ലോകത്ത് ജനങ്ങള്‍ക്ക് സഹായകമാം വിധം ലോക നികുതിയില്‍ മാറ്റം വരുത്താന്‍ ജി 7 രാജ്യങ്ങളുടെ തീരുമാനം. ലണ്ടനില്‍ വെച്ച് നടന്ന ജി 7 മന്ത്രിമാരുടെ സമ്മേളനത്തില്‍ ആണ് തീരുമാനമുണ്ടായത്. വമ്പന്‍ കമ്പനികള്‍ക്ക് ഇനി രാജ്യത്തും നികുതിയുണ്ടാവില്ല.
ഭീമന്‍ കമ്പനികളില്‍ നിന്ന് കുറഞ്ഞത് 15 ശതമാനം കോര്‍പ്പറേറ്റ് നികുതി എല്ലാ രാജ്യങ്ങള്‍ക്കും ഉറപ്പാക്കും. ചില രാജ്യങ്ങളിലെ തീരെക്കുറിഞ്ഞ നികുതി രീതി അവസാനിപ്പിക്കണം.
നികുതി കുറഞ്ഞ രാജ്യങ്ങളില്‍ കൂടുതല്‍ ലാഭം കാണിക്കുന്ന ആഗോള കമ്പനികളുടെ രീതി തടയും. സേവനം നല്‍കുന്ന രാജ്യങ്ങളില്‍ തന്നെ കമ്പനികള്‍ നികുതി നല്‍കല്‍ നിര്‍ബന്ധമാക്കും.
ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍, ഫേസ്ബുക്ക്, തുടങ്ങിയ ടെക് ഭീമന്മാരെ ശക്തമായി ബാധിക്കുന്നതാണ് പുതിയ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തെ പിന്തുണച്ച് ഫേസ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്.