ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കാത്തോലിക്കാ സഭ
Kerala
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കാത്തോലിക്കാ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th October 2012, 9:31 am

തിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കാത്തോലിക്കാ സഭ രംഗത്ത്. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആണ് ഇക്കാര്യം പറഞ്ഞത്.[]

മനുഷ്യ ജീവിതത്തിന് ഒരു വിലയും കല്‍പ്പിക്കാത്തതാണ് റിപ്പോര്‍ട്ടെന്നും ജനങ്ങളുടെ താത്പര്യവും അഭിപ്രായവും മാനിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങള്‍ക്കുള്ള മരണമണിയാണ്. ജനങ്ങളുടെ ജീവിതത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല. മനുഷ്യജീവിതമാണോ ആനയ്ക്ക് പോകാന്‍ സൗകര്യം ചെയ്യുന്നതിനാണോ പ്രാധാന്യം നല്‍കേണ്ടതെന്നും മാര്‍ മാത്യു ചോദിച്ചു.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഒരു കപ്പ പോലും നടാനുള്ള അധികാരം ഇടുക്കിയിലെ ജനങ്ങള്‍ക്ക് ഉണ്ടാകില്ല. ഒരു റോഡ് പണിയാന്‍ കഴിയില്ല, അങ്ങനെ ഒട്ടേറെ ദുരന്തങ്ങള്‍ ജനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിസ്ഥിതിക്ക് വിരുദ്ധമാണ്. പരിസ്ഥിതി സംരക്ഷണത്തിന് നിലവിലുള്ള നിയമം മതിയെന്നും ഇടുക്കി രൂപാതാധ്യക്ഷന്‍ വ്യക്തമാക്കി.