കൊളംബിയ: ലോക പ്രശസ്ത എഴുത്തുകാരന്‍ ഗബിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന് മറവി രോഗമാണെന്ന് സഹോദരന്‍ ജെയിം ഗാര്‍ഷ്യ മാര്‍ക്കേസ്. അതിനാല്‍ തന്നെ മാര്‍ക്കേസ് എഴുത്ത് നിര്‍ത്തിയെന്നും അദ്ദേഹം അറിയിച്ചു.
മാജിക്കല്‍ റിയലിസത്തിന്റെ കഥാകാരന്‍ എന്നറിയപ്പെട്ടിരുന്ന മാര്‍ക്കേസ് ഇനി എഴുത്തിന്റെ ലോകത്ത് ഉണ്ടാകില്ലെന്ന വാര്‍ത്ത ഞെട്ടലോടെയാണ് വായനാലോകം കേട്ടത്. കാര്‍ത്തജീനയില്‍ നടന്ന സാംസ്‌കാരിക പരിപാടിയ്ക്കിടെയാണ് ജെയിം മാര്‍ക്കേസ് എഴുത്ത് നിര്‍ത്തുന്ന കാര്യം പറഞ്ഞത്.
“അദ്ദേഹം പതുക്കെ പതുക്കെ ഞങ്ങളില്‍ നിന്നെല്ലാം വിട്ടുപോവുകയാണെന്നു തോന്നുന്നു. അതാലോചിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്. പകരം വെയ്ക്കാനാവാത്ത വ്യക്തിത്വത്തിനുടമായാണ് അദ്ദേഹം. അദ്ദേഹം എഴുത്തിന്റെ ലോകത്ത് ഇനിയുണ്ടാകില്ലെന്ന് വിശ്വസിക്കാന്‍ എനിയ്ക്കാവുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കവെ ചെറിയ ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം തേടി മാര്‍ക്കേസ് പതിവായി വിളിക്കാറുണ്ട്. ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇതൊന്നും “”- ജെയിം പറഞ്ഞു.
മറവിരോഗം ബാധിച്ചെങ്കില്‍ കൂടി അദ്ദേഹം പൂര്‍ണആരോഗ്യവാനാണെന്നും ചികിത്സയ്ക്കായുള്ള എല്ലാ സൗകര്യവും ചെയ്യുന്നുണ്ടെന്നും ജെയിം പറഞ്ഞു.