സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍...
Discourse
സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2012, 9:54 am

“ഒന്നുമല്ലെങ്കിലും ഞാന്‍ നിനക്ക് ഒരു നോവലിനുള്ള വിഷയം തന്നില്ലേ…. നല്ലവനായ എന്റെ പ്രിയനേ…’


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

മാര്‍ക്കേസും യോസയും നോബല്‍ സമ്മാന ജേതാക്കളാണ്. എഴുത്തുവഴിയില്‍ ആദ്യം മാര്‍ക്കേസിനും പിന്നെ യോസയ്ക്കും അത് ലഭിച്ചു. യോസയ്ക്ക് നോബല്‍ സമ്മാനം
ലഭിക്കുന്നതിന് മുന്നെ ഒരു വിരുന്നില്‍ വെച്ച് മാര്‍ക്കേസിന്റെ മോന്തയ്ക്ക് യോസേ നല്ലൊരു ഇടികൊടുക്കുന്നുണ്ട്. മാര്‍ക്കേസ് ഒരു കമ്യൂണിസ്റ്റായതിനാല്‍ മുഖം തിരുമ്മി പറഞ്ഞിരിക്കാം “എടാ യൊസേ, പോയി ഒരു നോവലെഴുത്…” []

ഉപദേശം യോസ ശിരസാവഹിച്ചു. നോവല്‍ എഴുതിയില്ലെങ്കില്‍ വീണ്ടും മാര്‍ക്കേസിന്റെ മോന്തക്കിടി കൊടുത്തുപോകുമെന്ന് അയാളുടെ വലതുകൈയ്യിലെ കുശുമ്പ് പറഞ്ഞു കൊണ്ടിരുന്നു. ഇടതുകൈകൊണ്ട് മാര്‍ക്കേസിനെ അടിക്കാന്‍ ലോകത്തൊരാള്‍ക്കും സാധിക്കുകയുമില്ല. കാരണം അത് ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു.

യോസ എഴുതി, “ദ് ബാഡ് ഗേള്‍.” റിക്കാര്‍ദോ എന്ന ട്രാന്‍സ്ലേറ്ററിനു ലിലി എന്ന പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുന്നു. തന്റെ ശരീരത്തിന്റെ ഓരോ കോശങ്ങളാലും അയാള്‍ അവളെ പ്രണയിച്ചു. ലിലിക്കും അയാളെ അത്രയ്ക്കും ഇഷ്ടമായിരുന്നു. എന്നാല്‍ അവള്‍ നിരവധി പുരുഷന്മാരെ ഭര്‍ത്താവായി സ്വീകരിച്ചു റിക്കാര്‍ദോയില്‍ നിന്നും അകന്നുപോയ്‌ക്കൊണ്ടുമിരുന്നു. ഓരോ തവണ അവളെ കാണുമ്പോഴും റിക്കാര്‍ദോ അവളെ സ്വീകരിച്ചു. അമ്പതുവര്‍ഷങ്ങള്‍ ആ പ്രണയം അങ്ങനെ കടന്നുപോയി. ഒരിക്കലും ഉറക്കാതെ, അവസാനം റിക്കാര്‍ദോ മനസ്സിലാക്കുന്നു താന്‍ പ്രണയത്തിന്റെ തുരുത്തിലൊറ്റപ്പെട്ടവനെന്ന്.

അയാള്‍ മാര്‍സെല എന്ന ചെറുപ്പക്കാരിയെ പരിചയപ്പെടുകയും അവള്‍ക്കൊപ്പം താമസിക്കുകയും ചെയ്യുമ്പോള്‍ ലിലി അസുഖബാധിതയായ് വീണ്ടും റിക്കോര്‍ദയിലേക്കെത്തുന്നു. മാര്‍സെലയെ അവളുടെ പഴയ കാമുകനെ ഏല്പിച്ച് റിക്കാര്‍ദോ വീണ്ടും ലിലിയെ സ്വീകരിക്കുന്നു.

പിന്നീട് മുപ്പത്തേഴു ദിവസം കൂടിയേ അവള്‍ ജീവിച്ചുള്ളൂ… മരിക്കുന്നതിന് മുന്നെ അവള്‍ ചോദിച്ചു. “ഞാന്‍ ഒരു ചീത്ത സ്ത്രീ എന്ന് നിങ്ങള്‍ വിചാരിക്കുമോ?” റിക്കാര്‍ദോ “എന്തിനാണു ഇപ്പോള്‍ അങ്ങനെ ചോദിക്കുന്നതെന്ന്”

ചോദിക്കുമ്പോള്‍ അവള്‍ പറയുന്നു… “അങ്ങനെ ചിന്തിച്ചാല്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഞാന്‍ പ്രേതമായി വന്ന് നിങ്ങളുടെ കാലില്‍ പിടിച്ച് വലിയ്ക്കും”

ലിലി പറയുന്നു അവളുടെ മരണശേഷം അവളെക്കുറിച്ച് ഒരു നോവല്‍ എഴുതാന്‍. ഒന്നുമല്ലെങ്കിലും ഞാന്‍ നിനക്ക് ഒരു നോവലിനുള്ള വിഷയം തന്നില്ലേ…. നല്ലവനായ എന്റെ പ്രിയനേ…”

അയാള്‍ മാര്‍സെല എന്ന ചെറുപ്പക്കാരിയെ പരിചയപ്പെടുകയും അവള്‍ക്കൊപ്പം താമസിക്കുകയും ചെയ്യുമ്പോള്‍ ലിലി അസുഖബാധിതയായ് വീണ്ടും റിക്കോര്‍ദയിലേക്കെത്തുന്നു. മാര്‍സെലയെ അവളുടെ പഴയ കാമുകനെ ഏല്പിച്ച് റിക്കാര്‍ദോ വീണ്ടും ലിലിയെ സ്വീകരിക്കുന്നു.

ഒരു പ്രഹരത്തിലൂടെ ലോകത്തിന്റെ പ്രിയ എഴുത്തുകാരന്‍ മാര്‍ക്വേസിനു തന്റെ ഓര്‍മ്മകളിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍…

മാര്‍ക്കേസ് ഫ്‌ളോറന്റാ അരാസയെ നിര്‍മ്മിച്ചതിന്റെ നേര്‍ വിപരീതമായ് ഇവിടെ ലിലിയെ യോസ സൃഷ്ടിച്ചിരിക്കുന്നു. യഥാര്‍ത്ഥ പ്രണയം പുരുഷനുണ്ടെങ്കില്‍ സ്ത്രീകള്‍ എന്തൊക്കെ തെറ്റിലേക്ക് പോയാലും അത് അവരെ ബാധിക്കില്ലെന്ന പുരുഷ മനഃശാസ്ത്രം യോസ നന്നായി മനസ്സിലാക്കിയിരിക്കുന്നു.

“സമയമായില്ല പോലും സമയമായില്ല പോലും
ക്ഷമയെന്റെയുള്ളില്‍ ഒഴിഞ്ഞു തോഴീ… “ഹൃദയത്തിലിരുന്ന്! വാസവ ദത്തപാടുന്നു… കരചരണങ്ങള്‍ ഛേദിക്കപ്പെട്ട് കാത്തു കിടന്ന വാസവദത്തയെ തേടി
ഉപഗുപ്തന്‍ പോയതിനെ ആത്മീയതയുമായി കുമാരനാശാന്‍ ബന്ധിപ്പിക്കുമ്പോള്‍, ഭൂമിയില്‍ നിന്നുകൊണ്ട് യോസ അല്‍ഭുതം കാണിക്കുന്നു…!

ഇങ്ങനെയൊക്കെ എഴുതുമെങ്കില്‍ മാര്‍ക്കേസിന്റെ മുഖത്തിനിട്ട് ഒരിടി കൂടി നല്‍കിക്കോളൂ എന്ന് വായനക്കാരനു പറയാന്‍ തോന്നും.

അത്തരമൊരു പ്രഹരത്തിലൂടെ ലോകത്തിന്റെ പ്രിയ എഴുത്തുകാരന്‍ മാര്‍ക്വേസിനു തന്റെ ഓര്‍മ്മകളിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍…
ലോകം മുഴുവന്‍ മരിയോ വാര്‍ഗാസ് യോസയോട് നന്ദിയുള്ളവരായിക്കും… അത്രമേല്‍ മാര്‍ക്കേസിന്റെ ഓര്‍മ്മകളെ ലോകം കാത്തിരിക്കുന്നു.


“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!