കണ്ണൂര്‍: കൊട്ടിയൂര്‍ പീഡന കേസില്‍ ഹാജരായത് രാജ്യന്തര പ്രശസ്തനായ അഭിഭാഷകന്‍. ഡി.എന്‍.എ പരിശോധനയില്‍ രാജ്യാന്തര പ്രശസ്തിയുള്ള അഡ്വ ജി.വി. റാവുവാണ് ഫാ റോബിന്‍ വടക്കാഞ്ചേരിക്ക് വേണ്ടി ഹാജരായത്.
ഫാ റോബിന്റ ഡി.എന്‍.എ പരിശോധനയില്‍ ഫലം പ്രോസിക്യൂഷന് അനുകൂലമായിരുന്നു. ഇത് നേരിടുവാനാണ് പുതിയ നീക്കം എന്നാണ് സംശയിക്കപ്പെടുന്നത്.
16കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ റോബിന്‍ വടക്കുംചേരിക്കെതിരെ പോസ്‌കോ നിയമപ്രകാരം ബലാത്സംഗത്തിനു കേസെടുത്തിരുന്നു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പിന്നീട് പ്രസവിച്ചു.
സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെങ്കിലും രണ്ടു ദിവസത്തിനകം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.