ബ്രസീല്‍ സൂപ്പര്‍താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ആഴ്‌സണലില്‍ പുതിയ നാല് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്. അടുത്ത സീസണിലാണ് ആഴ്‌സണലില്‍ താരത്തിന്റെ കരാര്‍ അവസാനിക്കേണ്ടിയിരുന്നത്.
2024 വരെയുണ്ടായിരുന്ന മാര്‍ട്ടിനെല്ലിയുടെ കരാര്‍ പുതുക്കുന്നതിന് പകരമാണ് ആഴ്‌സണല്‍ 2027 വരെ നാലര വര്‍ഷത്തേക്കുള്ള പുതിയ കരാറുണ്ടാക്കിയത്.
Gabriel Martinelli is the only player to complete 30+ take-ons and create 30+ chances from open play in the Premier League this season. ♨️ pic.twitter.com/bMM3hAFYZt
ഈ സീസണില്‍ ബ്രസീലിയന്‍ സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് കൂടി ടീമിലെത്തിയതോടെ മാര്‍ട്ടിനെല്ലി കൂടുതല്‍ മികവിലേക്ക് ഉയരുന്നതാണ് കാണാന്‍ സാധിക്കുന്നത്. ആഴ്‌സണലില്‍ നിന്ന് ഇതുവരെ ഏഴ് ഗോളുകള്‍ താരം അക്കൗണ്ടിലാക്കി.
പോയിന്റ് ടേബിളില്‍ ആഴ്‌സണലിനെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് മാര്‍ട്ടിനെല്ലി. ടീമില്‍ സാക്ക -മാര്‍ട്ടിനെല്ലി -ജീസസ് ത്രയം പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരങ്ങളായി മാറുകയും ചെയ്തു.
🚨BREAKING: Gabriel Martinelli has agreed a new four & a half year contract at Arsenal, until 2027.
അതേസമയം, ഇന്നലെ എഫ്.എ കപ്പില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ തോല്‍വി വഴങ്ങിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ ജയം. തുടര്‍ന്ന് എഫ്.എ കപ്പില്‍ നിന്ന് ആഴ്‌സണല്‍ പുറത്താവുകയായിരുന്നു. ഈ സീസണില്‍ മിന്നും ഫോമില്‍ തുടര്‍ന്ന ടീം ആഴ്‌സണല്‍ കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിരുന്നില്ല.
പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച എവര്‍ടണിനോടാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം.