| Friday, 18th April 2014, 6:04 am

മാജിക്കല്‍ റിയലിസത്തിന്റെ രാജാവ് ഗാബ്രിയല്‍ ഗാര്‍സ്യ മാര്‍കസ്‌ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]മെക്‌സിക്കോ സിറ്റി: ലോകപ്രശസ്ത സാഹിത്യകാരന്‍ ഗാബ്രിയല്‍ ഗാര്‍സ്യ മാര്‍കസ്‌ അന്തരിച്ചു. മെക്‌സിക്കോയിലെ വസതിയിലായിരുന്നു 87 വയസ്സുകാരനായ മാര്‍ക്കേസിന്റെ അന്ത്യം. ഏറെ നാളായി ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1927 മാര്‍ച്ച് ആറിനു കോളംബിയയിലെ മാക്ഡലീനയിലായിരുന്നു മാര്‍കസിന്റെ  ജനനം.

അല്‍ഷിമേഴ്‌സ് രോഗബാധിതനായി 2012 ല്‍ എഴുത്ത് നിറുത്തുകയായിരുന്നു. 1982 ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. നോവലിസ്റ്റ്, ചെറികഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലയിലെല്ലാം മാര്‍കസ്‌പ്രശസ്തനാണ്.

ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ , കോളറ കാലത്തെ പ്രണയം തുടങ്ങിയ സാഹിത്യകൃതികള്‍ മാര്‍ക്കേസിന്റെ പ്രധാനപ്പെട്ട രചനയാണ്.

മാജിക്കല്‍ റിയലിസത്തിലൂടെ ലോകം കീഴടക്കിയ  മാര്‍കസ്‌  മക്കൊണ്ടോ എന്ന സാങ്കല്‍പ്പിക ഗ്രാമത്തെ കേന്ദ്രീകരിച്ചായിരുന്നു ഗാബോ എന്നറിയപ്പെട്ടിരുന്ന രചനകള്‍.

പത്രപ്രവര്‍ത്തകനായി എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്ന മാര്‍കസിന്റെ ജീവിതത്തെ മാറ്റി മറിച്ചത് ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുമായുള്ള സൗഹൃദമായിരുന്നു. ബാറ്റിസ്റ്റ ഗവണ്‍മെന്റിനെതിരെ കാസ്‌ട്രോയും സംഘവും നേടിയ വിജയം റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യൂബയിലെത്തിയ മുതല്‍ തുടങ്ങിയ  ബന്ധമായിരുന്നു അത്.

ഇരുപതാം നൂറ്റാണ്ടിലെ ലാറ്റിനമേരിക്കയിലെ രണ്ട് വ്യക്തിത്വങ്ങള്‍ എഴുത്തു കൊണ്ടും രാഷ്ട്രീയം കൊണ്ടും ലോകത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രശംസക്കും അതേ സമയം കടുത്ത വിമര്‍ശനത്തിന് വരെ മാര്‍കസിന്റെയും കാസ്‌ട്രോയുടെയും സൗഹൃദം വഴിവെച്ചു.

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍

We use cookies to give you the best possible experience. Learn more