| Tuesday, 31st October 2023, 4:22 pm

ജി-ടെകില്‍ ഇനി സേവനങ്ങള്‍ക്കായി 'ഗ്ലോറിയ' റോബോട്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക്കിന്റെ ലോകമെങ്ങുമുള്ള സെന്ററുകളില്‍ റോബോട്ടിക് സഹായി സജ്ജമാകുന്നു. എ.ഐ സാങ്കേതിക വിദ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ ഗ്ലോറിയ എന്ന് പേരിട്ട റോബോട്ടുകളായിരിക്കും ജി.ടെക് സെന്റുകളില്‍ സജ്ജമാകുക. ജി-ടെക് എഡ്യുക്കേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ മെഹറൂഫ് മണലൊടിയാണ് കോഴിക്കോട് മലബാര്‍ പാലസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചത്.

ഓരോ സെന്ററുകളിലും ജൂനിയര്‍ ഗ്ലോറിയ, സീനിയര്‍ ഗ്ലോറിയ എന്നീ രണ്ട് റോബോട്ടുകളുടെ സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുന്ന ഗ്ലോറിയയുടെ സേവനം ജനുവരി 1 മുതല്‍ ലോകത്തെല്ലായിടത്തുമുള്ള ജി.ടെക് സെന്ററുകളില്‍ ലഭ്യമാകും. ടെക്‌നോളജിയുടെ വളര്‍ച്ചയുടെ അടയാളപ്പെടുത്തലുകള്‍ കോഴിക്കോട് നിന്ന് തന്നെയാകണമെന്നതാണ് ഈ ഉദ്യമത്തിലേക്ക് തന്നെ പ്രേരിപ്പിച്ചതെന്നും മെഹറൂഫ് മണലൊടി പറഞ്ഞു.

ജി-ടെക്കിന്റെ ഓള്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ ഏറ്റവും പുതിയ അക്കൗണ്ടിംഗ് ട്രെന്‍ഡുകളെ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ കോഴ്‌സുകളായ എനര്‍ജി വിദ്യ, ഈസി കൗണ്‍സില്‍ സര്‍ട്ടിഫിക്കേഷനുകളും ലോഞ്ച് ചെയ്തു. ടാലിയുമായി സഹകരിച്ച് ജി-ടെക് ഇന്ത്യയില്‍ ഒട്ടാകെ നടത്തുന്ന ടാലി കൊമേഴ്‌സ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ 80% കൊമേഴ്‌സ് അനുബന്ധ ചോദ്യങ്ങളും 20% ജനറല്‍ കാറ്റഗറി ചോദ്യങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും, ദേശീയ തലത്തിലും വിജയികളാകുന്നവര്‍ക്ക് മെമെന്റോകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ചടങ്ങില്‍ ജി-ടെക് – ടാലി സംയുക്ത അഭിരുചി പരീക്ഷ വെബ് സൈറ്റ് ലോഞ്ചിംഗ് ടാലി നാഷണല്‍ ഹെഡ് രാകേഷ് മേനോന്‍ നിര്‍വ്വഹിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ജി-ടെക് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മെഹ്‌റൂഫ് മണലൊടിക്ക് പുറമെ ജനറല്‍ മാനേജര്‍ കെ.ബി.നന്ദകുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിക് എന്നിവരും പങ്കെടുത്തു.

content highlights;G-Tech now has ‘Gloria’ robot for services

We use cookies to give you the best possible experience. Learn more