[]തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത കായിക ബഹുമതിയായ ജി.വി രാജ പുരസ്‌കാരം പുരഷ വിഭാഗം ബാഡ്മിന്റണ്‍ താരം വി.ദിജുവിനും വനിതാ വിഭാഗം അത്‌ല്റ്റ് താരം ടിന്റു ലൂക്കയ്ക്കും.
മലയാളി വോളി താരം ##ടോം ജോസഫിന് ജി.വി രാജ പുരസ്‌കാരമില്ല. ടോമിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം നല്‍കുമെന്ന് അവാര്‍ഡ് പ്രഖ്യാപന വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
നേരത്തെ ടോമിനെ ജി.വി രാജ അവാര്‍ഡില്‍ നിന്നും ഒഴിവാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് ടോമിനെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പിന്നീടാണ് ടോമിനെ ഒഴിവാക്കികൊണ്ട് ജി.വി രാജ പുരസ്‌കാരം പ്രഖ്യാപിച്ചത്.
അഞ്ച് വര്‍ഷമായി ജി.വി രാജ പുരസ്‌കാരത്തിന് ടോം ജോസഫ് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ അവാര്‍ഡ് മാനദണ്ഡ പ്രകാരം ടോമിന് പുരസ്‌കാരം നല്‍കാന്‍ കഴിയില്ലെന്നാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുടെ വാദം.
ടോമിനെ പത്മശ്രീ പുരസ്‌കാരത്തിനായി സര്‍ക്കാര്‍ നിര്‍ദേശിക്കുമെന്നതിനാലാണ് ജി.വി രാജ പുരസ്‌കാരത്തിന് പരിഗണിക്കേണ്ടതില്ലെന്നും അവാര്‍ഡ് നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.
അവാര്‍ഡ് നിര്‍ണയത്തില്‍ കേരളവും തഴഞ്ഞതിനാല്‍ ഏറെ വിഷമമുണ്ടെന്നാണ് ടോം ജോസഫ് പ്രതികരിച്ചത്. ടോമിന് അര്‍ജുന അവാര്‍ഡില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഓഗസ്ത് 29 ന് മുഖ്യമന്ത്രി സംസ്ഥാനം അര്‍ഹമായ ബഹുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
2014 ഫെബ്രുവരി സംസ്ഥാനത്ത് എല്ലാ കോളേജുകളെയും ഉള്‍പ്പെടുത്തി കോളേജ് ഗെയിംസ് നടത്തും. കോളേജ് ഗെയിംസിലെ ചാമ്പ്യന്‍മാരാകുന്നവര്‍ക്ക് രാജീവ് ഗാന്ധി എവര്‍റോളിങ് ട്രോഫിയും മികച്ച നേട്ടം കൈവരിക്കുന്ന പുരുഷ വനിതാ കോളേജുകള്‍ക്ക് 1 ലക്ഷം രൂപയുടെ പ്രത്യേക പാരിതോഷികവും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പത്മിനി തോമസ്, എസ്.രാജി, പത്രോസ് പി.മത്തായി, ഡോ.ടോണി ഡാനിയല്‍, ജോണ്‍ സാമുവല്‍, കെ.എം.ബീനാമോള്‍, ബോബി അലോഷ്യസ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അതോറിറ്റി സെക്രട്ടറി അബ്ദുള്‍ റസാഖ് എന്നിവരാണ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.