| Thursday, 26th March 2020, 9:44 am

കൊവിഡ്-19 പ്രത്യാഘാതം; ജി-20 രാജ്യങ്ങള്‍ക്ക് സാമ്പത്തിക മാന്ദ്യം ഉണ്ടാവും,എന്നാല്‍ ചൈനയ്ക്ക് വളര്‍ച്ചാ നിരക്കുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: കൊവിഡ്-19 ന്റെ പ്രത്യാഘാതം മൂലം ജി-20 രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രീകരിച്ചുള്ള സാമ്പത്തിക വിശകലന ഏജന്‍സിയായ മൂഡിസ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജി-20യുടെ ആഭ്യന്തര ഉല്‍പാദനം 0.5 ശതമാനം കുറയുമെന്നും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ 2 ശതമാനവും യൂറോസോണ്‍ 2.2 ശതമാനവും കുറയുമെന്നും മൂഡീസ് പറയുന്നു.
അതേ സമയം ജി20 അംഗമായ ചൈനയ്ക്ക് സമ്പദ് വ്യവസ്ഥയില്‍ 3.3 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തി എന്ന തരത്തില്‍ ഇത് കുറഞ്ഞ വളര്‍ച്ചാനിരക്കാണെന്നും മൂഡിസ് ചൂണ്ടാക്കാട്ടുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്ക, ചൈന, ഇന്ത്യ, യു.കെ, സൗദി അറേബ്യ, റഷ്യ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, ഇറ്റലി, ഇന്ത്യോനേഷ്യ, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, തുര്‍ക്കി എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും കൂടിയതാണ് ജി 20. ഇന്ത്യയുള്‍പ്പെടെ ജി 20 യിലെ ഭൂരിഭാഗം രാജ്യങ്ങളും നിലവില്‍ കൊവിഡിന്റെ പിടിയിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറ്റലിയിലും സ്പെയിനിലും ആണ് നിലവില്‍ കൊവിഡ് വ്യാപകമായി പടരുന്നത്. ഇറ്റലിയില്‍ 7503 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സ്പെയിനില്‍ 24 മണിക്കൂറിനിടെ 700 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലി കഴിഞ്ഞാല്‍ സ്പെയിനിലാണ് നിലവില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായിരിക്കുന്നത്.

We use cookies to give you the best possible experience. Learn more