധതികള്‍ തീരുമാനിക്കുന്നതില്‍ പ്രാദേശിക സമൂഹത്തിനും തീരുമാനമെടുക്കാനുള്ള ജനാധിപത്യ അവകാശം ലഭിക്കുന്നു.

പശ്ചിമഘട്ട അതോറിറ്റി വന്നാലത് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മേലൊരു സൂപ്പര്‍ പവര്‍ ആയി മാറുമെന്നും സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കപ്പെടുമെന്നുമുള്ള ആക്ഷേപം അസ്ഥാനത്താണ്.

നിലവില്‍ത്തന്നെ പാരിസ്ഥിതിക അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒരു സംവിധാനമുണ്ട്. ആ നടപടി കുറേക്കൂടി സുതാര്യമായും വേഗത്തിലും നടത്താന്‍ പശ്ചിമഘട്ട അതോറിറ്റി കൊണ്ടുവന്നാല്‍ കഴിയും.

എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന് നിലവിലെ സംവിധാനങ്ങള്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് കസ്തൂരി രംഗന്‍ സമിതിയുടെ ശുപാര്‍ശ. അത് കാര്യക്ഷമമാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

ഈ നിര്‍ദ്ദേശം മൂലം ഇ.എസ്.എ പ്രഖ്യാപനത്തിലൂടെ നാം ലക്ഷ്യമിടുന്ന നേട്ടങ്ങളൊന്നും ലഭിക്കാതെയാകും. അനധികൃത ഖനനങ്ങള്‍ തുടരും, അനധികൃത ഖനനങ്ങളിലൂടെ ഗോവ സംസ്ഥാനത്തിനു മാത്രം 35,000 കോടി രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിലവിലെ എല്ലാ സംവിധാനങ്ങളുടേയും പരാജയമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. കേരളത്തിലെ സ്ഥിതിയെടുത്താല്‍ ഇതിലും ഭയാനകമായിരിക്കും. നഷ്ടപ്പെട്ട വനങ്ങളും മലകളും പുഴകളും എത്രയെത്ര. അതിനാല്‍ പുതിയൊരു സംവിധാനം പശ്ചിമഘട്ട സംരക്ഷണത്തിന് അനിവാര്യമാണ്.

28. ജനിതകമാറ്റം വരുത്തിയ വിളകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, മാരകരാസമാലിന്യ സംസ്‌കരണം, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, കാലിവളര്‍ത്തല്‍, മത്സ്യബന്ധനം, ജല സംരക്ഷണവും വിതരണവും എന്നീ കാതലായ വിഷയങ്ങളോട് കസ്തൂരിരംഗന്‍സമിതി പുറംതിരിഞ്ഞു നിന്നു. ഇതിലോരോന്നിലും ജനോപകാരപ്രദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനുമേല്‍ കസ്തൂരി രംഗന്‍ സമിതി മൗനം പാലിച്ചു.

ചുരുക്കത്തില്‍, സാധാരണക്കാരന്റെ അടിസ്ഥാന വികസന സ്വപ്‌നങ്ങളെയും  പശ്ചിമഘട്ട ആവാസ വ്യവസ്ഥയുടെ എല്ലാകാലത്തേക്കുമുള്ള സംരക്ഷണത്തെയും പരിഗണിക്കാതെ, നിലവിലെ തെറ്റായ വികസന അജണ്ട നടപ്പാക്കാന്‍ വേണ്ടി നല്‍കിയ നിര്‍ദ്ദേശങ്ങളാണ് കസ്തൂരിരംഗന്‍ സമിതിയുടേത് എന്ന് തോന്നിപ്പോകുന്നു.

അധിക വായനക്ക്

പറയൂ… ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം

പശ്ചിമഘട്ടത്തോട് ചെയ്ത ചതി (കസ്തൂരി രംഗന് ഗാഡ്ഗിലിന്റെ തുറന്ന കത്ത്) May 28 2013  doolnews

കസ്തൂരിരംഗന്‍ സംരക്ഷിക്കുന്നത് ആരുടെ താത്പര്യങ്ങള്‍ (ഡോ. വി.എസ് വിജയന്‍) May 15th, 2013 doolnews

ആരുടെ സമരം? ജനങ്ങളുടേതോ മാഫിയകളുടേതോ? (ബാബു ഭരദ്വാജ്) November 16th, 2013