| Friday, 29th December 2023, 5:31 pm

ഇനി ഞാനും വിജയ് സാറും ഒന്നിക്കണമെങ്കിൽ ആ സംവിധായകർ വിചാരിക്കണം: ജി.വി. പ്രകാശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയിൽ വലിയ തിരക്കുള്ള സംഗീതസംവിധായകനാണ് ജി. വി. പ്രകാശ് കുമാർ. സംഗീതത്തോടൊപ്പം അഭിനയത്തിലും തിളങ്ങാറുള്ള ജി.വി. പ്രകാശ് വെട്രിമാരൻ, സുധാ കൊങ്കര തുടങ്ങിയ സംവിധായകരുടെ സിനിമകളിലെ മ്യൂസിക് ഡിപ്പാർട്മെന്റിൽ എപ്പോഴും ഉണ്ടാവാറുണ്ട്.

നടൻ വിജയിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് താരം. അറ്റ്ലീ സംവിധാനം ചെയ്ത തെരി എന്ന വിജയ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് ജി. വി. പ്രകാശ് ആയിരുന്നു.

വിജയുമായി ഒരു സഹോദര ബന്ധമാണ് തനിക്കെന്നും വീണ്ടും ഒന്നിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും ജി.വി. പറയുന്നു. താൻ വർക്ക്‌ ചെയ്യുന്ന സംവിധായകരോടൊപ്പം വിജയ് വർക്ക്‌ ചെയ്യുകയാണെങ്കിൽ തനിക്ക്‌ വീണ്ടും അദ്ദേഹത്തോടൊപ്പം ഒന്നിക്കാൻ കഴിയുമെന്നും താരം പറഞ്ഞു. സിനിമ വികടനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെരി സിനിമയുടെ സമയത്ത് തന്നെ വിജയ് സാർ എന്നോട് നല്ല അടുപ്പമാണ്. എപ്പോഴും ഫോൺ ചെയ്യാറുണ്ട്. എനിക്ക് നാഷണൽ അവാർഡ് കിട്ടിയ സമയത്ത് അദ്ദേഹം എനിക്ക് മെസ്സേജ് അയച്ചിരുന്നു. ഞങ്ങൾ തമ്മിൽ ഇപ്പോഴും കണക്ഷൻ ഉണ്ട്. ഒരു സഹോദര ബന്ധമാണ് ഞങ്ങൾ തമ്മിൽ. വളരെ സ്പെഷ്യൽ ആയിട്ടുള്ളൊരു ബന്ധമാണ് അദ്ദേഹവുമായിട്ടുള്ളത്.

അദ്ദേഹവുമായി ഇനിയും സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അതെല്ലാം സംവിധായകർ വിചാരിച്ചാൽ മാത്രമേ സംഭവിക്കുകയുള്ളൂ. വെട്രി മാരൻ സാറിന്റെ കൂടെയോ സുധാ മാഡത്തിന്റെ കൂടെയോയെല്ലാം അദ്ദേഹത്തിന്റെ സിനിമകൾ വന്നാൽ എനിക്ക് വർക്ക്‌ ചെയ്യാൻ കഴിയും.

അറ്റ്ലിയുടെ കൂടെ രാജറാണി ചെയ്തത് കൊണ്ടാണ് തെരിയിലേക്ക് ഞാൻ എത്തുന്നത്. ആ ഡയറക്ടർ – ആക്ടർ കോമ്പോ ഒന്നിച്ചാൽ മാത്രമേ നമുക്കും അതിൽ വർക്ക്‌ ചെയ്യാൻ സാധിക്കുള്ളൂ.

അത് ഫോഴ്സ്ഫുള്ളായി ചെയ്താലും നമ്മൾ കരുതുന്ന ഒരു കോമ്പോയിലോട്ട് എത്തിയില്ലെങ്കിലും നന്നായിട്ട് വർക്ക്‌ ആവില്ല. നമ്മൾ മുമ്പ് വർക്ക്‌ ചെയ്തിട്ടുള്ള സംവിധായകരോടൊപ്പം ഒന്നിക്കുമ്പോൾ നല്ല രീതിയിൽ നമുക്ക് പാട്ടുകൾ ചെയ്യാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

അതുകൊണ്ട് തന്നെ ആ ഒരു കോമ്പോ ഒന്നിച്ചാൽ മാത്രമേ എനിക്കും അദ്ദേഹത്തിനോടൊപ്പം വീണ്ടും ഒന്നിക്കാൻ കഴിയുള്ളൂ,’ജി.വി. പ്രകാശ് പറയുന്നു.

Content Highlight: G.V. Prakash Talk About Actor Vijay

Latest Stories

We use cookies to give you the best possible experience. Learn more