| Tuesday, 10th January 2017, 10:16 am

രാജ്യത്തെ സലഫി പള്ളികള്‍ അടച്ചുപൂട്ടണമെന്ന് ജര്‍മന്‍ വൈസ്ചാന്‍സലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആദര്‍ശമാണ് സലഫിസവും വഹാബിസവുമെന്ന് ഗബ്രിയേല്‍ പറഞ്ഞു. സൗദിയില്‍ ഈ ആശങ്ങള്‍ക്കാണ് മേധാവിത്വമുള്ളതെന്നും അഭിമുഖത്തില്‍ ഗബ്രിയേല്‍ പറഞ്ഞു.


ബെര്‍ലിന്‍:  രാജ്യത്തെ സലഫി പള്ളികള്‍ അടച്ചുപൂട്ടി പ്രഭാഷകരെ നാടുകടത്തണമെന്ന് ജര്‍മന്‍ വൈസ് ചാന്‍സലര്‍
ജര്‍മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേല്‍. രാജ്യത്ത് സലഫിസം വളരുന്നത് സൗദിയുടെ പിന്തുണയോടെയാണെന്നും സിഗ്മര്‍ ഗബ്രിയേല്‍ പറഞ്ഞു.സ്പീഗല്‍ മാസികക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗബ്രിയേലിന്റെ പ്രസ്താവന.

ക്രിസ്മസ് മാര്‍ക്കറ്റ് അക്രമിക്ക് സലഫി പ്രഭാഷകനുമായി ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഗബ്രിയേല്‍.

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആദര്‍ശമാണ് സലഫിസവും വഹാബിസവുമെന്ന് ഗബ്രിയേല്‍ പറഞ്ഞു. സൗദിയില്‍ ഈ ആശങ്ങള്‍ക്കാണ് മേധാവിത്വമുള്ളതെന്നും അഭിമുഖത്തില്‍ ഗബ്രിയേല്‍ പറഞ്ഞു.


Read more: ഈ ഭക്ഷണം കഴിച്ച് 10 മണിക്കൂര്‍ ജോലിയെടുക്കാന്‍ കഴിയുമോ ? സൈന്യത്തിലെ അഴിമതി തുറന്നു പറഞ്ഞ് ബി.എസ്.എഫ് ജവാന്റെ ഫേസ്ബുക്ക് വീഡിയോ


മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ സംഘര്‍ഷത്തിന് ആഹ്വാനംചെയ്യുന്നവരെ സംരക്ഷിക്കാനാകില്ല. ഇസലാമിക തീവ്രവാദത്തോട് സഹിഷ്ണുതയില്ലാത്ത പോരാട്ടം നടത്തുമെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചെയര്‍മാന്‍കൂടിയായ ഗബ്രിയേല്‍ വ്യക്തമാക്കി.

ഇസ്‌ലാമിക ഭീകരവാദമാണ് ജര്‍മ്മനി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കലും നേരത്തെ പറഞ്ഞിരുന്നു. പുതുവത്സര സന്ദേശത്തിലാണ് മെര്‍ക്കല്‍ അഭയാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള പ്രസ്താവന നടത്തിയിരുന്നത്.  അഭയം തേടി വന്നവര്‍ തന്നെ ആക്രമണം നടത്തുമ്പോള്‍ വേദനയുണ്ടെന്നും മെര്‍ക്കല്‍ അന്ന് പറഞ്ഞിരുന്നു.


Read more: കമലിനോട് രാജ്യം വിടാന്‍ പറയാന്‍ ബി.ജെ.പിക്ക് ആരാണ് അധികാരം നല്‍കിയത്: സെബാസ്റ്റ്യന്‍ പോള്‍


Latest Stories

We use cookies to give you the best possible experience. Learn more