തെന്നിന്ത്യയിൽ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് ജി. വി. പ്രകാശ്. വ്യത്യസ്തമായ പാട്ടുകളാണ് ജി. വി. പ്രകാശ് എന്നും പ്രേക്ഷകർക്ക് സമ്മാനിക്കാറുള്ളത്.
തെന്നിന്ത്യയിൽ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് ജി. വി. പ്രകാശ്. വ്യത്യസ്തമായ പാട്ടുകളാണ് ജി. വി. പ്രകാശ് എന്നും പ്രേക്ഷകർക്ക് സമ്മാനിക്കാറുള്ളത്.
നിറയെ ഹിറ്റ് സോങ്ങുകളുള്ള ജി. വി പ്രകാശ് ഇന്ന് ഏറെ തിരക്കുള്ള ഒരു സംഗീതജ്ഞനാണ്. സംഗീതത്തോടൊപ്പം അഭിനയത്തിലും താരം നിറസാന്നിധ്യമാണ്.
ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിന്റെ സംവിധാനത്തിൽ ഇറങ്ങി യുവാക്കൾക്കിടയിൽ വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ബോയ്സ്. എ. ആർ റഹ്മാൻ സംഗീതം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ വലിയ തരംഗമായിരുന്നു. ചിത്രത്തിൽ ‘കന്നി സ്വാമി ‘എന്ന് തുടങ്ങുന്ന ഒരു അയ്യപ്പ പാട്ടുണ്ട്.
ആ പാട്ട് ജി. വി. പ്രകാശ് അല്ലേ കമ്പോസ് ചെയ്തത് എന്ന ആരാധികയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ജി.വി പ്രകാശ്. ആ പാട്ട് താൻ അല്ല ചെയ്തതെന്നും അതൊരുക്കിയത് പ്രവീൺ മണിയാണെന്നും താരം പറയുന്നു.
ആ സിനിമയിറങ്ങുമ്പോൾ താൻ സ്കൂളിൽ പഠിക്കുകയാണെന്നും സംഗീത സംവിധായകനാവൻ തനിക്ക് പ്രചോദനമായ സിനിമകളിലൊന്നാണ് അതെന്നും ജി. വി. പ്രകാശ് പറഞ്ഞു.
‘അത് ചെയ്തത് പ്രവീൺ മണിയാണ്. ഞാൻ അപ്പോൾ സ്കൂളിൽ പഠിക്കുകയാണ്. ആ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ എട്ടിലോ ഒമ്പതിലോ പഠിക്കുകയാണ്.
ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. അത് പോലെ മിന്നലേ, ദിൽ ചാത്തഹേ, അലൈ പായുതേ തുടങ്ങിയ സിനിമകളാണ് സംഗീത സംവിധായകൻ ആവാൻ എനിക്കൊരു പ്രചോദനമായത്. അങ്ങനെയാണ് ഞാൻ സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ട് ആ പാട്ട് ഞാൻ അല്ല ചെയ്തത്.
എന്നോട് ഒരു ദിവസം ശങ്കർ സാർ പറഞ്ഞിരുന്നു, ബോയ്സ് ചെയ്യുന്ന സമയത്ത് അദ്ദേഹം എന്നെ അതിലേക്ക് കാസ്റ്റ് ചെയ്യണമെന്ന് കരുതിയിരുന്നുവെന്ന്. ഞാൻ കുറേ നിന്നെ തേടി നടന്നു. പക്ഷെ കിട്ടിയില്ല എന്നും പറഞ്ഞും ,’ജി.വി. പ്രകാശ് പറയുന്നു.
Content Highlight: G.V.Prakash Talk About Boys Movie